नियमित अपडेट के लिए सब्सक्राईब करें।
ഡോ.നീതു | റാഞ്ചി | ഭാരതം
ഒന്നര വയസ്സുകാരി ഗീതയുടെയും ആറുമാസം
പ്രായമുള്ള ആയുഷ് ലോഹറിന്റെയും ജീവിതത്തിൽ നിന്ന് നാലുമാസം മുമ്പ് അമ്മയുടെ നിഴൽ നഷ്ടമായിരുന്നു. ലോക്ക്ഡൗൺ സമയത്ത് റിക്ഷാ വലിക്കുന്ന അവരുടെ പിതാവിന്റെ വരുമാന മാർഗവും ഇല്ലാതാക്കി. റാഞ്ചിയിലെ പഹങ്കോച്ചയിൽ, നിത്യഭക്ഷണം സമ്പാദിച്ചിരുന്ന ഈ കുടുംബം
രണ്ടുനേരം റൊട്ടിക്ക് വേണ്ടി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക്
സഞ്ചരിക്കെണ്ടതായി വന്നു. അയൽ വീട്ടുകാരോട് പഞ്ചസാര കലർത്തിയ തവിട് ചോദിച്ച് പാലിന് പകരം പാൽ മുഖമുള്ള ആയുഷിന് ഭക്ഷണം നൽകാൻ അവരുടെ മുത്തശ്ശി ജൂലിയ മിൻസ് നിർബന്ധിതയായി. ഈ വിവശത സംഘത്തിന്റെ ശിവാജി നഗറിലെ സിറ്റി എക്സിക്യൂട്ടീവായ വിജയ് ജിയിൽ എത്തിയപ്പോൾ,
ആയുഷ് മാത്രമല്ല, റാഞ്ചിയിലെ ലോഹ്റ കൊച്ച, ഭാഭാനഗർ, ചാധ്രി, രവിദാസ് മൊഹല്ല എന്നിവിടങ്ങളിലെ 300 നിർധനരായ കുട്ടികൾക്ക് പാൽ എത്തിച്ചുകൊടുക്കാൻ അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി. തുടർന്ന് ലോക്ക്ഡൗൺ കാലത്ത് തുടർച്ചയായി രണ്ട് മാസം സംഘ സന്നദ്ധ പ്രവർത്തകർ കുട്ടികൾക്ക് ആവശ്യമായ പാൽ എത്തിച്ചു നൽകി.
ജാർഖണ്ഡിലെ റാഞ്ചിയിലെ പല പ്രദേശങ്ങളിലും,
പാൽ ആവശ്യമായ കൊച്ചുകുട്ടികളെ തിരിച്ചറിഞ്ഞ്, ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്ക് ആവശ്യമായ പാൽ തുടർച്ചയായി വിതരണം ചെയ്തു.
നാസിക്കിലെ കൊവിഡ് ഹോസ്പിറ്റലിലെ ഒരു ബോർഡ്,
"കൊറോണ പോസിറ്റീവ്
വ്യക്തിയുടെ മരണശേഷം അന്ത്യകർമങ്ങൾക്കായി പരിജന സംഘത്തിന്റെ സന്നദ്ധപ്രവർത്തകരെ ബന്ധപ്പെടുക" എന്ന ബോർഡ് കൊറോണ കാലഘട്ടത്തിലെ അപാരമായ വേദനയുടെയും സന്നദ്ധപ്രവർത്തകരുടെ അതുല്യമായ സേവന മനോഭാവത്തിന്റെയും
ഉദാഹരണമാണ്. ചിലപ്പോൾ സഹോദരനായും , ചിലപ്പോൾ മകനായും, ചിലപ്പോൾ മകളായും കൊറോണ പോസിറ്റീവ് രോഗികളുടെ മൃതദേഹങ്ങളെ തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലെ അവർ ചുമലിലെറ്റി, നാസിക്കിലെ സഹ ജില്ലാ
സഹപ്രവർത്തകനായ മങ്കേഷ്ഭായിയുടെയും അദ്ദേഹത്തിന്റെ സഹ സന്നദ്ധപ്രവർത്തകരുടെയും. സംഘപരിവാറിന്റെ പെൺമക്കളായ സൊനാലി ദബക്ക്, ശുഭദ ദേശായി, ദീപാലി ഗഡാക്ക് എന്നിവരും മൃതദേഹങ്ങൾ പിപിഇ കിറ്റ് ധരിച്ച് കത്തിച്ചവരിൽ ഉൾപ്പെടുന്നു.
സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്ന യാത്രക്കാർക്ക് ഭക്ഷണ പാക്കറ്റ് വിതരണം
പ്രതിസന്ധി വലുതായപ്പോൾ സമരവും വലുതാണ്, ലക്ഷക്കണക്കിന് കുടിയേറ്റ
തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി പോകെണ്ടതുണ്ട്. ഭരണകൂടത്തിന് അവർക്കവശ്യമായക്രമീകരണങ്ങൾ ചെയ്യുന്നതിന് സാധിക്കാതയപ്പോൾ സേവാഭാരതിയുടെ പ്രവർത്തകരും സംഘത്തിന്റെ സന്നദ്ധപ്രവർത്തകരും രംഗത്തിറങ്ങി. . രാജ്യത്തെ 1778 സ്ഥലങ്ങളിലായി 44 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളക്കുപ്പികളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നൽകി. സംഘത്തിന്റെ അഖിലേന്ത്യാ സഹസേവന മേധാവി രാജ്കുമാർജി മാതാലെ പറയുന്നു- "ഈ നാടും സമൂഹവും നമ്മുടേതാണ് എന്ന ഈ തോന്നലിൽ,
ബുദ്ധിമുട്ടുകൾ വർധിക്കുമ്പോൾ അവയോട് പൊരുതണം, സന്നദ്ധപ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു." 60,229 സന്നദ്ധപ്രവർത്തകർ 2020 ജൂൺ 5 വരെ കോവിഡ് -19 പാൻഡെമിക് കാലഘട്ടത്തിൽ രക്തം ദാനം ചെയ്തു,
അതിനാൽ ആശുപത്രികളിൽ ഗുരുതരമായ രോഗികൾക്ക് രക്തത്തിന് ക്ഷാമം ഉണ്ടാകില്ല. കോവിഡ് -19 ചികിത്സിക്കുന്ന ആശുപത്രികളും മറ്റു സ്ഥലങ്ങളും വൃത്തിയാക്കുന്നതിനും ,
സാനിറ്റേഷൻ കാര്യങ്ങൾ ചെയ്യുന്നതിനും അവർ തയ്യാറായി.
മീററ്റിലെ അംറോഹയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഹെൽപ്പ്ലൈനും, രാഷ്ട്രീയ സേവാഭാരതിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനും,
പ്രശ്ന ബാധിത കുടുംബങ്ങളുടെ എല്ലാ പ്രശ്നങ്ങളും
ഉടനടി പരിഹരിച്ചു. സൂറത്തിൽ വസ്ത്രവ്യാപാരിയായ നൂർ മുഹമ്മദ് ഭക്ഷണത്തിനായി ബുദ്ധിമുട്ടി തുടങ്ങിയപ്പോൾ 1304 കിലോമീറ്റർ അകലെയുള്ള അമേഠിയിലെ വീട്ടിലേക്ക് 3 വയസ്സുള്ള കുട്ടിയേയും, ഗർഭിണിയായ ഭാര്യയേയും കൂട്ടി കാൽനടയായി പുറപ്പെട്ടു. എന്നാൽ ജൽഗാവ് ഹൈവേയിൽ വെച്ച് തന്നെ ഭാര്യ ഇസ്രത്തിന് പ്രസവവേദന തുടങ്ങി. സമീപത്ത് റേഷൻ വിതരണം ചെയ്യുന്ന സന്നദ്ധപ്രവർത്തകയായ രവി കാസർ തന്റെ സഹപ്രവർത്തകർക്കൊപ്പം അവരുടെ സുരക്ഷിതമായ പ്രസവത്തിന് സഹായിക്കുകയും നഗരത്തിലെ മുൻ യൂണിയൻ നേതാവ് ഡോ. വികാസ് ഭോലെയുടെ മാതൃസേവ ആശുപത്രിയിൽ ശരിയായ ചികിത്സ നൽകുകയും ചെയ്തു.
കൊറോണ കാരണം ചുറ്റിലും പടർന്നുപിടിച്ച ഭീതിയെ അകറ്റുവാൻ സ്വയംസേവകർ തങ്ങളുടെ ചടുലതയോടെ ഇത്തരം നിരവധി സേവായാത്രകൾ പൂർത്തിയാക്കിയിട്ടുണ്ട്.
അടുത്ത സേവാത്ര സേവഗാഥയുടെ അടുത്ത
ലക്കത്തിൽ.
नियमित अपडेट के लिए सब्सक्राईब करें।