सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

അജിത് ജി – അസാധ്യമായതിനെ സാധ്യമാക്കിയ സംഘ

നിഷി രഞ്ജൻ | കർണാടക

parivartan-img

65 വർഷം മുമ്പ് 23 വയസ്സുള്ള ഒരു യുവാവ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു. തൻ്റെ കരിയർ വിജയകരമാക്കാൻ, അയാൾക്ക് മുന്നിൽ ഒരു സ്വർണ്ണ പരവതാനി വിരിയ്ക്കപ്പെട്ടിരുന്നു. എന്നാൽ യുവാവിൻ്റെ സ്വപ്നങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. അവൻ സമൂഹത്തെ സേവിക്കാൻ ആഗ്രഹിച്ചു. കർണാടകയിലെ ഗുണ്ടിവന്ദേയാവർ ജില്ലയിൽ ഗസറ്റഡ് ഓഫീസറായ അച്ഛൻ ശ്രീഭ്രാമസുരയ്യയുടെയും അമ്മ പുട്ടതയമ്മയുടെയും മകനായി ജനിച്ചു എന്നാൽ അവൻ തിരഞ്ഞെടുത്തതു തികച്ചും വ്യത്യസ്തമായ വഴിയാണ്. ജോലിക്കായി ഏതെങ്കിലും വലിയ കമ്പനിയിൽ ചേരുന്നതിനുപകരം, 1957 അദ്ദേഹം ആർഎസ്എസിൻ്റെ മുഴുവൻ സമയ പ്രചാരകനായി മാറി. നമ്മൾ സംസാരിക്കുന്നത് ആർഎസ്എസിൻ്റെ ഏറ്റവും സ്വാധീനമുള്ള പ്രചാരകരിൽ ഒരാളായ ശ്രീ അജിത് ജി കുമാറിനെക്കുറിച്ചാണ്.


അജിത് ജി ബെംഗളൂരുവിൽ "ഹിന്ദു സേവാ പ്രതിഷ്ഠാൻ" എന്നറിയപ്പെടുന്ന ഒരു അതുല്യമായ സേവാ മാതൃക സ്ഥാപിച്ചു. സേവാ പ്രവർത്തകരാകാൻ സന്നദ്ധസേവകരെ പരിശീലിപ്പിക്കുക, കൂടാതെ മഹത്തായ ലക്ഷ്യത്തിനായി ജീവിതം സമർപ്പിക്കാൻ ആഗ്രഹമുള്ള സ്ത്രീകൾക്കുൾപ്പെടെ ഇവിടെ ചേരുകയും ചെയ്യാം. ആശയം ഒരു പ്രവർത്തിക്കുന്ന പ്രോജക്റ്റാക്കി മാറ്റാൻ അദ്ദേഹം 1980 23 യുവ സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുത്തു കൊണ്ട്, അവർക്ക് 40 ദിവസത്തെ പരിശീലനം നല്കുകയുണ്ടായി . പിന്നീട് നെലെ, അരുൺ, പ്രസന്ന കൗൺസിലിംഗ് സെൻ്റർ, സേവാമിത്ര, സുപ്രജ തുടങ്ങി വിവിധ പദ്ധതികൾ നടത്തിക്കൊണ്ടു പോകുന്നതിനായി എല്ലാ സന്നദ്ധപ്രവർത്തകർക്കും ഇവിടെ പരിശീലനം നൽകി വന്നു.


ആശയം ഇപ്പോൾ ഒരു വലിയ പദ്ധതിയായി മാറിയിരിക്കുന്നു, കഴിഞ്ഞ 42 വർഷത്തിനിടെ 2022 വരെ 4000-ലധികം സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി, ഇതിൽ 3500 സന്നദ്ധപ്രവർത്തകർ സ്ത്രീകളായിരുന്നു. അവരിൽ ചിലർ 3 വർഷവും ചിലർ 10 വർഷവും സേവനം നൽകി, മറ്റുള്ളവർ തങ്ങളുടെ ജീവിതം മുഴുവൻ സേവാ പ്രവർത്തനങ്ങൾക്കായി നൽകി.

ബംഗളൂരുവിൽ എഞ്ചിനീയറിംഗ് പഠിച്ച അജിത് ജി കോളേജിൽ പഠിക്കുമ്പോഴാണ് ആർഎസ്എസുമായി പരിചയപ്പെടുന്നത്. ആർഎസ്എസിലേക്കുള്ള ആഗമനവും ആദ്യവർഷ പരിശീലനവും അദ്ദേഹത്തിൻ്റെ ജീവിതത്തെ മുഴുവൻ മാറ്റിമറിച്ചു. 1957 പ്രചാരകനായ ശേഷം അടിയന്തരാവസ്ഥ വരെ വിവിധ തലങ്ങളിൽ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 2 വർഷം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഒരു സേവാ പ്രവർത്തകനായിരുന്ന അദ്ദേഹം സഹതടവുകാരെയും യോഗ പരിശീലിപ്പിച്ചു. സംഘവിദ്യാഭ്യാസത്തിൻ്റെ സിലബസിൽ യോഗയെ ഉൾപ്പെടുത്തിയതിൻ്റെ ക്രെഡിറ്റും അജിത് ജിക്കാണ്. ഇതിനായി അദ്ദേഹം യോഗയിലെ പ്രശസ്ത ഗുരുക്കളായ ശ്രീ പട്ടാഭി, ശ്രീ അയ്യങ്കാർ എന്നിവരിൽ നിന്ന് യോഗ പഠിച്ചു.

 

ഹിന്ദു സേവാ പ്രതിഷ്ഠാനിലെ പരിശീലനത്തിൻ്റെ സിലബസ് തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശ്രീ ദത്താത്രേയ ഹൊസബളാജിയുടെ അഭിപ്രായത്തിൽ, സേവ ആവശ്യമുള്ളവരുടെയും  സേവാ പ്രവർത്തകരുടെയും അനുപാതത്തെക്കുറിച്ച് അജിത് ജി നിരന്തരം ആശങ്കാകുലനായിരുന്നു.സഹായം ആവശ്യമുള്ളവർ അത് നൽകാൻ കഴിയുന്നവരേക്കാൾ വളരെ കൂടുതലായിരുന്നു. സ്വാഭാവികമായും സേവാ താത്പര്യമുള്ള സ്ത്രീകൾക്ക് സേവാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയുന്നില്ല എന്നതും അജിത് ജിയെ ആശങ്കപ്പെടുത്തിയിരുന്നു. ആശങ്ക അദ്ദേഹത്തിന് ഒരു സേവാ പ്രവർത്തകാനുള്ള പരിശീലനം നൽകാനുള്ള ആശയം നൽകി. ധാർമികത, ഭാരതീയ സംസ്കാരത്തിൻ്റെ മഹത്വം, മഹാന്മാരുടെ ജീവചരിത്രം, സേവയുടെയും യോഗയുടെയും ആവശ്യകത തുടങ്ങിയ വിഷയങ്ങളിലുള്ള പാഠങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത് പരിശീലനത്തിന് ശേഷം, സേവാ പ്രവർത്തകർ 3 വർഷത്തേക്ക് പ്രവർത്തന മേഖലകളിൽ പോയി അവർ ആഗ്രഹിക്കുന്ന സേവാ മേഖലയിൽ പ്രവർത്തിക്കും. 3 വർഷം സേവാ രംഗത്ത് ചിലവഴിക്കുകയും ആവശ്യക്കാർക്ക് സേവനങ്ങൾ നൽകുകയും ചെയ്ത ശേഷം, ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ ജീവിതം മുഴുവൻ ദുരിതബാധിതരുടെ സേവനത്തിനായി സമർപ്പിക്കാൻ തീരുമാനിക്കുകയാണു പതിവ്.

 

1989- പരിശീലനം നേടിയ മിസ്.വനിതാ ഹെഗ്ഡെ പറയുന്നു, “സ്ഥാപനം സ്ഥാപിച്ച് 9 വർഷമേ അജിത് ജി ജീവിച്ചിരുന്നുള്ളൂ, എന്നാൽ പദ്ധതി വിജയിപ്പിക്കാൻ അദ്ദേഹം തൻ്റെ എല്ലാ ഊർജവും വിനിയോഗിച്ചു.. വനിതാ ജി ഇപ്പോൾ കോർഡിനേറ്റർ കൂടിയാണ്, പരിശീലന സമയത്ത് അജിത് ജി നേരിട്ട് ഹാജരാകുമായിരുന്നെന്ന് ഞങ്ങളോട് അവർ പറഞു. എല്ലാ ട്രെയിനികളുമായും അദ്ദേഹത്തിന് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു, ഒരു പ്രത്യേക മേഖലയിൽ സേവനമനുഷ്ഠിക്കാൻ ആരാണ് യോഗ്യരെന്നും അദ്ദേഹം തിരിച്ചറിയുമായിരുന്നു. എല്ലാ മേഖലകളിലും സേവാ പ്രവർത്തകർക്കൊപ്പം അദ്ദേഹം സമയം ചെലവഴിക്കും. അദ്ദേഹത്തിൻ്റെ സ്വാഭാവിക വാത്സല്യവും ഊർജ്ജസ്വലമായ ചിന്തകളും കണ്ട്  ആകൃഷ്ടരായ നിരവധി യുവാക്കൾക്കും യുവതികൾക്കും ആജീവനാന്ത സേവനത്തിൻ്റെ പ്രതിജ്ഞയെടുക്കാൻ പ്രചോദിതരായി. സമൂഹത്തിന് ശരിയായ സേവനം നൽകുന്നതിന് ഉയർന്ന ധാർമികബോധമുള്ള വ്യക്തികളെ ആദ്യം സൃഷ്ടിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഹിന്ദു സേവാ പ്രതിഷ്ഠാൻ്റെ ആദ്യ ഡയറക്ടർ അജിത് ജി തൻ്റെ സഹപ്രവർത്തകരോടും വികാരം അറിയിച്ചിരുന്നു

എല്ലാം നന്നായി പോയിക്കൊണ്ടിരിക്കെ, 1990 ഡിസംബർ 3-ന് പുലർച്ചെ 4 മണിക്ക് ബെംഗളൂരുവിലെ കേശവ കൃപയിൽ നിന്ന് തുംകുരുവിലേക്കുള്ള സന്ദർശനത്തിനിടെ അജിത് ജി ഒരു വാഹനാപകടത്തിൽ പെട്ട് മരണമടഞു, പെട്ടെന്നുള്ള അപകട മരണത്തിൽ ആളുകൾ ഞെട്ടി. അജിത് ജിയോട് ഒരു ബഹുമാന പ്രസംഗം നടത്തുമ്പോൾ നാനാജി ദേശ്മുഖ് പറയുകയുണ്ടായി. സേവാ പ്രവർത്തകനാകാൻ ഒരു ഫോം പൂരിപ്പിച്ച് 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക്പോലും  കഴിയുമെന്ന് മുഴുവൻ രാജ്യത്തിനും വിശ്വസിക്കാൻ പ്രയാസമാണെങ്ങിലും  അജിത് ജി പക്ഷേ, അസാധ്യമായ ഒരു ആശയത്തെ ഒരു പദ്ധതിയാക്കി, അതിനെ  വിജയകരമാക്കി മാറ്റി .

249 Views
अगली कहानी