नियमित अपडेट के लिए सब्सक्राईब करें।
നിഷി രഞ്ജൻ | വാരണാസി | വടക്ക് പ്രദേശ്
ത്രിപുരയിൽ നിന്നുള്ള മുക്തിയുടെ പുല്ലാങ്കുഴലിൽ കൃഷ്ണ സ്തുതികളും നേപ്പാൾ വംശജയായ ആശയുടെ ഡ്രം വാദന ധ്വനിയും കേട്ട് അന്തരീക്ഷം
വികാരഭരിതമാണ്. ഇത് വിദ്യാഭ്യാസം, കൃഷി, വേദങ്ങൾ എന്നീ നശിച്ചുകൊണ്ടിരിക്കുന്ന പഴയ പാരമ്പര്യങ്ങളെ, പുനരുജ്ജീവിപ്പിക്കുന്ന വാരണാസിയിലെ സുരഭി ശോധ് സൻസ്ഥാനെക്കുറിച്ചാകുന്നു.
'ലളിതമായ ജീവിതത്തിലും ഉയർന്ന ചിന്തയിലും' ഉറച്ച വിശ്വാസിയായ ഒരു സംഘ സ്വയംസേവകൻ, ആണ് ശ്രീസൂര്യകാന്ത്ജി ജലാൻ. 1992-ൽ പ്രവർത്തനരഹിതമായ ഗോശാലകളിൽ നിന്നും അറവുശാലകളിൽനിന്നും രക്ഷപ്പെടുത്തിയ കന്നുകാലികളെ പുനരധിവസിപ്പിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പിന്നീട് ഇത് വിദ്യാഭ്യാസവുമായി സംയോജിപ്പിച്ചു.
സ്ത്രീ ശാക്തീകരണം
വടക്ക് കിഴക്കൻ മേഘലകളിലെ നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 22 ആദിവാസി കുട്ടികളുമായി സ്വാവലംബി ഗോശാലയിൽ ആരംഭിച്ച ഒരു ഹോസ്റ്റലിൽ ഇപ്പോൾ 600 പേർ താമസിക്കുന്നുണ്ട്. സംഗീതം, പാചകം, ജൈവകൃഷി, പശുവളർത്തൽ, കൃഷി, ജലം, മണ്ണ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സൗജന്യ ആധുനിക വിദ്യാഭ്യാസവും അടിസ്ഥാന വൈദഗ്ധ്യവും അവർക്ക് ലഭിക്കുന്നു. അതിലുപരി തീവ്രവാദത്തിൽ നിന്നും നക്സലിസത്തിൽ നിന്നും അവരെ അകറ്റുന്ന സാംസ്കാരികവും സാമുദായികവുമായ സൗഹാർദ്ദങ്ങൾക്കും വേണ്ടി പ്രവർത്തിക്കുവാൻ അവർക്ക് അവസരം ഉണ്ടാക്കുന്നു. അത്തരത്തിലുള്ള ഒരു വിദ്യാർത്ഥിയായ സോനം ബൂട്ടിയ എം.ഫിൽ ചെയ്യുന്നു, കൂടാതെ സിക്കിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയായും മുൻപ് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സിക്കിമിലും നാഗാലാൻഡിലും ഹിന്ദി പഠിപ്പിക്കുന്നത് ഇവിടത്തെ ചില പൂർവ വിദ്യാർത്ഥികൾ ആണ്. നോർബു ലെപ്ച എന്ന പൂർവ്വവിദ്യാർത്ഥി ഇപ്പോൾ സിക്കിമിൽ സംസ്ഥാന വനം മന്ത്രിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നെന്ന് ജലാൻ ജി അഭിമാനത്തോടെ പറയുന്നു. റെഗുലർ മ്യൂസിക് ക്ലാസുകളിൽ പരിശീലനം നേടിയ സക്‌ചും അൽ ലെപ്‌ച തന്റെ സ്വന്തം യൂട്യൂബ് ചാനൽ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കായിക
മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കലാലയ വിദ്യാർത്ഥികൾ
സംഘത്തിന്റെ മുൻ പ്രചാരകനും നിലവിൽ ഹോസ്റ്റലിന്റെ മേൽനോട്ടം വഹിക്കുന്നതുമായ ശ്രീ ഹരീഷ് ഭായ് പറയുന്നു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി കുട്ടികൾ ഇവിടെ എത്തിയിരുന്നു. ചിലർ ദരിദ്രരായ കാർഷിക കുടുംബങ്ങളിൽ നിന്നുള്ളവരാണ്, എന്നാൽ മറ്റു ചിലർ ആ പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യങ്ങൾ കാരണം അനാഥരോ അവിവാഹിതരായ മാതാപിതാക്കളുടെ മക്കളോ ആയിരുന്നു.
ചെറുപ്പത്തിൽ മൂന്നിലോ നാലിലോ പഠിക്കുമ്പോൾ ഇവിടെയെത്തിയ കുട്ടികളുടെ കുടുംബമാണ് ഈ സ്ഥാപനം. അവരുടെ ഉന്നത പഠനത്തിനും ഇവിടെപൂർണ്ണ പിന്തുണ നൽകുന്നുണ്ട് . സ്ഥാപനത്തിലെ നാല് ഹോസ്റ്റലുകളിലായി 424 ആൺകുട്ടികളും 178 പെൺകുട്ടികളും താമസിക്കുന്നുണ്ട്. സ്വാശ്രയത്വത്തിന്റെ വിത്ത് പാകുന്ന ഈ കേന്ദ്രം കുട്ടികളിൽ ഹിന്ദി സംസാരിക്കുന്ന ആളാണെന്ന അഭിമാനം വളർത്തിയെടുക്കുകയും ശോഭനമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. തോട്ടം നന്നാക്കുക, പശുക്കളെ പരിപാലിക്കുക, സ്വന്തം കൈകൊണ്ട് പണിയെടുക്കുകയും, ചെയ്യുന്നതിലൂടെ കുട്ടികളെ പ്രകൃതി സ്നേഹികളാക്കുന്നു.
പരമ്പരാഗതരീതികൾ ഉപയോഗിച്ചുള്ള, തരിശു ഭൂമികളുടെ
പുനരുജ്ജീവനം
ഓരോ കുടുംബവും സ്വയം പര്യാപ്തരാക്കുന്നതിനും ഓരോ വ്യക്തിയും സ്വയം ഉപജീവനമാർഗം കണ്ടെത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമ്പർക്കം പുലർത്തിയതോടെ തരിശായി കിടക്കുന്ന കൃഷിയിടങ്ങൾ, ജലക്ഷാമം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും അഭാവം തുടങ്ങി ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഗ്രാമവാസികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഗോശാലയുടെ ശ്രദ്ധയിൽപ്പെട്ടു. ചാണകം,ഗോമൂത്രം ഇവ ഉപയോഗിച്ച് തരിശായിക്കിടക്കുന്ന കൃഷിയിടങ്ങൾ ഫലഭൂയിഷ്ഠമാക്കുക, മലനിരകളിലൂടെ ഒഴുകുന്ന മഴവെള്ളം സംഭരിക്കുക, ചെറിയ ചെക്ക് ഡാമുകളും ചാനലുകളും നിർമ്മിക്കുക തുടങ്ങിയ പരമ്പരാഗത സാങ്കേതിക വിദ്യകൾ വിന്യസിക്കപ്പെട്ടു.. അതോടെ തരിശായി കിടന്ന കൃഷിയിടങ്ങൾ ഫലഭൂയിഷ്ഠവും ഹരിതാഭവുമായി മാറി. ഈ നേട്ടങ്ങൾ കൈ വരിക്കുന്നതോടുകൂടി ജൈവകൃഷി, നഴ്സറി വളർത്തൽ, തോട്ടം വളർത്തൽ തുടങ്ങിയ ആശയങ്ങൾ ഇവരിൽ പ്രോത്സാഹിപ്പിക്കുവാൻ എളുപ്പത്തിൽ ആയി. ഇതുമൂലം കൃഷി, പശുവളർത്തൽ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിച്ചു. ഇതു കൂടാതെ മികച്ചതും ആധുനികവുമായ വിദ്യാഭ്യാസം നൽകുന്നതിനായി പലയിടത്തും വിവിധ മിഡിൽ സ്കൂളുകളും ഹൈസ്കൂളുകളും തുറക്കുകയുണ്ടായി.
കാർഷിക വിളവ് കുറയുന്നതിനാൽ അസ്വസ്ഥരായ കർഷകർക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷി ചെയ്യാൻ പരിശീലനം നൽകിയെന്നും അങ്ങനെ വംശനാശ ഭീഷണി നേരിടുന്ന പച്ചക്കറികൾ, പഴങ്ങൾ, സസ്യജാലങ്ങൾ എന്നിവ സംരക്ഷിക്കപ്പെട്ടുവെന്നും സ്ഥാപന മേധാവി ശ്രീ ജടാശങ്കർ അറിയിച്ചു. ഇന്ന് തപോവന ശാഖയിൽ മാത്രം 60,000 മരങ്ങളുണ്ട്, അവിടെ 25 ഇനം പഴങ്ങളും പച്ചക്കറികളും 20 ഇനം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കാലിത്തീറ്റയും
മറ്റും ഉത്പാദിപ്പിക്കപ്പെടുന്നു.
ഇന്ന് ഇവിടെ ഗ്രാമങ്ങളിലോ നഗരങ്ങളിലോ ഭക്ഷണത്തിന് ക്ഷാമമില്ല.
കഴിഞ്ഞ 6 വർഷമായി ഇവിടെ ജോലി ചെയ്യുന്ന സവിത മൗര്യ, ലോക്ക് ഡൗൺ കാലത്തും തങ്ങൾ ജോലി നിർത്തിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞു. തൽഫലമായി,
അവർക്കു പണo സമ്പാദിക്കുവാനും, കുടുംബത്തിൽ ബഹുമാനo
നേടിയെടുക്കുവാനും, സാധ്യമായി. അതിനെല്ലാമുപരി തങ്ങളുടെ കുട്ടികളുടെ സന്തോഷം
പരിപാലിക്കുക എന്ന ലക്ഷ്യവും നേടിയെടുക്കാന് ഇതു സഹായിച്ചു. രാജലക്ഷ്മി, ദുർഗ, ആശ തുടങ്ങി 500-ലധികം സ്ത്രീകൾ തയ്യൽ പരിശീലനം നേടി അത് തങ്ങളുടെ ഉപജീവനമാർഗമാക്കിമാറ്റി. 500-ലധികം സ്ത്രീകൾക്ക് പപ്പടം,
അച്ചാറുകൾ, ജാം, സുഗന്ധവ്യഞ്ജനങ്ങൾ, ഗുൽക്കന്ദ് മുതലായവ ഉണ്ടാക്കുന്നതിനുള്ള തൊഴിൽ പരിശീലനം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുണ്ട്.
ദഗ്മാഗ്പൂർ, മിർസാപൂർ എന്നീ പ്രോജക്ടുകൾക്ക് കീഴിൽ സമീപ ഗ്രാമപ്രദേശങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു, അവിടെ. പൊഡാർനെയെ പോലുള്ള ഡോക്ടർമാർ അവരുടെ വിലപ്പെട്ട സമയം സംഭാവന ചെയ്യുന്നു. ഈ ക്യാമ്പുകളുടെ പ്രധാന നേട്ടം ആരോഗ്യത്തെയും
അപസ്മാരത്തെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ്. ഓരോ തവണയും 1100 ഓളം പേർ പങ്കെടുക്കുന്ന ഈ ക്യാമ്പുകൾ ഇതുവരെ 5000ൽ അധികം ആളുകൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ പുരാണങ്ങളും സംസ്കാരവും അനുസരിച്ച്, എല്ലാ ദൈവങ്ങളും പശുവിൽ വസിക്കുന്നു. ഈ ധാരണയുടെ വ്യക്തമായ ഉദാഹരണമാണ് ഈ പദ്ധതി. പശുക്കളുടെ
സംരക്ഷണത്തിനും പരിപാലത്തിനുമായി ആരംഭിച്ച പദ്ധതി ഇന്ന് പലമടങ്ങ് വളർന്ന് സമീപ പ്രദേശങ്ങളിലെ നിരവധി മേഖലകളിൽ വിപ്ലവകരമായ നല്ല മാറ്റങ്ങൾ കൊണ്ടുവരികയുണ്ടായി.
नियमित अपडेट के लिए सब्सक्राईब करें।