नियमित अपडेट के लिए सब्सक्राईब करें।
കച്ച്, | ഗുജറാത്ത്
ഞങ്ങൾക്ക് മറയിടാൻ മേലേ അനന്താകാശവും വിരിച്ചിടാൻ താഴെ ഭൂമിയും മാത്രം ബാക്കിയായിരുന്നു. ദൈവം എന്താണ്തീരുമാനിച്ചതെന്ന് റിയില്ല, ഏതാനും മിനിറ്റുകളിൽ എല്ലാം നിലംപൊത്തി. നാല്പതു വർഷമായി സംഗ്രഹിച്ചിരുന്ന വീട്ടുപകരണങ്ങൾ, കിടക്ക, വസ്ത്രങ്ങൾ എല്ലാം മലിന്യക്കൂട്ടമായി. കച്ച് ൽ (ഗുജറാത്ത്) 22 വർഷം മുൻപ് ഉണ്ടായ ആ മഹാവിനാശകരമായ ഭൂചലനത്തിൽ ഉണ്ടായ നാശം വിവരിക്കുമ്പോൾ ചപ്രേഡീ ഗ്രാമത്തിലെ നിലവിലെ സർപഞ്ച് ശ്രീ ദാംജി ഭായിയുടെ കണ്ണുകൾ ഇപ്പോഴും നനയുന്നു. എന്നാൽ, അടുത്ത നിമിഷം അദ്ദേഹം അടൽ നഗറിൽ നിർമ്മിച്ച ഭംഗിയുള്ള വീട്ടകൾ, വീതിയുള്ള റോഡുകൾ, സൗകര്യമുള്ള സ്കൂൾ കെട്ടിടങ്ങൾ, പഞ്ചായത്ത് ഭവൻ,
ഗ്രാമത്തിന്റെ മധ്യത്തിൽ നിർമ്മിച്ച മാതാ റാണിയുടെ വലിയ ക്ഷേത്രം എന്നിവ നോക്കുമ്പോൾ അദ്ദേഹം ചപ്രേഡിയെ അടൽ നഗർ ആക്കിയ കഥ അഭിമാനത്തോടെ പറയുന്നു. നിങ്ങൾക്ക് അറിയാമോ? ആ മഹാവിനാശകരമായ ഭൂചലനം കൊണ്ടുനശിച്ച 14 ഗ്രാമങ്ങൾ സേവാഭാരതി - ഗുജറാത്ത് സേവ ഇന്റർനാഷണലിന്റെ സഹായത്തോടെ വീണ്ടും പുനഃസ്ഥാപിച്ചു. ആ ഗ്രാമങ്ങളിൽ ഒന്നാണ് ചപ്രേഡി,
ഇന്ന് എല്ലാ സൗകര്യങ്ങളുമുള്ള അടൽ നഗർ ആയി മാറിയിരിക്കുന്നത്.
2001 ജനുവരി 26-ന് ഭാരതം മുഴുവനും 52-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാവിലെ 8:46-ന് ഗുജറാത്തിലെ കച്ച് ജില്ലയിൽ ഒരു പ്രളയഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.7 തീവ്രതയുള്ള രണ്ടുമിനിറ്റോളം നീണ്ടുനിന്ന ഈ
ഭൂചലനം 13805 പേരുടെ ജീവൻ നഷ്ടമാക്കി. ഗുജറാത്തിലെ നൂറുകണക്കിന് ഗ്രാമങ്ങളെ ബാധിച്ചു, അതിൽ ഒന്നായിരുന്നു ചപ്രേടി. ഭൂചലനത്തിന് ശേഷം 300 കുടുംബങ്ങക്ക് എല്ലാം
നഷ്ടപ്പെട്ടു. പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഗ്രാമം മുഴുവൻ മലിന്യക്കൂമ്പാരമായി മാറി.
എന്നാൽ, നാശം നടന്നിടത്താണ്
സൃഷ്ടിയുടെ പുതിയ മുകുളങ്ങൾ അങ്കുരിക്കുന്നത്. ഭൂചലനം മൂലം കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ആളുകളെ വിസ്മരിച്ച്, ദേവദൂതന്മാരെപ്പോലെയെത്തിയ ഈ പ്രവർത്തകർ ദിനരാത്രങ്ങൾ ഒരുമിച്ച് പ്രവൃത്തിച്ച് എല്ലാംതിരികെ കൊടുത്തു. പഴയ ഗ്രാമം നിന്നിരുന്നിടത്തു നിന്നും കുറച്ചുദൂരത്ത് ഒരു ഒഴിഞ്ഞ ഭൂമിയിൽ മുഴുവൻ ഗ്രാമവും വീണ്ടും പുനഃസ്ഥാപിച്ചു. 2001-ൽ ഈ ഗ്രാമത്തിന്റെ ഭൂമിപൂജയും 2004-ൽ ഉത്ഘാടനവും നടന്നു. പുതിയ ഗ്രാമത്തിന് പുതിയ പേര് - അടൽ നഗർ. നവീന നിർമാണത്തിന്റെ ഈ പ്രവർത്തനത്തിൽ പ്രധാനപങ്കുവഹിച്ച കച്ച് ജില്ലയിലെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ മുൻ വിഭാഗ് പ്രചാരക് ആയ ശ്രീ മഹേഷ് ഭായി ഒജ്ഹ പറയുന്നു, ഇത് അത്ര എളുപ്പം ആയിരുന്നില്ല. ചപ്രേഡിയും പല ഗ്രാമങ്ങളും
മലിന്യക്കൂട്ടമായി മാറിയിരുന്നു, മരണം അതിൻ്റെ താണ്ഡവം നടത്തിയിരിക്കുന്നു, എന്നാൽ ശേഷിച്ചവർക്കു ജീവിക്കാനുള്ള പോരാട്ടം ഏറെ പ്രയാസകരമായിരുന്നു. പ്രത്യേകിച്ച് കുട്ടികളുടെ പഠനം തുടർന്നുകൊണ്ടു പോകാൻ സ്കൂൾ കെട്ടിടങ്ങൾ ഉടനെ ശരിയാക്കേണ്ടതുണ്ടായിരുന്നു. കച്ച്ഛിൽ 14 ഗ്രാമങ്ങളോടൊപ്പം ജാമ്നഗർ, ബാണാസ്കാന്ത, പാടണിൽ തകർന്ന 62 പുതിയ സ്കൂൾ കെട്ടിടങ്ങൾ,
എന്നിവ സമാജത്തിന്റെ സഹായത്തോടെ വീണ്ടും നിർമ്മിച്ചു.
നമ്മൾക്ക്എല്ലാവർക്കും അറിയാം,
ഒരു ഗ്രാമം പുനഃസ്ഥാപിക്കാൻ ഏതാനും ദിവസം അല്ല, ചില വർഷങ്ങൾ വേണ്ടിവരും. നാശത്തിന്റെയും പുനർനിർമാണത്തിന്റെയും ഇടയിലെ ഈ രണ്ട് വർഷങ്ങളിൽ,
മുളയിൽ കെട്ടിയ കുടിലുകളും ചില സാധാരണ പാത്രങ്ങളും കിടക്കയും, കല്ല് അടുപ്പുകളിൽ ഉണ്ടാക്കിയ ഭക്ഷണവുമായി ജീവിച്ചിരുന്ന ആളുകളുടെ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നിരുന്ന പ്രാന്ത കാര്യവാഹ് ശ്രീ ഗിരീഷ് ഭായ് പറയുന്നു, "നാം ഈ കുടുംബങ്ങൾക്ക് റേഷൻ, പാത്രങ്ങൾ, കിടക്കയും മറ്റും
ആവശ്യമായ സാധനങ്ങളും മാത്രമല്ല, ആത്മവിശ്വാസവും
സ്വാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അവസരവും നൽകി." ഈ മുഴുവൻ കൺസ്ട്രക്ഷൻ പ്രവർത്തനത്തിൽ ചില സാങ്കേതികപ്രവൃത്തികൾക്കായി എത്തിയ ചില ആളുകൾ ഒഴികെ പുറത്തുനിന്ന് ആരും എത്തിയില്ല. ഗ്രാമവാസികൾ തന്നെ സ്വന്തം ഗ്രാമം പുനഃസ്ഥാപിച്ചു. എല്ലാ പ്രവർത്തനങ്ങളും അവർ സ്വയം പരിശ്രമിച്ചു ചെയ്തു. ഇതുവഴി അവർക്ക് തങ്ങളുടെ വീടുകൾ നിർമ്മിക്കുന്നതിന്റെ സംതൃപ്തി ലഭിച്ചു, സർക്കാർ നിരക്കിൽ വേതനവും ലഭിച്ചു. പ്രവൃത്തികൾ ആരംഭിച്ചപ്പോൾ, അടുപ്പുകൾ കത്തിയപ്പോൾ, തയ്യാറായ ഭക്ഷണത്തിൽ നിന്നും വന്ന സ്വാഭിമാനത്തിന്റെ സുഗന്ധം അവരുടെ ദു:ഖം അകറ്റി.
വീണ്ടും ചപ്രേഡിയുടെ സർപഞ്ച് ദാംജി ഭായിയുടെ അടുത്തേക്ക് മടങ്ങിയെത്താം. സേവാഭാരതി - ഗുജറാത്തിനോടുള്ള നന്ദി മാത്രമേ അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണാനാവൂ. "ഈ പ്രവർത്തകർ നമ്മുടെ ഗ്രാമത്തിൽ ദേവദൂതന്മാരെപ്പോലെ വന്നു, നമ്മുടെ സുഖ-ദു:ഖങ്ങൾ അവർ തങ്ങളുടെ ചുമലിൽ ഏറ്റെടുത്തു. നമ്മുടെ സങ്കൽപ്പത്തെക്കാൾമികവുറ്റ ഒരു ഗ്രാമം അവർ പുനർനിർമ്മിച്ചു,"
ഇതിനെയാണ്, മഹാവിനാശത്തിന്റെ ഭൂമിയിൽ സൃഷ്ടിയുടെ പുതിയ മുകുളങ്ങൾ എന്ന് വിളിക്കുന്നത്.
സമ്പർക്കം: നാരണ്ഭായ് വെലാണി
മൊബൈൽ നമ്പർ: 9727732588
नियमित अपडेट के लिए सब्सक्राईब करें।