नियमित अपडेट के लिए सब्सक्राईब करें।
ഡോ.നീതു | ഡൽഹി
5 വയസ്സുള്ള രാജുവിന് വിശപ്പ് തോന്നിയപ്പോൾ അമ്മ ഒരു തവി മാവ് വെള്ളത്തിൽ കലക്കി കൊടുത്തു. തൊട്ടടുത്ത് താമസിക്കുന്ന രാമുവിന്റെ കുടുംബം രണ്ട് ദിവസമായി 5 കഷണം അപ്പംകൊണ്ട് വയറു നിറയ്ക്കുകയായിരുന്നു. 6 മാസം പ്രായമുള്ള കുട്ടിയുടെ അമ്മ കഴിഞ്ഞ രണ്ട് ദിവസമായി ഒന്നും കഴിച്ചിരുന്നില്ല, ഇപ്പോൾ അവളുടെ ശരീരത്തിലെപാൽ പോലും വറ്റി കഴിഞ്ഞിരിക്കുന്നു. ഇതൊരു സങ്കൽപ്പമല്ല, തലസ്ഥാനമായ ഡൽഹിയിലെ യമുനയുടെ ചതുപ്പ് ഭാഗത്തിലെ യാഥാർത്ഥ അവസ്ഥയാണ്, ഇന്നും ആളുകൾ നഗരത്തിൽ നിന്ന് ഒറ്റപ്പെട്ടു, വെള്ളവും , വൈദ്യുതിയും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നദിയുടെ നടുവിലുള്ള ദ്വീപുകളിൽ ജീവിതം നയിക്കുന്നു. ഇവിടെ കുടിവെള്ളവും 5 കിലോമീറ്റർ അകലെയുള്ള ഓഖ്ലയിൽ നിന്ന് കേണ്ടെയ്നറുകളിൽ കൊണ്ടുവരുന്നു. കുട്ടികൾ പഠിക്കാൻ ബോട്ടിലാണ് സ്കൂളിൽ പോകുന്നത്. ഡൽഹിയിലെ സമ്പൂർണ ലോക്ക്ഡൗൺ സമയത്ത് മത്സ്യവും പച്ചക്കറിയും വിൽക്കുന്ന ഈ തൊഴിലാളികൾപട്ടിണിയിലായി.
സേവാഭാരതിയുടെ സംസ്ഥാന ഓർഗനൈസേഷൻ മന്ത്രി സുഖ്ദേവ്ജി തന്റെ സന്നദ്ധ സഹപ്രവർത്തകർക്കും സഹോദരിമാർക്കും ഒപ്പം റേഷനും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും മരുന്നുകളും കുടിവെള്ളവും ബോട്ടിൽ കയറ്റി യമുന ഖാദറിലെത്തി, രംഗം
ഇങ്ങനെയായിരുന്നു. ബോട്ട് അപ്പോഴും കരയിൽ തന്നെ ഉണ്ടായിരുന്നു, ചെറുതും വലുതുമായ 60-65
പേരുടെ കണ്ണുകൾ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ അവരെ നോക്കുന്നുണ്ടായിരുന്നു.
കോളനിയിലെ ചേരികൾക്കുള്ളിൽ തീ അണഞ്ഞ അടുപ്പുകളും , നിത്യവരുമാനം കൊണ്ട് കത്തുന്ന പാത്രങ്ങളും പട്ടിണിയുടെ കഥ
പറയുന്നുണ്ടായിരുന്നു. ചെറിയ ഒര് ആത്മാവ്
പറഞ്ഞു, എനിക്ക് ഒരപ്പ കഷണംതരൂ,
ക്ഷമയുടെ കണ്ണുനീർ വറ്റി, എനിക്ക് ഭക്ഷണം തരൂ.
എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു, അവിടെ സ്വയംസേവക സഹോദരങ്ങൾ ഖേദിക്കുന്നു, എന്തുകൊണ്ടാണ് ഞങ്ങൾ ഇവിടെ ഇത്ര വൈകിയെത്തിയത്? അങ്ങനെ 3 ദിവസമായി പട്ടിണി കിടന്ന കോളനി നിവാസികളുടെ കണ്ണുകളിൽ ദൈവത്തിന്റെ വീട്ടിൽ ഇരുട്ടില്ല എന്ന ആശ്വാസം കാണാനായി .....
5-6 തയ്യൽ മെഷീനുകൾ ഒരു ബോട്ടിൽ ഈ ടൗൺഷിപ്പിൽ എത്തിയപ്പോൾ അത്ഭുതം സംഭവിച്ചു, ഡൽഹി സേവാഭാരതിയുടെ സ്റ്റേറ്റ് ഓഫീസ് മന്ത്രി അഞ്ജു ദീദിയും ഉപാസന ദീദിയും അവിടെയുള്ള സ്ത്രീകളെ സ്വന്തം കൈകൊണ്ട് മാസ്ക്
തുന്നാൻ പഠിപ്പിച്ചു. അല്പസമയത്തിനകം ആ കോളനിയിലെ ഓരോ അടുപ്പിൽ നിന്നും ആത്മാഭിമാനമുള്ള അപ്പത്തിന്റെ മണം വരാൻ തുടങ്ങി. ഇനിയും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്, എന്നാൽ സേവനം ഒരു ഭാഗ്യമായി കരുതുന്ന ഈ സേവകരുടെ സഹായത്താൽ ഈ കോളനി നിവാസികൾ മാത്രമല്ല, ഡൽഹി ജൻഡേവാല ക്ഷേത്രത്തിനു ചുറ്റും ഭിക്ഷാടനം നടത്തുന്നവരും സ്വാശ്രയ കലയിൽ പ്രാവീണ്യം നേടി. ചെളിയും ചാണകവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഗണപതിയുടെ വിഗ്രഹങ്ങളിൽ നിർമ്മിച്ച് അവക്ക്നിറങ്ങൾ നൽകി . ദിവസം ഭിക്ഷക്കായ് ഉയർത്തിയിരുന്ന കൈകൾ ഇന്ന്200 മുതൽ 300 രൂപ വരെ അവർ അധ്വാനിച്ചുണ്ടാക്കിയ പണത്തിനായി കൈകൾ ഉയർത്തുകയാണ്. ഭിക്ഷാടനം ചെയ്ത് ജീവിച്ചിരുന്ന 57 സ്ത്രീകൾ ഇപ്പോൾ വോക്കൽ ക്യാമ്പിൽ കർവാചൗത്തിന്റെ പ്ലേറ്റുകൾ അലങ്കരിക്കുന്നത് കാണാം.
ഡൽഹിയിൽ മാത്രം സേവാഭാരതിയുടെ 12500-ലധികം
സന്നദ്ധപ്രവർത്തകർചേർന്ന് 1,91,000ലക്ഷം ആളുകൾക്ക് റേഷൻ കിറ്റുകളും 91ലക്ഷംആളുകൾക്ക്റെഡി ഫുഡ് പാക്കറ്റുകളും വിതരണം ചെയ്തതായി സേവാഭാരതി ഡൽഹി പ്രാന്ത് പബ്ലിസിറ്റി മന്ത്രി ഭൂപേന്ദ്ര ജി പറഞ്ഞു.
പരിഷ്കൃത സമൂഹം ഒരിക്കലും മനസ്സിലാക്കാൻ ആഗ്രഹിക്കാത്ത വേദനയാണ് വേശ്യാവൃത്തിയുടെ ചെളിക്കുണ്ടിൽ കുടുങ്ങിയ ജീവിതങ്ങൾ . ഡൽഹിയിലെ ജിബി റോഡിലെ റെഡ് ലൈറ്റ് ഏരിയയിലെ 986 സ്ത്രീകൾ, കൊറോണ കാലത്ത് റൊട്ടിക്കും ഭക്ഷണത്തിനുമായി
ആരും ആശ്രയിക്കാൻ പറ്റാതെയായി,
ആ സമയത്ത് സേവാഭാരതിയുടെ സന്നദ്ധപ്രവർത്തകരിൽ നിന്നുള്ള സഹോദരി , അമ്മയെന്നുള്ള വിളികൾ അവരെ കരയിച്ചു. റേഷൻ കിറ്റ് എടുത്ത് അവർ അപേക്ഷിക്കാൻ തുടങ്ങി, ഞങ്ങൾക്ക് ഇത്രയും ബഹുമാനം നൽകരുത്. മറ്റൊരുവശത്ത് വർഷങ്ങളായി മയൂർ വിഹാർ കോളനിയിൽ താമസിക്കുന്ന കിന്നർ സമാജം തൊഴിലാളികളോട് ആദരവോടെ പെരുമാറുകയും ചെയ്തു. അതിന്അവർ നിരവധി അനുഗ്രഹങ്ങൾ നൽകുകയും റേഷൻ നൽകിയതിന് നന്ദി അറിയിക്കുകയും ചെയ്തു.
അവർ ഹിന്ദുക്കളാണ്, പക്ഷേ അവർ ഭാരതീയരല്ല,
യമുനയുടെ തീരത്തെ വനങ്ങളിലെ ക്യാമ്പുകളിൽ പോയാൽ പാക്കിസ്ഥാനിൽ നിന്നുള്ള ഈ അഭയാർത്ഥികളുടെ യാതനകളുടെ അനുഭവം എളുപ്പത്തിൽ അനുഭവിക്കാൻ കഴിയും. റേഷൻ കിറ്റുകളുമായി സേവാഭാരതി മാതൃ മണ്ഡലിന്റെ സംഘം അവിടെ എത്തിയപ്പോൾ,
ആ ക്യാമ്പുകളിൽ 20-25 ഓളം സ്ത്രീകൾ ഗർഭിണികളാണെന്നും ആശുപത്രികളിൽ ഒപിഡി അടച്ചിരിക്കുകയാണെന്നും അത്യാഹിത സേവനങ്ങളും ഇടയ്ക്കിടെ നടക്കുന്നുണ്ടെന്നും ലഘുഭക്ഷണത്തിനു പോലും ബുദ്ധിമുട്ടാണെന്നും അറിഞ്ഞു. ഈ അവസരത്തിൽ പോഷകഭക്ഷണംഗർഭിണികൾക്ക് അസാധ്യമായിരുന്നു. ഭൂതകാലത്തിന്റെ ചാട്ടവാറടിയുടെ അടയാളങ്ങൾ ഭാവിയിലും വ്യക്തമായി കാണാമായിരുന്നു. ഹൃദയം തകർന്ന്, മാതൃമണ്ഡലത്തിലെ സഹോദരിമാർ ഈ സ്ത്രീകൾക്കായി ചക്ക ലഡ്ഡു, ഡ്രൈ ഫ്രൂട്ട്സ്, ഓട്സ്, ചേന, ദേശി നെയ്യ്, പാൽപ്പൊടി,
മറ്റ് അവശ്യവസ്തുക്കൾ എന്നിവ ചേർത്ത് പോഷകാഹാര കിറ്റ് പ്രത്യേകം തയ്യാറാക്കി. ഇപ്പോൾ സേവാഭാരതിയുടെ വാഹനം ഓരോ 15 ദിവസം കൂടുമ്പോഴും ഡോക്ടർക്കൊപ്പം അവിടെപോകുന്നു, ഈ സ്ത്രീകളെയും ആ കുടുംബങ്ങളിലെ കുട്ടികളെയും
പ്രായമായവരെയും പരിചരിക്കുകയും കൃത്യമായ മരുന്നുകളും കൗൺസിലിംഗും നൽകുകയും ചെയ്യുന്നു.
ശക്തമായ ഒരു സംഘടന ഏറ്റവും മോശം സാഹചര്യങ്ങളിലും തളരില്ല. എത്രയെത്ര ബുദ്ധിമുട്ടുകൾ എത്രയോ പരിഹാസങ്ങൾ. സേവനത്തിന്റെ ജ്വാല ഹൃദയത്തിൽ ജ്വലിപ്പിച്ചുകൊണ്ട്, ഏതൊരവസ്ഥയിലും എല്ലാ തടസങ്ങളും മറികടന്ന്തുടർച്ചയായി മുന്നോട്ട്പോകും.സന്നദ്ധപ്രവർത്തകരുടെ സമരത്തിന്റെ പുതിയ കഥ അടുത്ത ലക്കത്തിൽ.
नियमित अपडेट के लिए सब्सक्राईब करें।