नियमित अपडेट के लिए सब्सक्राईब करें।
നിഷി രഞ്ജൻ | ഹൈദരാബാദ് | തെലങ്കാന
കിഷോരി വികാസ് സെൻ്ററിലെ വിദ്യാർത്ഥികളും ഭരണാധികാരികളും
ഹൈദ്രാബാദിലെ തിരക്കേറിയ അമീർ പേട്ട് ജംഗ്ഷനിൽ ദയനീയമായ അവസ്ഥയിൽ കഴിയുന്ന അമ്മയെയും മകളെയും കണ്ട് ഒരു സ്ത്രീയുടെ ഹൃദയം അലിഞ്ഞു. അവർ കാര്യങ്ങൾ തിരക്കിയപ്പോൾ അമ്മ പറഞ്ഞു, അവരുടെ മകളെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ കുറച്ചു ദിവസങ്ങൾക്കു് മുൻപ് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അവിടെ ഉപേക്ഷിച്ചുവെന്ന്. ആ അമ്മയും മകളും നേരിട്ട അനീതിയെ കുറിച്ച് കേട്ടതോടെ ആ സ്ത്രീയുടെ കണ്ണുകൾ ഈറനണിഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ ആ വനിത സേവാഭാരതി ഓഫീസിലേക്ക് ഓടി. വിവരം ധരിപ്പിച്ച്
സഹായത്തിനായി അപേക്ഷിച്ചു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രത്തിൽ തയ്യൽ പഠിക്കുന്ന യുവതികളും പെൺകുട്ടികളും
സേവാഭാരതി പ്രവർത്തകരിൽ നിന്നും തെലങ്കാന മേഖലയിൽ മാതാപിതാക്കളില്ലാത്ത പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത്, പഠനം പാതിവഴിയിൽ നിർത്തിയ നഗരത്തിലെ ചേരികളിൽ താമസിക്കുന്ന പെൺകുട്ടികൾക്ക് താങ്ങായി, അവർക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട്, അവരുടെ കോളേജ് ഫീസ്
അടയ്ക്കുകയും അവരുടെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്ന വൈദേഹി ആശ്രമത്തിൻ്റെ സേവന പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞ ഈ യുവതി, ആശ്രമത്തിലെ
ഉപദേഷ്ടാക്കളോടും, അന്നത്തെ ആർഎസ്എസ് പ്രാന്ത സംഘചാലക് ശ്രീ ടി വി ദേശ്മുഖ് ജി, ദക്ഷിണ മധ്യക്ഷേത്ര സേവാ
പ്രമുഖ് ശ്രീ പട്ലോല്ല റാമി റെഡ്ഡി ജി, തെലങ്കാന പ്രാന്ത സേവാ പ്രമുഖ് ശ്രീ എക്ക
ചന്ദ്രശേഖർ ജി എന്നിവരുമായി അമ്മയും മകളുടേയും വിവരങ്ങൾ സൂചിപ്പിച്ചു. ആ സംഭവത്തിൽ അവർ അഗാധമായി ദുഃഖിക്കുകയും മറ്റൊരു പെൺകുട്ടിക്കും മാതാപിതാക്കൾക്കും ഇത് സംഭവിക്കരുതെന്ന് ചർച്ച ചെയ്യുകയും സ്ത്രീകളുടെ സമ്പൂർണ്ണ വികസനത്തിലൂടെ മാത്രമേ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകൂ എന്ന് ചിന്തിക്കുകയും ചെയ്തു. ആ യോഗത്തിൻ്റെ ഫലമായാണ് കിഷോരി വികാസ് കേന്ദ്രം.
സ്വയം പ്രതിരോധ പരിശീലനത്തിൻ്റെ ഭാഗമായി കരാട്ടെ പഠിക്കുന്ന യുവതികൾ
കിഷോരി എന്നാൽ യുവതികൾ എന്നാണ്. വികാസ് എന്നാൽ വികസനം, സ്ത്രീ വികസനം എന്നാൽ സമൂഹത്തിൻ്റെ വികസനം. കിഷോരി വികാസ് കേന്ദ്രം ആദ്യം ബസ്തിയിൽ (ചേരിയിൽ) നിന്ന് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഒരു യജ്ഞമാണ്,അതായത് ഒരു ബസ്തി
കേന്ദ്രമായി ഒരു പ്രോഗ്രാം. എന്നാൽ ഈ പരിപാടി മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരുമെന്നതുകൊണ്ട്
നിരന്തരമായ പരിശ്രമം ഇതിന് അത്യാവശ്യമാണ് ഇത്തരം സ്ഥാപങ്ങൾ കാര്യക്ഷമമായി നടത്താനുള്ള കഴിവ് മാതൃഹൃദയത്തിൻ്റേതാണെന്ന് മനസ്സിലാക്കിയ അവർ, കിഷോരി വികാസ് കേന്ദ്രയുടെ ചുമതല ജയപ്രദ ജി, കിരൺമയി ജി, സംഭുണി കുമാർ ജി, യെരുഗന്തി നർസിംഹലു, അംബാദാസ് ജി എന്നിവരെ ഏൽപ്പിച്ചു.
ഈ കേന്ദ്രം ആരംഭിച്ചതിനെ തുടർന്നുണ്ടായ പുരോഗതി കണക്കിലെടുക്കുമ്പോൾ, കിഷോരി വികാസ് കേന്ദ്രം ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ
കേന്ദ്രം എന്നതിലുപരി സമ്പൂർണ്ണ സാമൂഹിക പരിവർത്തനത്തിനുള്ള കേന്ദ്രബിന്ദുവാണെന്ന് പറയുന്നതാണുചിതം. ബസ്തികളിലും ഗ്രാമങ്ങളിലും
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുന്നൽ പരിശീലനം നൽകുന്നു. നെയ്ത്ത്,
ഹോളി ആഘോഷത്തിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത ചായങ്ങൾ, കളിമൺ ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കൽ, കളിമൺ ചെരാതുകൾ (വിളക്കുകൾ), ഗോമയ (പശു അടിസ്ഥാനമാക്കിയുള്ള)
ഉൽപന്നങ്ങൾ എന്നിവ അവർ നിർമ്മിക്കുന്നു, അതിനാൽ അവർ സ്വാശ്രയത്തിലേക്ക് നീങ്ങുന്നു. സ്വയം പ്രതിരോധത്തിനായി കൗമാരക്കാരായ പെൺകുട്ടികളെ യോഗ, കരാട്ടെ, കറാസമു (ആന്ധ്രാപ്രദേശിലെ
ഒരു പരമ്പരാഗത ആയോധന കല) തുടങ്ങിവ
പഠിപ്പിക്കുന്നു. പക്ഷേ, എവിടെയോ ചെറിയ കുറവുണ്ടായി. ഡാറ്റാ പോയിൻ്റുകൾ ശേഖരിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ ചർച്ച ചെയ്ത ശേഷം ഒരു പരിഹാരം കണ്ടെത്തി,
അത് ട്യൂഷൻ സെൻ്ററുകൾ ആരംഭിക്കുന്നതിന് വിത്തുപാകി. ഓരോ ബസ്തിയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രത്തോടൊപ്പം ഒരു ട്യൂഷൻ സെൻ്റർ ആരംഭിക്കുകയും അതുവഴി കുട്ടികൾക്ക് വിദ്യാഭ്യാസവും സംസ്കാരവും നൽകുകയും ബസ്തിയിൽ താമസിക്കുന്നവരുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സ്ത്രീകൾ മാതൃമണ്ഡലിയിൽ വിഗ്രഹങ്ങൾ നിർമ്മിക്കുന്നു
കാലതാമസം ചിന്തയിൽ മാത്രമായിരുന്നെങ്കിലും എല്ലാം ഒരു മാസത്തി നുള്ളിൽ സംഭരിച്ചു. ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ ജയപ്രദ ജിക്ക് രാമ, കൽപ്പന, കവിത, മമത, ഗിരിജ, മീന തുടങ്ങിയവരുടെ
രൂപത്തിലുള്ള ഒരു മികച്ച ടീമിനെ ലഭിച്ചു. കൊരവാണി തണ്ടയിൽ ശൈശവ വിവാഹങ്ങൾ പതിവാണ്, കവിതയുടെ മാതാപിതാക്കളും
അവരുടെ മകളെ,
10-12 വയസ്സിൽ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. സേവാഭാരതി പ്രവർത്തകർ സംസാരിച്ച് പെൺകുട്ടിയെ കിഷോരി വികാസ് കേന്ദ്രം നടത്തിയിരുന്ന കേന്ദ്രത്തിൽ പഠനം തുടരാൻ പ്രേരിപ്പിച്ചു, ഇപ്പോൾ അവൾ പി.ജി. പൂർത്തിയാക്കി ഒരു സ്കൂളിൽ യോഗ, നൃത്ത അദ്ധ്യാപികയായി
ജോലി ചെയ്യുന്നു. എങ്കിലും അവൾ കിഷോരി കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിൽ ഇപ്പോഴും സജീവമാണ്. "ഇരുപതോളം ശൈശവ
വിവാഹങ്ങളാണ് ഈ ഒരു കേന്ദ്രം കാരണം ഞങ്ങൾക്ക് ആ താണ്ടയിൽ നിർത്താൻ കഴിഞ്ഞത്”
എന്ന് മീന പറയുന്നു.
കുട്ടിക്കാലത്ത് അച്ഛൻ മരിച്ച ശർവാണി 30 കുട്ടികൾക്കായി ഒരു കേന്ദ്രം നടത്തുന്നു അവളുടെ ജ്യേഷ്ഠൻ്റെ മക്കൾ ഉൾപ്പെടെ, ഒരു MNC കമ്പനിയിൽ ഐടി ജോലി സമ്പാദിച്ചു. ബി.ടെക് പൂർത്തിയാക്കിയ ശേഷം, അവളുടെ ബസ്തിയിലും പരിസര
പ്രദേശങ്ങളിലും കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നു. സരിതയുടെ അച്ഛൻ ഒരു വാച്ച്മാനായിരുന്നു, അവൾക്ക് കണ്ണുമായി ബന്ധപ്പെട്ട വൈകല്യമുണ്ടായിരുന്നു. സുഹൃത്തുക്കൾ മുഖേന സേവാഭാരതിയെക്കുറിച്ച് അറിഞ്ഞ അവർ തൻ്റെ ബസ്തിയിൽ ഒരു കേന്ദ്രം തുടങ്ങി പഠനം തുടർന്നു. ഇപ്പോൾ അവൾ ഒരു ഐടി കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. സേവാഭാരതി വളണ്ടിയർമാരായ അനുരാധയും സേവാഭാരതി ട്രഷറർ ഹരീഷ് ഗാരുവും ഐടിയിൽ ആവശ്യമായ പരിശീലനം നൽകുകയും ഇതേത്തുടർന്ന് 8 പേർക്ക് ഐടി ജോലി ലഭിക്കുകയും
ചെയ്തു. പല പെൺകുട്ടികളും ഇതേ രീതിയിൽ ബസ്തികളിൽ വികസനത്തിൻ്റെ ചുവടുവെയ്പ്പ് നടത്തുന്നുണ്ട്.
ഭാഗ്യനഗറിലെ ഷെയ്ഖ്പേട്ടിനടുത്തുള്ള മഹാത്മാഗാന്ധി നഗറിൽ നിരവധി ആളുകൾ ദുശ്ശീലങ്ങൾക്ക് അടിമപ്പെടുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു . മരങ്ങളുടെ കുറ്റിക്കാട്ടിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ ചില സംഭവങ്ങൾ അവിടത്തെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ആ ബസ്തിയിലെ ഒരു മരച്ചുവട്ടിൽ കിഷോരി വികാസ് കേന്ദ്രം തുടങ്ങിയതോടെ പലരിലും മാറ്റമുണ്ടായി, പ്രത്യേകിച്ച് കുട്ടികൾ നന്നായി പഠിക്കുന്നു എന്ന അനുഭവം ഉണ്ടായി. ദുശ്ശീലങ്ങളിൽ നിന്ന് രക്ഷിതാക്കൾ അകന്നിരിക്കുമ്പോൾ, മാതാപിതാക്കളുടെ മാറ്റം കണ്ട് കുട്ടികൾ കൂടുതൽ നന്നായി വായിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതുകണ്ട് ചില യുവാക്കൾ തങ്ങളുടെ ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് കുറച്ച് പണം ഉപയോഗിച്ച് ഹനുമാൻ ക്ഷേത്രത്തിന് സമീപം മരത്തിൻ്റെ ചുവട്ടിൽ ഷെഡ് കെട്ടി അവിടെ കിഷോരി സെൻ്റർ നിലനിർത്താൻ സഹായിച്ചു. ഈ രീതിയിൽ, ബസ്തിയിൽ മാറ്റം ആരംഭിക്കുകയും സമീപത്തെ എല്ലാ ബസ്തികളിലും കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തു, നിലവിൽ പ്രദേശത്ത് 80 ലധികം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന കിഷോരി വികാസ് കേന്ദ്രങ്ങൾ വിദ്യാഭ്യാസം, അച്ചടക്കം, വ്യായാമം, പോഷകാഹാര
ശീലങ്ങളെക്കുറിച്ചുള്ള അവബോധം, ഉന്മേഷം, ഉത്സാഹം, ജ്ഞാനം, സ്ത്രീകൾക്ക് സ്വാശ്രയത്വം, സ്ത്രീശാക്തീകരണം, ആരോഗ്യ സംരക്ഷണം
മുതലായവയുടെ കേന്ദ്രമായി വർത്തിക്കുന്നു. തെലങ്കാന മേഖലയിലെ 300 ഓളം കേന്ദ്രങ്ങളിലായി 8000ത്തോ ളം പെൺകുട്ടികൾ നേരിട്ടും നിരവധി കുട്ടികളും മുതിർന്നവരും സ്ത്രീകളും പരോക്ഷമായും പ്രയോജനം നേടുന്നു. എല്ലാ വർഷവും സംഘാടകരും സ്വയംസേവകരും ചേർന്ന് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഇത്രയും വലിയ തോതിൽ നൽകാൻ 'റൺ ഫോർ എ ഗേൾ ചൈൽഡ്' എന്ന പരിപാടി നടത്തുന്നു.
ഹൈദരാബാദിൽ നടക്കുന്ന ഏറ്റവും വലിയ ഫിറ്റ്നസ് ഇവൻ്റുകളിൽ ഒന്നായ ഇത് അണിയറപ്രവർത്തകരുടെ സഹിഷ്ണുതയുടെ സാക്ഷ്യപത്രമാണ്. ഈ കിഷോരി കേന്ദ്രങ്ങൾ വ്യക്തികളുടെയും ബസ്തികളുടെയും വികസനത്തിന് മാത്രമല്ല,
സാമൂഹിക ഉത്തരവാദിത്ത
സേവനത്തിനും കാരണമായിട്ടുണ്ട്, അതിന് ഉദാഹരണമാണ് കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് കിഷോരികൾ(പെൺകുട്ടികൾ) ബസ്തികളിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ. ലോക്ക്ഡൗൺ കാലത്ത് സർക്കാരിനോ സേവന പ്രവർത്തനങ്ങൾ നടത്തുന്നവർക്കോ നേരിട്ട് ബസ്തികളിലേക്ക് പോകാൻ കഴിയില്ല. രോഗം വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്നും ആർക്കെങ്കിലും പകർച്ചപ്പനി ബാധിച്ചാൽ എന്തുചെയ്യണമെന്നും ആർക്കും അറിയാത്ത സാഹചര്യത്തിൽ, രാഷ്ട്രീയ സ്വയംസേവക
സംഘത്തിൻ്റെ ആഹ്വാനപ്രകാരം സ്വയംസേവകർ ബസ്തി സേവയിൽ ചേർന്നു. ബസ്തികളിലെ കിഷോരികളുമായി ഏകോപിപ്പിച്ച്, സ്വയം സേവകർക്ക് ഭക്ഷണം, പലചരക്ക്, മരുന്ന് വിതരണം, ആശുപത്രി, ഐസൊലേഷൻ സെൻ്റർ സൗകര്യം, ഓക്സിജൻ കോൺസെൻ്റേറ്റർ വിതരണം മുതലായവ വലിയ തോതിൽ നടത്താനും കഴിഞ്ഞു. വൈറസിൻ്റെ വ്യാപനം തടയുന്നതിനും വാക്സിനിനെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും രീതികൾക്കുമായി വലിയ തോതിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടുണ്ട്. ഇത്രയും വലിയ മഹാമാരിയെ നേരിടുന്നതിൽ കിശോരിമാരുടെ സേവനം വിവരണാതീതമാണ്.
ബന്ധപ്പെടുക :– ജയപ്രദ ദേവി
മൊബൈൽ നമ്പർ:- 9000755570
नियमित अपडेट के लिए सब्सक्राईब करें।