सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

പ്രളയകാലത്തെ നിർഭയരായ മുൻനിര പോരാളികൾ!

മഹാരാഷ്ട്ര

parivartan-img

സാധാരണയായി ദുരന്തങ്ങൾ അപ്രതീക്ഷിതമാണ്,എന്നാൽ ചില സാഹചര്യത്തിൽ, ദുരന്ത മുന്നറിയിപ്പുകൾ  ജനങ്ങളിൽ എത്താറുണ്ട്. 2017 ജൂലൈ മാസത്തിൽ, ഗുജറാത്തിൽ  അതുപോലെ ഒരു  വിനാശകരമായ ദുരന്ത സാഹചര്യം ഉണ്ടായി, രാജസ്ഥാനിലെ ജൈയ്ത്പുര ഡാമിൽ നിന്ന് ദശലക്ഷക്കണക്കിന് ഗാലൻ വെള്ളം തുറന്നുവിടുകയും, അത് aഗുജറാത്തിൻറെ ഗുജറാത്തിന്റെതീരങ്ങളിലേക്ക് എത്തി അതിഭയാനകമായ  വെള്ളപ്പൊക്കമായി മാറുകയും ചെയ്തുഒരിക്കൽ പോലും ഒരു വെള്ളപ്പൊക്ക ദുരന്തം അനുഭവിച്ചിട്ടില്ലാത്ത, രണ്ടടി ഉയർന്ന ജലനിരപ്പ്  പോലും കണ്ടിട്ടില്ലാത്ത ഗുജറാത്തിലെ ഗ്രാമീണർ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഔദ്യോഗിക മുന്നറിയിപ്പ് അവഗണിക്കുകയും, സുരക്ഷിതമായ  ഇടങ്ങളിലേക്ക് മാറിത്താമസിക്കുവാൻ വിസമ്മതിക്കുകയും ചെയ്തതിനാൽ ദുരന്തം അത്യന്തം അപകടകരമായ രീതിയിൽ മാറുകയും ചെയ്തു. ഭയാനകമായ സാഹചര്യത്തിൽ യുദ്ധ മുഖത്തിന് തുല്യമായ വീര്യത്തോടെ  രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ പ്രവർത്തകർ (സ്വയംസേവകർ) ഉണർന്നു പ്രവർത്തിച്ച്  ആയിരക്കണക്കിന് ജീവനുകൾ രക്ഷിച്ചു, പ്രാദേശിക ഭരണകൂടത്തിന് പോലും വിജയിക്കാൻ കഴിയാത്തിടത്താണ് എന്നത് വളരെ പ്രസക്തമാണ്.

2017 ജൂലൈ 23 ന് രാത്രി 1 മണിയോടെയാണ് പാലംപൂർ ജില്ലയിലെ സേവാപ്രമുഖ് ഗോവിന്ദ് ഭായ് പ്രജാപതിക്ക് സംഭവിക്കാൻ പോകുന്ന വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ധനേര, ബൻസികാന്ത, ദീത എന്നിവിടങ്ങളിലെ മുതിർന്ന സ്വയംസേവകർക്കിടയിൽ അടിയന്തിര കോൺഫറൻസ് മൊബൈൽ ഉപയോഗിച്ച് നടന്നു. ദുരന്തത്തെ നേരിടാൻ ഒരു സമിതിയും രൂപീകരിച്ചു. താമസിയാതെ സ്വയംസേവകരുടെ വലിയ സംഘങ്ങൾ ദുരന്ത ഭീഷണി നേരിടുന്ന താഴ്ന്ന പ്രദേശങ്ങളിലേക്ക് നീങ്ങി, ഓടുന്ന വാഹനങ്ങളുടെ മുകളിൽ ഘടിപ്പിച്ചിരുന്ന ഉച്ചഭാഷിണികളുടെ സഹായത്തോടെ ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് രാത്രി മുഴുവൻ വെള്ളപ്പൊക്കത്തിൻറെ അപകടവും സുരക്ഷാ മുൻകരുതലുകളും പ്രഖ്യാപിച്ചു നീങ്ങി

ധനേരയിൽ മാത്രം സ്വയംസേവകർ എണ്ണായിരത്തോളം ജീവനുകൾ രക്ഷിച്ചു. 5,50,000 ഭക്ഷണപ്പൊതികൾ, 23,000 പലചരക്ക് കിറ്റുകൾ, വാട്ടർ ബോട്ടിലുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, കൂടാരങ്ങൾ എന്നിവ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ 1871 സ്വയംസേവകരുടെ ഒരു പ്രത്യേക സംഘം 24 മണിക്കൂറും അധ്വാനിച്ചു. ആർ.എസ്.എസ് അനുബന്ധ ടീം, 123 ഡോക്ടർമാർ ചേർന്ന് 202 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു അതിലൂടെ 23,242 രോഗികൾക്കാണ് ചികിത്സ കൊടുക്കാൻ സാധിച്ചത്. . തീർച്ചയായും അതൊരു ഭയാനകമായ സാഹചര്യമായിരുന്നു, ബനസ്കന്ത ജില്ലയിലെ ധനേര, ദന്തിവാഡ, അമീര്ഗഡ്, ദീസ, ലഖ്നി ഗ്രാമങ്ങളില് നൂറിലേറെ സാധാരണക്കാരും ഒരു ലക്ഷത്തിലധികം കന്നുകാലികളും ചത്തൊടുങ്ങി. യഥാർത്ഥത്തിൽ ഇവരാണ്, വീടുകൾ വിട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനുള്ള സ്വയംസേവകരുടെ അഭ്യർത്ഥന നിരസിച്ചത്, കൂടുതലും ഗ്രാമീണർ ആയിരുന്നു. കന്ക്രേജ് ജില്ലയിലെ ഖാരിയ ഗ്രാമത്തിലെ  17 പേരടങ്ങുന്ന ഒരു സമ്പൂർണ കുടുംബമാണ് പ്രളയത്തിൽ നഷ്ടപ്പെട്ടത് .


മെഹ്സാന ജില്ലയിലെ ആർ.എസ്.എസ് വിഭാഗ് സമ്പർക്ക പ്രമുഖ് - ഡോ. നിഖിൽ പറയുന്നു, ദുരിതബാധിതരെ തൽക്ഷണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രാദേശിക ഭരണകൂടത്തിന് സാധിച്ചില്ല, പ്രാദേശിക ഭരണകൂടത്തിൻറെയും സൈന്യത്തിൻറെയും സംഘങ്ങൾ സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ, ആർ.എസ്.എസ് സ്വയംസേവകർ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. സ്വയംസേവകർ കയറുകളുടെ സഹായത്തോടെ വെള്ളത്തിനടിയിൽ മുങ്ങിയ ആളുകളെ ഒഴിപ്പിച്ചു. ആർ.എസ്.എസ് സ്വയംസേവകരിൽ  നിന്ന് NDLF ന്  അങ്ങേയറ്റത്തെ സഹകരണവും ലഭിച്ചു. സ്വയംസേവകനായ ജയ് പട്ടേലിൻറെ നേതൃത്വത്തിലുള്ള അദാനി മെഡിക്കൽ കോളേജിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികൾ മെഡിക്കൽ കിറ്റുകളുമായി ആദേശ്പുര, രാധേപൂർ ഗ്രാമങ്ങളിലേക്ക് പുറപ്പെട്ട് 24 മണിക്കൂറും ദുരിതബാധിതർക്ക് ആതുര സേവനം നൽകി. വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ, രാത്രി കാലങ്ങളിൽ വൈദ്യസഹായം നൽകുന്നതിന് അവർക്ക് ടോർച്ച് ലൈറ്റിനെ ആശ്രയിക്കേണ്ടി വന്നു.

ആർ.എസ്.എസ്. വിഭാഗ് സേവാപ്രമുഖ് - നതുഭായ് ജോഷി അടിവരയിട്ട് പറയുന്നു, സ്വയംസേവകർ മാത്രമാണ് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടത്. ഇതിനിടയിൽ മറ്റ് പല സാമൂഹിക സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രളയബാധിത പ്രദേശത്ത് വരികയും പോകുകയും ചെയ്തെങ്കിലും പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമായ രീതിയിൽ എത്തുന്നതുവരെ സ്വയംസേവകർ ദുരന്ത മുഖത്ത് ഉണ്ടായിരുന്നു.

CONTACT PERSON :- NATU BHAI JOSHI

MOBILE NUMBER :- 9429259143

890 Views
अगली कहानी