सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

കഴിവുകളെ തട്ടിയുണർത്താം

മഹാരാഷ്ട്ര

parivartan-img

കുലീനതയും ഉദാത്തമായ ഉദ്ദേശ്യവും ചില ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. പൂനെയിലെ ചേരി പ്രദേശങ്ങളിൽ വളർന്ന് കണ്ണുകൾ നഷ്ടപ്പെട്ട  ചന്ദ്രകാന്തിൻറെ  കഥയും ഇതുതന്നെയാണ്അദ്ദേഹം ഇന്ന് വിദ്യാഭ്യാസം ചെയ്ത അതേ സ്കൂളിലെ ഒരു പ്രിൻസിപ്പലിൻറെ ഉത്തരവാദിത്തം വഹിക്കുന്നു. മാൽഖാമിലെ ഒരു ദേശീയ കളിക്കാരനും പോലീസ് കോൺസ്റ്റബിളുമായ സന്ദീപ്സ്വരൂപ് വർധിനിയുമായി ബന്ധപ്പെടുന്നതുവരെ ദാരിദ്ര്യത്തിൽ നിർഭാഗ്യകരവും ഭയാനകവുമായ ജീവിതം നയിച്ചു.   പൂനെയ്ക്കടുത്തുള്ള വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 3000 ലധികം പെൺകുട്ടികൾ, ആചാരപരമായ വിശ്വാസത്തെ ഫലപ്രദമായി നേരിട്ട്  ഇന്ന് നഴ്സുമാരായി ജോലി ചെയ്ത്, സമൂഹത്തിൽ  ആദരവുള്ള ജീവിതം നയിക്കുന്നു. 

സ്വരൂപ് വർധിനി അത്തരമൊരു വിപുലമായ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകുന്നത് നിരവധിയായ, വിഭിന്നങ്ങളായ കർമ്മ പദ്ധതികളിൽ കൂടിയാണ് . ദാരിദ്ര്യം കാരണം ദരിദ്രരായി തുടരുന്ന മിടുക്കരായ വിദ്യാർത്ഥികളെ മഹത്തായ ജീവിതം നയിക്കാൻ സഹായിക്കുക എന്നതായിരുന്നു സംഘ സ്വയംസേവക് സ്വർഗീയ കിഷഭൗ പട്വർധൻ സ്വപ്നം കണ്ടത്. സ്വരൂപ് വർധിനിയുടെ വിജയത്തിലൂടെ സ്വപ്നം ആണ് യാഥാർത്ഥ്യമാകുന്നത്. ചേരികളിൽ നിന്നുള്ള  200 വിദ്യാർത്ഥികളുടെ ക്ലാസ് 1 / ക്ലാസ് 2 ഓഫീസർമാരിലേക്കുള്ള വളർച്ച , സ്വരൂപ് വർധിനി കൊണ്ടുവന്ന ഒരു വലിയ പരിവർത്തനത്തിന്റെ ഒരു ഉദാഹരണമാണ്. തൻറെ അന്ധത കാരണം  സ്വരൂപ് വർധിനിയുടെ വിദ്യാഭ്യാസ പരിപാടിയിലോ സ്കൂളിലോ പങ്കെടുക്കാൻ സാധിച്ചില്ലെന്ന്  ചന്ദ്രകാന്ത്ജി പറയുന്നു. എന്നാൽ വിദ്യാഭ്യാസം തുടരുന്നതിനായി, സ്വരൂപ് വർധിനിയുടെ കോച്ചിംഗ് സെന്ററിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ വിശ്വാസ് ചുമതല ഏറ്റെടുത്തു. വിശ്വാസ് ചന്ദ്രകാന്തിനെ പഠിപ്പിക്കാൻ ഭീം നഗർ കോളനിയിൽ പോകുമായിരുന്നു.വിശ്വാസിൻറെ ശ്രമങ്ങളുടെ ഫലമായി ചന്ദ്രകാന്ത് ഹൈസ്കൂളിൽ 70% നേടി വിജയിച്ചു. തൻറെ എഞ്ചിനീയറിംഗ് പഠന കാലത്തും വിശ്വാസ് അദ്ധ്യാപനം നിർത്തിയില്ല. ചന്ദ്രകാന്ത് ബി., എം , ബിഎഡ് പൂർത്തിയാക്കി വിജയിച്ചു മുന്നേറിക്കൊണ്ടിരിന്നു, തുടർന്ന് ഒരു പ്രിൻസിപ്പൽ എന്ന നിലയിൽ താൻ വിദ്യാഭ്യാസം ചെയ്ത അതേ സ്കൂളിനെ നയിക്കാൻ സാധിച്ചു.

 

ഏതെങ്കിലും തരത്തിലുള്ള അക്കാദമിക്കൽ പഠനങ്ങളെക്കാൾ ഔട്ട് ഡോർ സ്പോർട്സിൽ താൽപ്പര്യമുള്ള സന്ദീപ് എന്ന ആൺകുട്ടിയെ ഒരു സ്പോർട്സ് ക്യാമ്പിൽ വെച്ചാണ്  സ്വരൂപ് വർധിനിയുടെ ശ്രദ്ധയിൽപെട്ടത്. ശരിയായ പരിശീലനം നൽകിയാൽ ഇന്ത്യൻ കായിക ലോകത്തിനു ഒരു വാഗ്ദാനമാകാനുള്ള കഴിവുകൾ അദ്ദേഹത്തിന് ഉണ്ടെന്ന് അവർ മനസ്സിലാക്കി. സന്ദീപിനെ സ്പോർട്സ് അക്കാദമിയിൽ പ്രവേശിപ്പിക്കാൻ വേണ്ട സഹായവും, അതിനുവേണ്ടിയുള്ള സാമ്പത്തിക സഹായങ്ങളും അവർ ചെയ്തുകൊടുത്തു . ഇന്ന് സന്ദീപ് ദേശീയ തലത്തിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ പോലീസ് ഡിപ്പാർട്ട്മെൻറിനെ പ്രതിനിധീകരിക്കുന്നു.അത്തരം നൂറിലധികം വിജയഗാഥകൾ സമൂഹത്തിന് മാതൃകകളായി  മാറിയിരിക്കുന്നു. 

സ്വരൂപ് വർധിനി ഉപാധ്യക്ഷനും, രാഷ്ട്രീയ സേവാഭാരതിയുടെ ദേശീയ സമിതി അംഗവും  കൂടിയായ ശ്രീ.ഷിരീഷ് പട്വർദ്ധൻ  പറയുന്നു, ചേരിയിൽ താമസിക്കുന്ന പ്രതിഭാശാലികളായ വിദ്യാർത്ഥികളിൽ  ഒരു സർവ്വതോൻമുഖമായ വ്യക്തിത്വം വികസിപ്പിക്കാൻ  സഹായിക്കുന്നതിനായി 1979-ലാണ്  പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ ഒരു വിത്തായി നട്ടുപിടിപ്പിച്ച പ്രോജക്റ്റ് ഇപ്പോൾ വളർന്നു പന്തലിച്ച്  വൃക്ഷമായിരിക്കുന്നു. 

സ്വരൂപ് വർധിനി കോച്ചിംഗ് സെന്റർ നടത്തുന്നത്, പ്രത്യേകിച്ച് സംസ്ഥാന സർക്കാരിൻറെ  മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് വേണ്ടിയാണ്അതും ഏറ്റവും കുറഞ്ഞ ഫീസിൽ,  200 ലധികം വിദ്യാർത്ഥികൾ സൗകര്യം ഉപയോഗിച്ച്, ക്ലാസ് 1 / ക്ലാസ് 2 ഓഫീസർമാരായി നിയമിതരായി. വിദ്യാർത്ഥികൾ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നതിനാൽ  ഒരു സഞ്ചരിക്കുന്ന പരീക്ഷണശാലയും സ്വരൂപ് വർധിനി നടത്തുന്നു. കഴിഞ്ഞ 17 വർഷമായി  പദ്ധതി വിജയകരമായി പ്രവർത്തിക്കുന്നു, വിദ്യാർത്ഥികളുടെ ശാസ്ത്രബോധം ഉയർത്തുന്നതിനായി രൂപം കൊണ്ട പ്രൊജെക്ടുമായി നൂറിലധികം ഗ്രാമങ്ങളിൽ എത്തിച്ചേരുന്നു. ഇവയല്ലാതെ, സ്ത്രീ ശാക്തീകരണകേന്ദ്രം, കൗൺസിലിംഗ് സെൻറർ, മോണ്ടിസോറി സ്കൂളുകൾ, നൈപുണ്യ വികസനത്തെക്കുറിച്ചുള്ള വ്യത്യസ്ത പദ്ധതികൾ എന്നിവ സ്വരൂപവർധിനി നടത്തുന്നു.  

 

Contact Person : Shirish Patwardhan

Contact No.     : 9822675765

873 Views
अगली कहानी