नियमित अपडेट के लिए सब्सक्राईब करें।
ഡോ.നീതു | ജയ്പൂർ | രാജസ്ഥാൻ
തിളങ്ങുന്ന മണൽത്തിട്ടകൾ വളരെ മനോഹരമായി കാണപ്പെടുന്നു, പക്ഷേ ഈ കൂറ്റൻ കുന്നുകൾ വെള്ളത്തിന്റെ ഒഴുക്കിൽ ഒലിച്ചുപോയി വീടുകളിൽ കയറിയാൽ, എല്ലാം ഒരു നിമിഷം കൊണ്ട് നശിച്ചുപോകും. 2020 ഓഗസ്റ്റ് 14-ന് ജയ്പൂരിലെ ചേരിപ്രദേശമായ ഗണേശപുരിയിൽ രാവിലെ 10 മണിക്ക്, വൈക്കോൽ കൊണ്ടുണ്ടാക്കിയ വീടുകൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ ടൺ കണക്കിന് മണ്ണിനടിയിലായ നാടിന്റെ നാശത്തിന്റെ കഥയാണ് പറയുന്നത്.
ഗണേശപുരിയിൽ ചെളിയിൽ കുടുങ്ങിയ ഓട്ടോകൾ നീക്കം ചെയ്യാനുള്ളശ്രമം
വസ്ത്രങ്ങൾ,
പാത്രങ്ങൾ, അടുപ്പുകൾ, സ്കൂൾ ബാഗുകൾ, വീടിന്റെ വാതിൽക്കൽ നിൽക്കുന്ന ഇ-റിക്ഷ, ഓട്ടോ എന്നിവപോലും
മണ്ണിനടിയിൽപ്പെടുന്ന സ്ഥിതിയിലായി,
ചുറ്റും നിലവിളികൾ മുഴങ്ങി തുടങ്ങി. ഈ മൂന്ന് ചേരികളിലെയും നൂറ്റമ്പതോളം കുടുംബങ്ങളിൽ താമസമാക്കിയവരുടെ ലോകമാണ് നിമിഷങ്ങൾക്കകം തകർന്നത്. ഇരുട്ടിൽ നിസ്സഹായരായി ഇരുന്നു ജന സമൂഹം, ആറടി ചെളി വീടിനുള്ളിൽ കയറിയതിനെ തുടർന്ന് വിശന്നും ദാഹിച്ചും കരയുന്നവരുടെ അടുത്ത് മാലാഖമാരെപ്പോലെ സംഘത്തിന്റെ സന്നദ്ധപ്രവർത്തകർ പ്രത്യക്ഷപ്പെട്ടു. എല്ലാവരുടെയും വീടുകളിലെ റേഷനും ,പാചക പാത്രങ്ങളും എല്ലാം മണ്ണിൽ പൂഴ്ന്ന് പോയതിനാൽ ആദ്യം വേണ്ടത് ഭക്ഷണമായിരുന്നു. ആദ്യമായി ഇവരെ സുരക്ഷിതമായി പുറത്തെടുത്തതിനു
ശേഷം, അവർക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. ജയ്പൂർ നഗരത്തിന്റെ മുതിർന്ന ശാഖയുടെ ചുമതലക്കാരനും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്ന രാജ്കുമാർ ഗുപ്ത പറയുന്നത്, ഉച്ചകഴിഞ്ഞ് 3.30 ഓടെ വോളണ്ടിയർമാർക്ക് ഈ നാശത്തെക്കുറിച്ച് വിവരം ലഭിച്ചു രാത്രി 8 മണിയോടെ സംഘത്തിൽ നിന്ന് 2800 ഭക്ഷണപ്പൊതികൾ അവിടെ എത്തിയതായും ചെയ്തു. നഗരത്തിലെ കുടുംബങ്ങളിൽ ഇവർ ടോർച്ചിന്റെ വെളിച്ചത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ നിസ്സഹായരായ ഈ കുടുംബങ്ങളുടെ തളർന്ന കണ്ണുകൾ കണ്ട് എല്ലാവരുടെയും ഹൃദയം തകർന്നു. ടൗൺഷിപ്പിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കമ്മ്യൂണിറ്റി ബിൽഡിംഗിൽ താമസക്കാർക്ക് അന്തിയുറങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കി ഹൃദയഭാരത്തോടെ രാത്രി വൈകി വീട്ടിലേക്ക് മടങ്ങുന്ന സന്നദ്ധപ്രവർത്തകർ അവരെ എല്ലാ പ്രതിസന്ധികളിൽ നിന്നും കരകയറ്റാൻ തീരുമാനിച്ചു.
പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത.
2020 ഓഗസ്റ്റ് 14 ന് രാവിലെയാണ് ഈ വിനാശ ലീല ആരംഭിച്ചത്. പിങ്ക് നഗരമായ ജയ്പൂരിൽ മഴ പെയ്തു, നഗരം മുഴുവൻ കുളമായി. വാഹനങ്ങൾ കളിപ്പാട്ടങ്ങൾ പോലെ വെള്ളത്തിൽ ഒഴുകിത്തുടങ്ങി. താഴ്ന്ന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഗണേശപുരിയുടെ പിൻഭാഗത്ത് അടിവാരത്ത് നിർമ്മിച്ച അണക്കെട്ടിന്റെ (ചെറിയ അണക്കെട്ട്) ഭിത്തിക്ക് ഈ ജലസമ്മർദ്ദം താങ്ങാനാകാതെ സമീപത്ത് നിർമ്മിച്ച രണ്ട് വലിയ മണൽക്കൂനകൾ ഒഴുകി ഈ മൂന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് അണക്കെട്ടിലെ വെള്ളം പ്രവേശിച്ചു. ജെസിബിയിൽ നിന്ന് മണ്ണ് പുറത്തെടുത്താണ് ഭരണസമിതി തങ്ങളുടെ ഡ്യൂട്ടി പൂർത്തിയാക്കിയത്. എന്നാൽ എട്ട് ദിവസത്തോളംസ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ സംഘത്തിന്റെ സന്നദ്ധപ്രവർത്തകർ അവിടെ തുടർന്നു. സമീപത്തെ ലാൽ ദുംഗ്രി ഗണേഷ് ക്ഷേത്രത്തിൽ താത്കാലിക അടുക്കള ഉണ്ടാക്കി കോളനിയിലെ ജനങ്ങൾക്ക് ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിനായി ആദ്യം ഒരുക്കിയാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചു.സംഘത്തിന്റെ വീക്ഷണകോണിൽ നിന്ന് ഋഷിഗലവ് നഗറിലെ സോഷ്യൽ ഹാർമണി കോ-പ്രിൻസിപ്പൽ മനോജ് ജെയിൻ പറഞ്ഞു, "വോളന്റിയർമാർ ഇവിടെ നിന്നില്ല, ചിലർ പാരകളും ചട്ടുകങ്ങളും എടുത്ത് വീടുകളിലെ ചെളി നീക്കം ചെയ്ത് ഉണക്കുന്ന ജോലി ആരംഭിച്ചു" വസ്ത്രങ്ങൾ വളരെയധികം കേടുപാടുകൾ സംഭവിച്ചതിനാൽ നിരവധി ജോഡി വസ്ത്രങ്ങളും ആവശ്യമായ ചില പാത്രങ്ങളും നഗരത്തിൽ നിന്ന് ശേഖരിച്ച് ഗണേശപുരി നിവാസികൾക്ക് അവർനൽകി.“ഇത് മാത്രമല്ല, അടുത്ത പത്ത് ദിവസത്തേക്ക് അവർക്ക് ഭക്ഷണം ലഭിക്കുന്നതിന് 150 റേഷൻ കിറ്റുകളും അവർ വിതരണം ചെയ്തു.
എട്ട് ദിവസം നീണ്ടുനിന്ന ഈ അഭ്യാസത്തിൽ വീടിന് മുകളിൽ വരെ മണ്ണ് നിറഞ്ഞു. സാധനങ്ങൾ എല്ലാം ഇല്ലാതായി. പിന്നെ പരിചരിക്കാൻ വന്ന ചില രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്ന് അവർ സേവനം നിക്ഷേധിച്ചു. ഈ കാക്കി വസ്ത്രധാരികളാണ് ഞങ്ങളെ
രക്ഷിച്ചതെന്ന് അവർ പറഞ്ഞു. പതുക്കെ അവൾ ജീവിതം തിരിച്ച് പിടിക്കാൻ തുടങ്ങി.
വിധിയും മനുഷ്യനും
തമ്മിലുള്ള പോരാട്ടം ഇന്നും തുടരുന്നു. പ്രകൃതി നാശം വിതയ്ക്കുന്നിടത്തെല്ലാം
മനുഷ്യരാശി ഈ നാശത്തിന്റെ അവശിഷ്ടങ്ങളിൽ വിശ്വാസത്തിന്റെ പൂക്കൾ വിതറുന്നു. രാജ്യത്തുടനീളമുള്ള
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സന്നദ്ധപ്രവർത്തകരും ഇതേ ജോലി ചെയ്യുന്നു.
नियमित अपडेट के लिए सब्सक्राईब करें।