सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

ഞങ്ങൾ ഇവിടെ ജീവിക്കുന്നു, ഞങ്ങൾ ഇവിടെ വിജയിക്കുന്നു ഡോ.ഹെഡ്‌ഗേവാർ സമിതി നന്ദുർബാർ ജില്ലയിലെ (മഹാരാഷ്ട്ര) കർഷകരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചുള്ള

ശ്രീജിത്ത് എൻ | മഹാരാഷ്ട്ര

parivartan-img

കുടുംബം രക്ഷപെടാൻ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചാൽ സാധിക്കില്ല എന്ന തിരിച്ചറിവിൽ നന്ദുർബാർ ജില്ലയിലെ കർഷക കുടുംബം ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് കൂടുതൽ വരുമാനമുണ്ടാകുന്ന ജോലികളിൽ വ്യാപൃതരാവാമെന്ന ആഗ്രഹത്താൽ  മാറാൻ തീരുമാനിക്കുന്നു .

5035 ചതുരശ്ര കി. മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന  67% ശതമാനത്തിലധികം ഗോത്ര വർഗ്ഗക്കാരായ ജനങ്ങൾ നിവസിക്കുന്ന നന്ദുർഗ്രാമം  ദാരിദ്ര്യത്തിന്റെ വിശപ്പിന്റെ തൊഴിലില്ലായ്മയുടെ അജ്ഞതയുടെ നിഴലിൽ ആണ്ടുപോയ ജീവിതങ്ങളായിരുന്നു. 27 വർഷം മുന്നേയുള്ള ഈ അവസ്ഥയിൽ നിന്നും പ്രത്യാശയുടെ നറുതിരി തെളിയിക്കാൻ ഡോ. ഹെഡ്ഗേവാർ സമിതിക്കു കഴിഞ്ഞു എന്നത് ഒരു അപൂർവ്വ നേട്ടം തന്നെ ആയിരുന്നു . ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖർ, ഡോ. ഹെഡ്ഗേവാർ സമിതിക്കു രൂപം നൽകിയ ശ്രീ . ഗജാനൻ ഡാങ്കെ, ശ്രീ . ലളിത്‌  ബാലകൃഷ്ണ പഥക്  , ശ്രീ. രംഗനാഥ് നവ്‌ലെ രണ്‍ജി  എന്നിവരായിരുന്നു .


മഹാരാഷ്ട്രയിലെ നവപൂർ താലൂക്കിലെ 8 ഗ്രാമങ്ങളിലാണ് സേവാസമിതി 27 വർഷം മുൻപ്  അവരുടെ സേവന കർമ്മ പദ്ധതി ആരംഭിച്ചത് . വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു താലൂക് ആയിരുന്നു നവപൂർ . നബാർഡിന്റെ സഹായത്തോടെ സേവാസമിതി ആ താലൂക്കിലെ 500 കർഷക കുടുംബങ്ങൾക്ക് മാവിൻ തയ്യും നെല്ലി തയ്യും നടാനായുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും , നാഷണൽ കോൺഫറൻസ് ഓഫ് ഇന്നോവേഷൻ ഈ കർഷകർക്ക് വേണ്ടതായ നിർദ്ദേശങ്ങളും മണ്ണൊലിപ്പ് തടയാനുള്ള പ്രതിവിധികൾ  പറഞ്ഞു കൊടുക്കുകയും ചെയ്തു . അങ്ങിനെ ഫാം ബണ്ടിങ് ചെയ്തു ചരിവ് തലങ്ങളുടെ അറ്റത്തായി കുഴികൾ ഉണ്ടാക്കി വെള്ളം ശേഖരിച്ചു നിർത്താൻ സഹായിച്ചു - ഒരു പരിധി വരെ മണ്ണൊലിപ്പ് തടയാൻ ഇതുപകരിച്ചു . അതോടൊപ്പം കര്ഷകരുടെ കുട്ടികൾക്കായി വിദ്യാലയങ്ങൾ ആരംഭിക്കുകയും അജ്ഞാനത്തിന്റെ അന്ധകാരം ഇളം തലമുറയിൽ നിന്നും അകറ്റി വിദ്യയുടെ  അരുണ കിരണ പ്രഭ ചൊരിയാൻ സഹായിക്കുകയും ചെയ്തു .

500 ഓളം വിദ്യാർഥികൾ ഈ വിദ്യാലയങ്ങളിൽ  ഇന്ന് വിദ്യാഭ്യാസം നേടുന്നുണ്ട് . 10 ആം തരം വരെയുള്ള വിദ്യാലങ്ങളാണിവ .

നേസു നദീതീരത്തുള്ള ഈ ഗ്രാമം എല്ലാ വർഷവും ദസറ (നവരാത്രി) കഴിഞ്ഞാൽ നദീതീരത്തു ഗ്രാമവാസികളുടെ ഒരു കൂട്ടായ പ്രാർത്ഥനക്കു സാക്ഷ്യം വഹിക്കുന്നു .

സേവാസമിതിയുടെ പ്രേരണ കൊണ്ട് കർഷകർ നേസു നദിയിൽ ചെറിയ ചെറിയ അണക്കെട്ടുകൾ നിർമ്മിക്കുകയും അങ്ങിനെ വരൾച്ചയെ അതിജീവിക്കുകയും ചെയ്തു . ഇപ്പോൾ സർക്കാർ 17 അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട് .

കർഷകരുടെ ജീവിതനിലവാരം ഉയർത്താനുള്ള സക്രിയമായ ഇടപെടലുകൾ സമിതി നടത്തിക്കൊണ്ടിരിക്കുന്നു , കർഷകർക്ക് സാമ്പത്തികവും ശാരീരികവുമായ ആശ്വാസം നൽകുന്ന മികച്ച കാര്യങ്ങളും സമിതി ശ്രദ്ധിച്ചു. സമയമെടുക്കുന്നതും അധ്വാനിക്കുന്നതും ചെലവേറിയതുമായ മെതിക്കലിനായി കർഷകർക്ക് ഗുജറാത്തിലേക്ക് പോകേണ്ടിവന്നു. ഈ പ്രശ്നം പരിഹരിക്കാൻ, സമിതി 13 വില്ലേജുകളിൽ 13 മില്ലുകൾ ആരംഭിക്കുകയും കർഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പണം നൽകാനുള്ള ഓപ്ഷനും നൽകുകയും ചെയ്തു.


കാർഷിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു ഇടവിള കൃഷി നടത്തി കൂടുതൽ സാമ്പത്തിക വരുമാനം ഉണ്ടാക്കാനും കർഷകർക്ക്  കഴിഞ്ഞു .

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പരിശീലനം നേടിയ ശ്രീമതി ടെറ്റി ഭായി കുശാൽ പവ്‌റ ഏറ്റവും ഗുണനിലവാരമുള്ള പച്ചക്കറി ഉല്പാദനത്തിനുള്ള NICRA അവാർഡ് കരസ്ഥമാക്കി .

അങ്ങിനെ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെയും പ്രകൃതിയുടെ തിരിച്ചടികളുടെയും അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കാൻ സമിതിക്കു കഴിഞ്ഞു . റീജിയണൽ സേവാ ഹെഡ് ശ്രീ. ഉപേന്ദ്ര കുൽക്കർണി പറയുന്നതനുസരിച്ച്, ഇത് കർഷകരുടെ വേരോടെ പിഴുതെറിയുന്നതിനും ആത്മഹത്യയ്‌ക്കുമെതിരായ യുദ്ധമാണ്, 12 ഗ്രാമങ്ങളുടെ വികസനത്തിന്റെ രൂപത്തിൽ ഒരു പോരാട്ടം വിജയിച്ചു.

ബന്ധപ്പെടുക: ഡോ. നിതിൻ പഞ്ച്ഭായ് 8888085005

361 Views
अगली कहानी