नियमित अपडेट के लिए सब्सक्राईब करें।
നിഷി രഞ്ജൻ | മെഹ്സാന | ഗുജറാത്ത്
തന്റെ ഭൂതകാലത്തിന്റെ ഇരുട്ടിലൂടെ, നിരാലംബ ബാല്യത്തിലൂടെ തിരഞ്ഞപ്പോൾ മീതാറാമിന് ശ്വാസം മുട്ടുകയായിരുന്നു. 6 വയസ്സുള്ള സഹോദരനും അമ്മയ്ക്കും ഒപ്പം 8 വയസ്സുള്ള
തന്റെ വീടില്ലാത്ത കുടുംബ൦. ഭിക്ഷയാചിച്ചുകൊണ്ട് കടന്നുപോയ ദിവസങ്ങൾ,
നല്ല ബെഡ്ഷീറ്റ് പോലുമില്ലാതെ ഫുട്പാത്തിൽ കഴിച്ചുകൂട്ടിയ രാത്രികൾ. എല്ലാ കാലാവസ്ഥകളിലും ഒരു അഭയവും കൂടാതെ അതിലുപരി ഒരു ഭിക്ഷക്കാരൻ എന്ന അപകീർത്തിയും നേരിട്ടു ജീവിക്കേണ്ടിവന്ന ആ കാലം.
യാചിക്കുമ്പോഴും, അപമാനം ഏറ്റുവാങ്ങി പണം നേടുമ്പോഴോ അത് എത്രത്തോളം ഒരാളെ തരംതാഴ്ന്നതാണെന്ന് നാം സഹതിപിക്കാറുണ്ടാകാം, എന്നാൽ സഹാനുഭൂതി കാണിക്കാൻ ഇടയില്ല. അതേപോലെ ഭിക്ഷാടനം നിർത്തി ജോലി ചെയ്തുകൂടെ ഇവർക്ക് എന്നു നമ്മൾ പലപ്പോഴും പറഞിരിക്കാം അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് കേട്ടിട്ടുണ്ടാകാം. പക്ഷേ ഭിക്ഷാടനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇവരെ അറിഞ്ഞു സഹായിക്കുന്നവർ എത്രപേരുണ്ട് നമ്മുടെ ഇടയിൽ?
ഈ കഥ ദയയുള്ള വൃദ്ധ ദമ്പതികളെക്കുറിച്ചാണ് - ശ്രീ ജയന്തി ഭായ് പട്ടേലും
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി അരുണബെൻ പട്ടേലും. വെറുതേ പറയുകയല്ല,
ഇവർ സ്വജീവിതം, മറ്റ് പലരുടെയും ജീവിതം
മെച്ചപ്പെടുത്തുവാൻ സമർപ്പിച്ചവരാണ്!!
പ്രളയം, ഭൂകമ്പം മുതലായ പ്രകൃതിക്ഷോഭങ്ങളിൽ സഹായിക്കുകയും അനേകർക്ക് പ്രചോദനമാവുകയും ചെയ്തിട്ടുള്ളവരാണ് ഇപ്പോൾ മുതിർന്ന പൗരന്മാരായ ശ്രീ ജയന്തി ഭായിയും ശ്രീമതി അരുണ ബെന്നും. കൊറോണ കാലത്ത് ഇരുവരും സജീവമായി സഹായിച്ചു. അവർ ഇപ്പോൾ ഗുജറാത്തിലെ മെഹ്സാനയിൽ "കുട്ടി ഭിക്ഷാടകരില്ലാത്ത വിദ്യാഭ്യാസമുള്ള സമൂഹം" എന്ന പരിപാടി നടത്തുന്നു. 2000 മുതൽ പ്രവർത്തിക്കുന്ന ഈ പരിപാടിക്ക് നിലവിൽ 245 ടെന്റുകളുണ്ട്. എന്നെന്നേക്കുമായി ഇരുളടഞ്ഞ കോണിലായിരിക്കാൻ വിധിക്കപ്പെട്ട ഭവനരഹിതരായ തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ വാസസ്ഥലമായി മാറിയിരിക്കുന്നു ഈ കൂടാരങ്ങൾ. ഇവിടെ താമസിക്കുന്ന കുട്ടികൾ കേവലം ഭിക്ഷാടകർ മാത്രമല്ല, അവരിൽ ചിലരെങ്ങിലും പലപ്പോഴും ക്രിമിനൽ പ്രവർത്തനങ്ങളിലും കുരുങ്ങിയ ബാല്യങ്ങളായിരുന്നു. ഇപ്പോൾ ഈ കുട്ടികൾ പഠിക്കുകയും സ്വയം ആശ്രയിക്കാനുള്ള സ്വപ്നങ്ങൾ നെയതെടുക്കുകയും ചെയ്യുന്നു.
1984 മുതൽ 1992 വരെ പാലൻപൂരിലെ നഗർ കാര്യവാഹായിരുന്നു ശ്രീ ജയന്തി ഭായിയെന്ന് ഗുജറാത്തിലെ പ്രാന്ത് സഹ സേവാ പ്രമുഖ് ശ്രീ അശ്വിൻ കഡെച്ച പറഞ്ഞു. 2000 വരെ അദ്ദേഹം ആർഎസ്എസ് സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയിൽ (ചെറുകിട വ്യവസായം) സേവനം ചെയ്തു. പാലൻപൂരിലെ വിവിധ വിദ്യലക്ഷ്മി മന്ദിർ സ്കൂളിലെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റായിരുന്നു. അദ്ദേഹം കുട്ടികളോട് വളരെ ശ്രദ്ധാലുവായിരുന്നു. അരാവലി പർവതനിരകളുടെ താഴ്വരയിൽ നഗ്നരായി അലയുന്ന ആദിവാസി കുട്ടികളെ കാണുമ്പോൾ ഈ ദമ്പതികൾ അസ്വസ്ഥരാകാരുണ്ടായിരുന്നു. ബാലസംസ്കാർ കേന്ദ്രം (ശിശുവികസന കേന്ദ്രം) തുടങ്ങുന്നതിനായി 500 സ്ത്രീകളടങ്ങുന്ന ഒരു സംഘം രൂപീകരിച്ചതായി ശ്രീമതി അരുണ ബെൻ പറയുന്നു. അത് പിന്നെ സരസ്വതി ശിശു എന്ന പെരിലാണ് അറിയപ്പെട്ടത്.
2000-ൽ, ശ്രീ ജയന്തി ഭായിയെ മെഹ്സാനയിലേക്ക്
മാറ്റിയപ്പോൾ, തെരുവിൽ ഭിക്ഷാടനം നടത്തുന്ന കുട്ടികളെ,
കണ്ട അദ്ദേഹം ദു:ഖിതനായി. അതിനായി എന്തെങ്കിലും
ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയും 6 മുതൽ 15 വയസ്സ് വരെ
പ്രായമുള്ള 45 കുട്ടികൾക്കായി അവരുടെ മാതാപിതാക്കളോടൊപ്പം കൂടാരങ്ങൾ ക്രമീകരിക്കുകയും ചെയ്തു. സർക്കാർ ഭൂമിയിൽ കൂടാരം പണിയാൻ അദ്ദേഹം ജില്ലാ കളക്ടറുടെ അനുവാദം വാങ്ങി, ഈ നിരാലംബരായ കുടുംബങ്ങൾക്ക് അവിടെ താമസിക്കാം. ഈ കുട്ടികൾ പട്ടിണിയുടെയും ഭവനരഹിതരുടെയും പിടിയിൽ നിന്ന് മോചിതരായപ്പോൾ,
അവർ ക്രിയാത്മകമായി മാറി. അവരെ ഉചിതമായ സ്കൂളുകളിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം 300 ആയി വർദ്ധിച്ചു. എല്ലാ വർഷവും, ഈ ദമ്പതികൾ ഈ കുട്ടികൾക്കായി സ്കൂൾ ഫീസും യൂണിഫോമുകളും പുസ്തകങ്ങളും ആവേശത്തോടെ ക്രമീകരിക്കുന്നു. വാർഷിക പഠനയാത്രയ്ക്കും അവർ കുട്ടികളെ കൊണ്ടുപോകുന്നു.
ഈ കുട്ടികളിൽ ഒരാളായിരുന്നു മീതാ റാം, ഇപ്പോൾ അദ്ദേഹം അഭിമാനത്തോടെ ഭിൽവാരയിലെ ദേവ് നാരായൺ റെസ്റ്റോറന്റിൽ രുചികരമായ ഭക്ഷണം പാകം ചെയ്യുന്നു. കഴിഞ്ഞ 20 വർഷമായി ഈ ദമ്പതികൾ ഇത് ചെയ്യുന്നു,
ഇപ്പോൾ 10 കുടുംബങ്ങൾ സ്വന്തം വീട്ടിൽ താമസിക്കുന്നു, മറ്റ് 22 പേർ കൂടിഇത് ചെയ്യാൻ പോകുന്നു.
ഈ ദമ്പതികൾ ദരിദ്രർക്കു വേണ്ടി മാത്രമല്ല, പരിസ്ഥിതിക്കു വേണ്ടിയും
പ്രവർത്തിക്കുന്നു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് പ്രചോദനം നൽകുന്നതിൽ അവർ സജീവമാണ്. പൊതുസ്ഥലങ്ങളിൽ പ്രതിവർഷം 20,000 മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് അവർ വീണ്ടും മാതൃകയായി. 2016ൽ ഗുജറാത്ത് സർക്കാർ ശ്രീ ജയന്തി ഭായിക്ക് ഗ്രീൻ ബ്രിഗേഡിയർ അവാർഡ് നൽകി ആദരിച്ചു.
ഭക്ഷണം പാഴാക്കുന്ന സമസ്യയിൽ ശ്രദ്ധാലുവാണ് ശ്രീമതി അരുണ ബെൻ. വലിയ പരിപാടിയിൽ മിച്ചം വരുന്ന ഭക്ഷണം പാഴാക്കുന്നത് കണ്ടപ്പോൾ അവർക്ക് "അക്ഷയ് രഥ്" തുടങ്ങാ൦ എന്ന ഒരു ആശയം തോന്നി. അവശേഷിച്ചതും എന്നാൽ ഭക്ഷ്യയോഗ്യവുമായ ഭക്ഷണം അവർ ശേഖരിച്ച് , 2 മണിക്കൂറിനുള്ളിൽ ഈ ഭക്ഷണം പാവപ്പെട്ടവർക്കും ദരിദ്രർക്കും വിതരണം ചെയ്തു തുടങ്ങി. എല്ലാ ദിവസവും, 500 മുതൽ 5000 വരെ ആളുകൾക്ക് അക്ഷയ് രഥിന്റെ സഹായത്തോടെ സേവനം നൽകിവരുന്നു. ഇത് ഈ പ്രോഗ്രാമിന്റെ വിജയത്തെ നിർവചിക്കുന്നു. മെഹ്സാനയിൽ, ഭക്ഷണവുമായി ബന്ധപ്പെട്ട ഏകദേശം 6 സ്ഥാപനങ്ങൾ അക്ഷയ് രഥ് പ്രോഗ്രാമുമായി സഹകരിക്കുന്നു. കൂടാതെ ഒരു ഹെൽപ്പ് ലൈൻ നമ്പറും ഉണ്ട്. ഇന്ന് 60 ഓളം പേർ മെഹ്സാനയിലെ ശ്രീ ജയന്തി ഭായിയെ നിസ്വാർത്ഥമായി സഹായിക്കുന്നു.
ഇതൊരു അസാധാരണ ദമ്പതികളാണ് എന്തെന്നാൽ ഈ പ്രായത്തിലും ആരെയെങ്കിലും ആശ്രയിക്കുന്നതിനുപകരം, മറ്റുള്ളവരെ
ശാക്തീകരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ് ഇവർ. സദാ ദയയും വിനയവും നിറഞ്ഞ തങ്ങളുടെ സ്വഭാവത്താൽ ഏവർക്കും ഒരു പ്രചോദനമാകുകയാണ് ഇരുവരും. ഭാവനാസമ്പന്നരും അതുപോലെ സഹായം എത്തിക്കാമെന്ന് പറഞ്ഞാൽ, പറഞ്ഞത് ചെയ്യുകയും ചെയ്യുന്ന അത്യപൂർവവ്യക്തിത്വങ്ങളുടെ ഉടമകളു൦ കൂടിയണീ ദമ്പതികൾ,
സമൂഹത്തിന് ഇത്തരക്കാരെയാണ് കൂടുതൽ ആവശ്യമാകുന്നത്
नियमित अपडेट के लिए सब्सक्राईब करें।