नियमित अपडेट के लिए सब्सक्राईब करें।
ജോർഹട്ട് | അസം
ഈ ശബ്ദങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ - മരങ്ങളിലെ ഇലകൾ പറയുന്നു - ഞങ്ങളെ കൊണ്ട് ഇലകളും, തുണികളും, പായകളും ഉണ്ടാക്കേണമേ. വീട്, ക്ഷേത്രം, മുറ്റം, ഉത്സവങ്ങൾ എന്നിവ അലങ്കരിക്കാൻ പൂക്കൾ നമ്മോട് ആവശ്യപ്പെടുന്നു. നിങ്ങൾ ഒരു വൈദഗ്ധ്യമുള്ള കരകൗശലക്കാരനാകണമെന്ന് കാടുകൾ പറയുന്നു. ഈ ലോകം നിങ്ങളുടെ കലയ്ക്കായി കാത്തിരിക്കുകയാണ്. ലോകം മുഴുവൻ ഭക്ഷണം കഴിക്കുന്ന ഒരു പാത്രം ഉണ്ടാക്കൂ എന്നാണ് ഈ മണ്ണ് പറയുന്നത്. ഈ പർവതങ്ങൾ പറയുന്നു എന്നെ കൊത്തി നിങ്ങളുടെ ഉള്ളിലെ കരകൗശലക്കാരനെ ഉണർത്തുക. സ്വയം പൂർണ്ണമായ, സ്വയം ആശ്രയിക്കുന്ന, ഈ പൂത്തുലയുന്ന പൂർണ്ണമായ പ്രകൃതി, ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എങ്ങനെ സ്വയം പര്യാപ്തരാകാമെന്ന് പടിപടിയായി നമ്മോട് പറയുന്നത്??
അസമിലെ അത്ഭുതകരമായ മുള
കരകൗശലത്തെക്കുറിച്ച് ഇന്ന് നമുക്ക് സംസാരിക്കാം.
ഈ കലയെ വനവാസികളുടെ ഉപജീവനമാർഗമാക്കിയ സേവാഭാരതിയുടെ പാഞ്ചജന്യ കുതിര ഉദ്യോഗ് 2022 ഓടെ 50 ലക്ഷം രൂപയുടെ
വിറ്റുവരവ് നേടുകയും 60 ലധികം ഗ്രാമങ്ങൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു.ആയിരക്കണക്കിന് കൈകൾ മുളകൊണ്ട് കലാരൂപങ്ങൾ ഉണ്ടാക്കി സേവിക്കുന്നു. പ്രാദേശിക വിപണി, സൗരാഷ്ട്ര മേള, അപ്ന ട്രേഡ് ഫെയർ,
ബിഹു മേള, അസം മേള തുടങ്ങിയ പ്രദർശനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഞങ്ങൾ നമ്മുടെ ജീവിതത്തിൽ പുരോഗതിയിലേക്ക് നീങ്ങുകയാണ്.
മുളകൊണ്ടുള്ള കരകൗശലങ്ങൾ ഇവിടുത്തെ ഓരോ വീട്ടുകാരുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്. മുളകൊണ്ടുണ്ടാക്കിയ വസ്തുക്കൾ പ്രദർശനത്തിൽ പുത്തൻ രൂപത്തിൽ പ്രദർശിപ്പിക്കുമ്പോൾ, അത് കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. മനുഷ്യ മനസ്സ് അതിരുകളില്ലാത്ത ഭാവനകളുടെ ഒരു മഹാസമുദ്രമാണെന്നത് ശരിയാണ്, അവിനാഷ് ജിയേക്കാൾ നന്നായി ഇത് ആർക്കാണ് പറയാൻ കഴിയുക? 2009 മുതൽ സേവാഭാരതിയുമായി ബന്ധപ്പെട്ട ജില്ലാ കൺവീനർ അവിനാഷ് ഹസാരിക മുളകൊണ്ടുള്ള ഉരുപ്പടികൾ നിർമ്മിക്കുന്നതിൽ പരിശീലനം നേടി സ്വയം പര്യാപ്തത നേടുകയും 2022 ആയപ്പോഴേക്കും ആയിരക്കണക്കിന് ആളുകളെ വിവിധ തരംമുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലിപ്പിക്കുകയും ചെയ്തു. ഈ ജോലി ആരംഭിച്ചപ്പോൾ, 7-8 ഉൽപ്പന്നങ്ങൾ മാത്രമേ നിർമ്മിച്ചിരുന്നുള്ളൂ, എന്നാൽ ഇന്ന് അസമിൽ നടക്കുന്ന വലിയ എക്സിബിഷനുകളിൽ 20-ലധികം തരം ഉൽപ്പന്നങ്ങൾ ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. പുതിയ സൃഷ്ടാവിന്റെ പുതിയ സൃഷ്ടിപരമായ ശക്തിയും, ഭാവനയെയും കൂട്ടിച്ചേർക്കുകയും ചെയ്തു. ഇപ്പോൾ നിരവധി മുള ഉൽപന്നങ്ങൾ നിർമ്മിക്കുന്നത് തുടർന്നു.
ആസാമിലെ ജോർഹട്ടിലുള്ള പാഞ്ചജന്യ കുടിൽ വ്യവസായത്തിന് കീഴിൽ സേവാഭാരതി ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മുള കരകൗശല പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. അവിനാഷ് ജിയ്ക്കൊപ്പം, നാഗേൻ കലിത, റൊമെയ്ൻ ഹസാരിക എന്നിവരും അധ്യാപകരായും സഹപാഠികളുമാണ് ഈ മുഴുവൻ പ്രവർത്തനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നത്. നടപ്പാതയോ വൈദ്യുതി പോലുമോ ഇല്ലാത്ത മലയോര മേഖലകളിൽ ചെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ മുളകൊണ്ടുള്ള കരകൗശല പരിശീലനം ജനങ്ങൾക്ക് നൽകുകയും ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്യുക എന്നത് തന്നെ വലിയ ദൗത്യമാണ്.
ജീവിതത്തിൽ ഒരു പര്യവേക്ഷകനാകുക എന്നത് വളരെ പ്രധാനമാണ്.ഒരു വാതിൽ അടയുമ്പോൾ ഒരു പര്യവേക്ഷകൻ മറ്റൊരു വാതിൽ കണ്ടെത്തുന്നു. മജുലി ഗ്രാമത്തിലെ ദിവ്യജ്യോതി നാഥ് ആയാലും ജോർഹട്ടിലെ പ്രണബ്ജ്യോതി ചാങ്മായി ആയാലും, അവർ ദാരിദ്ര്യത്തോട് മല്ലിടുകയും ബിരുദം നേടിയതിന് ശേഷവും ജോലി അന്വേഷിക്കുകയും ചെയ്തു, എന്നാൽ എവിടെയും ജോലി കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് നാഗെൻ കലിത പറയുന്നു. പ്രായമായ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തതിന്റെ സങ്കടം ഉള്ളിൽ അവനെ അലട്ടിക്കൊണ്ടിരുന്നു. സേവാഭാരതിയുടെ പരിശീലന ക്യാമ്പ് അദ്ദേഹത്തിന് ഒരു അനുഗ്രഹമായി മാറി.അവന്റെ ഉള്ളിലെ സൃഷ്ടിപരമായ ശക്തികൾ അവന് ഒരു പുതിയ ആകാശം നൽകി, അവന്റെ ഭാവനയ്ക്ക് ചിറക് കിട്ടിയത് പോലെ തോന്നി. ആർക്കാണോ100 രൂപ പോലും സമ്പാദിക്കാൻ സാധിക്കാതിരുന്നത് ഇന്ന്10,000 മുതൽ 15,000 രൂപ വരെ പ്രതിമാസം സമ്പാദിക്കാൻ സാധിക്കുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സ്ത്രീകളുടെ വലിയ സംഭാവനയുണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ ഇന്നും പൊതുവെ ഇന്ത്യൻ വീട്ടമ്മയ്ക്ക് നേരിട്ടുള്ള വരുമാനം ഇല്ല, അവൾ ആയിരം രൂപയ്ക്ക് പോലും ഭർത്താവിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് സത്യം. അസമിലെ എല്ലാ വീട്ടിലും സ്ത്രീകൾ മുളകൊണ്ട് സാധനങ്ങൾ ഉണ്ടാക്കുന്നു, എന്നാൽ അവരുടെ സാധനങ്ങൾ എങ്ങനെ പ്രമോട്ട് ചെയ്യാം??? അവരെ എങ്ങനെയാണ് പ്രാദേശിക വിപണിയിൽ എത്തിക്കുക?സാധാരണയായി ഈ സ്ത്രീകൾക്ക് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ കഴിയാറില്ല, തൽഫലമായി അവരുടെ കഴിവുകൾ അതേ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി, സേവാഭാരതി മജുലി, ഗോലാഘട്ട് ജില്ലയിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് മുള പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു, അവിടെ പുരുഷന്മാരോടൊപ്പം നൂറുകണക്കിന് സ്ത്രീകളും ആവേശത്തോടെ പങ്കെടുത്തു. സേവാഭാരതിയുടെ ഈ പദ്ധതിയിലൂടെ അവരുടെ എല്ലാ ചോദ്യങ്ങൾക്കും എളുപ്പത്തിൽ ഉത്തരം ലഭിച്ചു. ഇന്ന്, അവരിൽ ഒരാളായ ദീപ്ഷിഖ ബർസുതിയ തന്റെ വിദഗ്ദ്ധമായ ജോലിയിലൂടെ 10,000 രൂപ അവൾ ഒരു മാസം സമ്പാദിക്കുന്നു, ഇത് മാത്രമല്ല, അവളുടെ കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾ ആളുകൾക്ക് വളരെ ഇഷ്ടമാണ്. ഈ പരിശീലന ക്യാമ്പ് അവരെ സ്വയം പര്യാപ്തരാക്കുക മാത്രമല്ല, അവർക്കൊരു വേറിട്ട വ്യക്തിത്വം നൽകുകയും ചെയ്തു.
ഒരു അനുയോജ്യമായ ആക്ഷൻ പ്ലാൻ ആയിരക്കണക്കിന് ആളുകൾക്ക് വിജയത്തിലേക്കുള്ള പാത കാണിക്കുന്നു. 2019 മുതൽ, മേഘാലയയിലും
സേവാഭാരതിസമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. മുള കലാ ഇനങ്ങളിൽ പരിശീലനം നൽകുന്നതിനായി നോനി പട ഗ്രാമത്തിൽ ഒരു കേന്ദ്രം പ്രവർത്തിക്കുന്നു,
അതിൽ നിന്ന് 250 ലധികം ആളുകൾ പരിശീലനം നേടി, 15 ഗ്രാമങ്ങളിൽ നിന്നുള്ള 200 ലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു. സേവാഭാരതിയുടെ ഗാരോ ഹിൽസ് ഡിപ്പാർട്ട്മെന്റിന്റെ ഓർഗനൈസേഷൻ മന്ത്രി ജനാർദൻ കോച്ച്,
മുള കരകൗശലത്തിന്റെ സംസ്കാരവും പാരമ്പര്യവും
എങ്ങനെ ലോകമെമ്പാടും പ്രചരിപ്പിക്കാമെന്ന് വിശദീകരിക്കുന്നു??? മുളയിൽ നിർമ്മിച്ച കലാപരമായ വസ്തുക്കൾക്കും ഈ ചെറുകിട കരകൗശല വിദഗ്ധർക്കുംഎങ്ങനെ ബഹുമാനവും വേറിട്ട വ്യക്തിത്വവും നൽകാം? ഈ ചെറിയ ഗ്രാമവാസികളെ ഞങ്ങൾ ഈ ദിശയിലേക്ക് നയിക്കുന്നു. അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായും ലോകതലത്തിൽ എത്തിക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതി സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ബന്ധപ്പെടുക :- അവിനാഷ് ഹസാരിക
नियमित अपडेट के लिए सब्सक्राईब करें।