नियमित अपडेट के लिए सब्सक्राईब करें।
5 mins read
പവൻ ശർമ്മ | മഹാരാഷ്ട്ര
ദോൻഗ്രിപദ എന്നത് ഒരു ഗ്രാമമാണ് ഒരു ചെറിയ കുന്നിൻ
പ്രദേശം,
ഈ കുന്ന് അതിന് ചുറ്റുമുള്ള ഗ്രാമത്തിന്റെ പ്രകൃതി ജന്യമായ പ്രത്യേകത കാണിക്കുന്നു. സ്വപ്ന നഗരമായ ബോംബെയുടെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു പ്രാന്തപ്രദേശം, 33 കുടുംബങ്ങൾ മാത്രം വസിക്കുന്ന ഒരു ചെറു ഗ്രാമം. സഞ്ചാര യോഗ്യമായ റോഡുകൾ ഒന്ന് പോലുമില്ല. അതിലുമുപരി അടിസ്ഥാന ആവശ്യമായ കുടിവെള്ളം കിട്ടാക്കനിയാണ്
ഇത്
രണ്ടും ഈ ഗ്രാമത്തെ മറ്റു ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
മുംബൈയിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം ദൂരെയുള്ള ഈ ഗ്രാമം, പാൽഘർ ജില്ലയിൽ ഉൾപ്പെടുന്നു. കുടിവെള്ളമാണ് ഇവിടുത്തെ പ്രധാന പ്രശ്നം, ഗ്രാമവാസികൾ പാറക്കെട്ടു നിറഞ്ഞ കിഴുക്കാം തൂക്കായ പ്രദേശത്തു കൂടി ഒന്നര കിലോമീറ്റർ താഴേക്ക് സഞ്ചരിച്ചു വേണം അകെ ലഭ്യമായ കിണറ്റിൽ നിന്ന് വെള്ളം തലച്ചുമടായി കൊണ്ടു വരാൻ. മഴ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും, മഴ പെയ്യുമ്പോൾ കുന്നും കുഴിയും നിറഞ്ഞ റോഡുകൾ യാത്രാ യോഗ്യമല്ലാതാകും.ഇങ്ങനെയൊക്കെ ആണെങ്കിലും ദോൻഗ്രിപദ പ്രകൃതി സൗന്ദര്യത്തിൽ ഐശ്വര്യ സമൃദ്ധമാണ്, ധാരാളം മഴയും ലഭിക്കുന്നു, പക്ഷേ മഴവെള്ള സംഭരണി ഇല്ല. അതിനാൽ കർഷകർക്ക് അവരുടെ ഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ല. വളരെ പ്രയാസപ്പെട്ടു കൃഷി ചെയ്യുന്നവർക്ക് ലഭിക്കുന്നതാകട്ടെ നാമമാത്രമായ വരുമാനം. ഗ്രാമവാസികളിൽ ഭൂരിഭാഗവും അടുത്ത ഗ്രാമമായ "സാൻ സെയി" നിൽ തൊഴിലന്വേഷിച്ചു പോകുന്നു. ഏഴു കർഷകർ മാത്രമാണ് വിള ഇറക്കുന്നത് , റോഡുകളില്ലാ , വൈദ്യുതി ഇല്ല , കുടി വെള്ളമില്ല , സർക്കാർ ഓഫീസുകൾ ഒന്നുമില്ല , ഇല്ലായ്മകളുടെ പട്ടിക . ഈ അവസരത്തിൽ ആണ് മുംബൈ നഗരത്തിലെ RSS മുൻ
കാര്യവാഹ് ശ്രീ
വിമൽ കേദിയ മുന്നിട്ടിറങ്ങി ദോൻഗ്രിപദ ഗ്രാമവാസികളെ കർമ്മോന്മുഖരാക്കിയത്. അവരുടെ സഹകരണത്തോടെ ഒരു വലിയ ജല സംഭരണി സ്ഥാപിച്ചു, വീടുകൾ തോറും പൈപ്പ് ലൈനുകൾ സ്ഥാപിച്ചു, ഓരോ വീട്ടിലും സോളാർ പാനൽ ഘടിപ്പിച്ചു, ഇവയുടെ എല്ലാം ആദ്യകാല സാമ്പത്തിക
സഹായം
RSS സ്ഥാപകനായ
പൂജനീയ ശ്രീ
കേശവ
ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണാർദ്ധം കേശവ സൃഷ്ടി ബഹുമുഖ പദ്ധതി പ്രകാരമുള്ള "ഗ്രാമ വികാസ് യോജന " ഏറ്റെടുത്തു. പൂനെ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനം പൈപ്പുലൈനുകളുടെയും, സോളാർ പാനലുകളുടെയും സ്ഥാപനം നടത്തി ഇതൊക്കെ പൂർത്തിയാക്കിയത് ഗ്രാമ ഊർജ പദ്ധതിയുടെ സഹകരണത്തോടെയായിരുന്നു. തുടർന്നുള്ള വികസന പ്രവർത്തനങ്ങളും, ജലവിതരണം , അതിന്റെ പരിപാലനം എന്നിവ ഗ്രാമവാസികൾ തന്നെ ഏറ്റെടുത്തു.
അവർ അവിടെ ഒരു സമാജ മന്ദിരം സ്ഥാപിച്ച്, ഒരു സാമൂഹിക കേന്ദ്രം തുടങ്ങി. അവിടെ എട്ടു തയ്യൽ മെഷീനുകളുടെ സഹായത്തോടെ ഒരു തയ്യൽ പഠന കേന്ദ്രം സ്ഥാപിച്ചു. ഗ്രാമവാസികളുടെ വിവാഹം , മറ്റാഘോഷങ്ങൾ എന്നിവ സൗജന്യമായി അവിടെ നടത്താൻ സാധിക്കുന്നു, കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഒത്തു കൂടുന്ന പ്രാർത്ഥന സങ്കേതമായി മാറി. SBI യുടെ സഹായത്തോടെ ഒരു ബാലവികസന കേന്ദ്രവും , രണ്ടു കംപ്യൂട്ടറുകൾ നൽകി ഒരു കമ്പ്യൂട്ടർ പഠന കേന്ദ്രവും ആരംഭിച്ചു.
ഭക്തി സാന്ദ്രമായ സായാഹ്നങ്ങൾ ആരംഭിച്ചതോടെ ഗ്രാമവാസികളുടെ മദ്യപാനം കുറഞ്ഞു , ക്രമേണ അത് മദ്യ വർജ്ജനത്തിലേക്കെത്തി.
അവർ നെല്ല് , പച്ചക്കറി എന്നിവ കൃഷി ചെയ്യാൻ ആരംഭിച്ചു , മാറ്റങ്ങൾ ഉൾക്കൊണ്ടു വികസനം ത്വരിതപ്പെടുത്തി, ഇന്ന് അവർ ആധുനിക രീതിയിലുള്ള ഒരു പച്ച പുല്തകിടിയുടെ ഉടമകളാണ്. ഞങ്ങൾക്കിനി സഹായം ആവശ്യമില്ല, ആവശ്യമായത് ലഭിച്ചു, ഇനി വേണ്ടത് തങ്ങൾ തന്നെ ചെയ്തു കൊള്ളാം എന്ന ആത്മവിശ്വാസത്തിൽ ആണ് ആ ഗ്രാമം.
താങ്കളുടേതും ഇതുപോലെയൊരു ഗ്രാമമാണോ
?
എങ്കിൽ ബന്ധപ്പെടൂ
മാറ്റത്തിൻറെ ശംഖനാദം മുഴങ്ങട്ടെ
വന്ദേ മാതരം
ജയ് ഭാരത്
नियमित अपडेट के लिए सब्सक्राईब करें।