नियमित अपडेट के लिए सब्सक्राईब करें।
ഭാഗ്യനഗർ. | തെലങ്കാന..
ഭാരതിക്ക് ആ ദിവസങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. കാരണം ആ റോഡപകടം അവളുടെ മാതാപിതാക്കളുടെ ജീവനെടുക്കുക മാത്രമല്ല, അവളുടെഇടതുകാലും വലതുകൈയും കവർന്നെടുത്തു. ജീവിതം അപൂർണ്ണമാക്കിയ ആ നിമിഷം ഭാരതിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. വെറും 6 വയസ്സ് മാത്രം പ്രായമുള്ള നിരപരാധിയായ ഭാരതിക്ക് മുന്നിൽവിധി എല്ലാ വാതിലുകളും അടച്ചു. എന്നാൽ ചുറ്റും അന്ധകാരം ഉള്ളിടത്ത്, ദൈവത്തിന്റെ പ്രകാശത്തിന്റെ കിരണം തീർച്ചയായും അതിന്റെ വഴിയൊരുക്കും. ഭാരതി ഇപ്പോൾ ബി.കോം . കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നു.പ്രതികൂല സാഹചര്യങ്ങൾ എത്ര ശക്തമാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്ന പോസിറ്റീവ് മാർഗനിർദ്ദേശം നമ്മുടെതോൽവിയെപ്പോലും വിജയമാക്കി മാറ്റും. അവരുടെ ജീവിതം എല്ലാവരേയും പ്രചോദിപ്പിക്കുകയും ചെയ്യും.
ഭാരതിയുടെ ജീവിതത്തിന് പുതിയ ദിശയും
ആത്മവിശ്വാസവും ജീവിത പിന്തുണയും നൽകിയ കുടുംബം മറ്റാരുമല്ല, "വൈദേഹി ആശ്രമം, ഭാഗ്യനഗർ"!!!. വെറും മൂന്ന് പെൺകുട്ടികളുമയാണ് വൈദേഹി ആശ്രമം തുടങ്ങിയത് എന്നാൽ ഇന്ന് 205 ലധികം അനാഥരും, നിരവധി വിപരീതസാഹചര്യങ്ങളുടെ ഇരകളായ
നിരപരാധികളായ പെൺകുട്ടികൾക്കും ഈആശ്രമം ജീവിതത്തിൽ പിന്തുണ നൽകുക മാത്രമല്ല,
അവർക്ക് ഒരു സന്തോഷകരമായ കുടുംബത്തോടൊപ്പം ജീവിതം ആഘോഷിക്കാനും ,സന്തോഷിക്കാനും ,ഉത്സാഹത്തോടെ ജീവിക്കാനും ഉള്ള അവസരവും നൽകുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 1993-ൽ വൈദേഹി സേവാ സമിതി ഭാഗ്യനഗറിൽ (ഹൈദരാബാദ്) സേവാഭാരതിയുടെ ഒരു യൂണിറ്റായി പരേതനായ ശ്രീ പി വി ദേശ്മുഖ് ജിയുടെ മാർഗനിർദേശപ്രകാരം ആരംഭിച്ചതായി സംഘത്തിന്റെ സന്നദ്ധപ്രവർത്തകനായ വൈദേഹി സമിതി സെക്രട്ടറി ശ്രീ ബാലകൃഷ്ണ പറയുന്നു. 1999-ൽ വൈദേഹി സേവാ സമിതിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത് സ്വർഗീയ ശ്രീ സൂര്യനാരായണ റാവുജിയാണ്. അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ അഖില ഭാരത സേവാപ്രമുഖ് ആയിരുന്നു. ഈ ആശ്രമത്തിന്റെ പുതിയ കെട്ടിടം രാഷ്ട്രിയ സ്വയംസേവക സംഘത്തിൻ്റെ പരമ പൂജനീയ സർസംഘചാലക് ബഹുമാനപ്പെട്ട മോഹൻ റാവു ജി ഭഗവത് 2000-ൽ ഉദ്ഘാടനം ചെയ്തു.
ഈ ആശ്രമത്തിൽ പഠിച്ച് വിവാഹശേഷം സന്തോഷകരമായ ജീവിതം
നയിക്കുന്ന ഉമാദേവി അഭിമാനത്തോടെ പറയുന്നു, വൈദേഹി ആശ്രമത്തിൽ വളർന്നത് വലിയ ഭാഗ്യമാണ്, എന്റെ 5 വയസ്സുള്ള മകൻ സ്വാതന്ത്ര്യ സമര സേനാനിയുടെവേഷമിട്ടാണ് സ്കൂൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും വൈദേഹി ആശ്രമത്തിനാണ്.കാരണം ഇവിടെ കുട്ടിക്കാലം
മുതൽ നൃത്തം,
സംഗീതം, നാടക കലകൾ, കരാട്ടെ, കായികം തുടങ്ങി ഒട്ടനവധി പരിപാടികളിൽ പങ്കെടുക്കാനും പഠിക്കാനും എനിക്കും അവസരം ലഭിച്ചു.ഇന്ന് എന്റെ മൂന്ന് മക്കൾക്കും അതിന്റെ ഗുണവും ലഭിക്കുന്നു."
മാതാപിതാക്കളുടെ മരണശേഷം, തന്റെ കരകൗശലത്തിലുള്ള കഴിവുകളായ പേപ്പർ ക്വില്ലിംഗും ആർട്ടിനും , മുത്ത് കൊണ്ടുള്ളആഭരണങ്ങൾക്കും ലണ്ടനിൽ പോലും വിലമതിക്കപ്പെടുമെന്ന് കുമാരി പി രംഗമ്മ അറിഞ്ഞിരുന്നില്ല. ഇന്ന് അതേ ആശ്രമത്തിലെ അനുജത്തിമാർക്ക് യോഗ, കരാട്ടെ, നൃത്തം, പാട്ട്, കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതും ഉൾപ്പെടെഎല്ലാ കലകളും രംഗമ്മ പഠിപ്പിക്കുന്നു.
തുടക്കം മുതൽ ഈ ആശ്രമത്തിൽ പെൺ മക്കളെ പരിപാലിച്ചും ,സ്നേഹിച്ചും , മാർഗദർശനവും നൽകി ഓരോ നിമിഷവും പെൺമക്കളെ താങ്ങിനിർത്തുന്ന വൈദേഹി ആശ്രമം പ്രസിഡന്റ് എം സീതാ കുമാരി ജി വളരെ സന്തോഷത്തോടെ പറയുന്നു, "എല്ലാ വർഷവും ഒരു വിവാഹമോ ഏതെങ്കിലും ഉത്സവമോ വൈദേഹി ആശ്രമത്തിന്റെ അങ്കണത്തിൽ സംഘടിപ്പിക്കും അതിൽ ഞങ്ങളുടെ പെൺമക്കളെയും അവരുടെ കുടുംബങ്ങളെയും ക്ഷണിക്കും. പെൺമക്കൾക്കൊപ്പം കുട്ടികളും ഇവിടെയെത്തുന്നു. അപ്പോൾ ഇത് വളരെ വലിയ കുടുംബത്തിന്റെ ഒത്തുചേരൽ ആവുകയും ചെയ്യുന്നു. ബന്ധുക്കളുടെയും പേരക്കുട്ടികളുടെയും സന്തോഷത്തോടെയുള്ള മുഖം കൊണ്ട് ഈ മുറ്റം പൂക്കുന്നു. "
കൊറോണ കാലത്ത് പോലും ഇവിടെയുള്ള പെൺകുട്ടികൾ അവരെ സഹായിക്കുന്നതിൽഒരു പ്രത്യേക പങ്ക് വഹിക്കുകയും ഹെൽപ്പ് ലൈൻ സെന്റർ നടത്തുകയും ചെയ്തു.
ഇപ്പോൾ പെൺകുട്ടികളുടെ വീടായി മാറിയ വൈദേഹി ആശ്രമം മാതാപിതാക്കളോ ,രക്ഷിതാക്കളോ ഇല്ലാത്ത 6 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെ ദത്തെടുക്കുന്നു. മാതാപിതാക്കളുടെ മുഴുവൻ ഉത്തരവാദിത്തവും നിറവേറ്റി അവരെ വളർത്തൽ, ഉന്നത വിദ്യാഭ്യാസം,
മൂല്യങ്ങൾ, ജീവിത നൈപുണ്യ വികസനം, വ്യക്തിത്വ വികസനം എന്നിവയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് അവരെ സമൂഹത്തിന് മാതൃകയും പ്രചോദനാത്മകവുമായ
വ്യക്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്രമ മാനേജ്മെന്റ് പ്രവർത്തിക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ, എല്ലാ പെൺകുട്ടികളും ശ്രീ സരസ്വതി ശിശു മന്ദിർ ഹൈസ്കൂളിൽ പത്താം ക്ലാസ് വരെ പഠിക്കുന്നു. ഇവിടെ ഈ പെൺകുട്ടികളെ കായിക, ശാസ്ത്ര മേളകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസം,
മൂല്യങ്ങൾ, ദേശീയതയുടെ ഉണർവ് എന്നിവയ്ക്കൊപ്പം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, വിവാഹം വരെയുള്ള മുഴുവൻ ഉത്തരവാദിത്തവും വൈദേഹി ആശ്രമം വഹിക്കുന്നു. ഇന്ന് ഈ ആശ്രമത്തിലെ 21 പെൺമക്കൾ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലി ചെയ്യുന്നു. 2021 വരെ നോക്കിയാൽ, വൈദേഹി ആശ്രമം 45 പെൺകുട്ടികളുടെ വിവാഹത്തിൽ മാതാപിതാക്കളുടെ എല്ലാ കടമകളും നിർവഹിച്ചു,
ഇന്നും ഈ ആശ്രമം അവരുടെ മാതൃഭവനമാണ്.
ഒരു വശത്ത് സമൂഹത്തിൽ ഒരു പെൺകുട്ടി എന്നത് പോരാട്ടത്തിന്റെയും വെല്ലുവിളികളുടെയും ഒരു യാത്രയായിരിക്കുമ്പോൾ, മറുവശത്ത് അത് വൈദേഹി ആശ്രമം അവർക്ക് കത്തുന്ന വെയിലിൽ ഒരു വലിയ മരത്തിന്റെ തണലിൽ കഴിയുന്ന ഒരു അനുഭൂതി നൽകുന്നു; ഇവരല്ലാതെയാരാണ് ഈ കൊച്ചു
പെൺകുട്ടികൾക്ക്എല്ലാ കലകളിലും പ്രാവീണ്യമുള്ളവരാക്കി തുറന്ന ആകാശത്ത് പറക്കാനുള്ള ചിന്തയും,
ആത്മവിശ്വാസവും നിറയ്ക്കുന്നത്
नियमित अपडेट के लिए सब्सक्राईब करें।