नियमित अपडेट के लिए सब्सक्राईब करें।
ഡോ.നീതു | സോലാപൂർ / മഹാരാഷ്ട്ര
ഗർഭകാലത്ത് ചൂടുള്ള റൊട്ടി കഴിക്കാൻ ആഗ്രഹിച്ചതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദിവസം സുലോചന ഇന്നും മറന്നിട്ടില്ല. ദാരിദ്ര്യം ജീവിതം ദുസ്സഹമാക്കിയിരുന്നു, എന്നാൽ തൊഴിലില്ലായ്മ അവരെ ജോലി തേടി വീടുതോറും അലയാൻ പ്രേരിപ്പിച്ചു. എന്നാൽ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, സോലാപൂരിലെ പ്രധാന മാർക്കറ്റിലെ പത്മ ടാക്കീസിന് മുന്നിൽ, അവർക്ക് ഗണേഷ് മാർക്കറ്റിംഗ് എന്ന മൊത്തവ്യാപാര ഏജൻസി ഉണ്ട്, അതിന്റെ വാർഷിക വിറ്റുവരവ് ലക്ഷങ്ങളാണ്. മറുവശത്ത്, ഒരു സാധാരണവീട്ടമ്മമാരായ അൽപ്പന, ചന്ദൻഷിവ്, എന്നിവർ ഒരു കാലത്ത് കുറച്ച് സമ്പാദിക്കാൻ വേണ്ടി പപ്പടമുണ്ടാക്കുന്നതിൽ പരിശീലനം നേടിയത് . ഇപ്പോൾ വളർന്നുവരുന്ന ഒരു സംരംഭമാണ് അവരുടെത്. അൽപ്പന ഇന്ന് 500 ലേറെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ഇപ്പോൾ വൈഷ്ണവിയെ കാണൂ, ഒരുകാലത്ത് പണത്തിനായി കഷ്ടപ്പെട്ടിരുന്ന വൈഷ്ണവിയുടെ ബൊട്ടീക്ക് ഇപ്പോൾ ഏറ്റവും പുതിയ ഫാഷൻ ഡിസൈനുകൾക്ക് പേരുകേട്ടതാണ്. ദൈനംദിന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി 2004-ൽ മഹാരാഷ്ട്രയിലെ സോലാപൂർ നഗരത്തിലാണ് ഉദ്യോഗ് വർധിനി ആരംഭിച്ചത്. രാഷ്ട്രീയ സേവാഭാരതിയുടെ നാഷണൽ ട്രസ്റ്റി ചന്ദ്രിക ചൗഹാന്റെ ശ്രമത്താൽ ആരംഭിച്ച ഈ സംഘടന 600 സ്വയം സഹായ സംഘങ്ങളിലൂടെ 10,000 സ്ത്രീകളെ തൊഴിലുമായി ബന്ധിപ്പിച്ചു. സംഘത്തിന്റെ മുൻ പ്രചാരകനായിരുന്ന ശംഭു സിംഗ് ചൗഹാന്റെ ഭാര്യ ചന്ദ്രിക ചൗഹാൻ തന്റെ ജീവിത പോരാട്ടത്തിൽ നിന്ന് പഠിച്ചത് സമൂഹത്തിലേക്ക് ആയിരം ഇരട്ടിയായി നൽകി .വനിതാ സംരംഭകത്വ രംഗത്ത് മാതൃക കാട്ടിയ ഉദ്യോഗ് വർധിനി, സംരംഭക പരിശീലനത്തിനുള്ള മികച്ച സ്ഥാപനമെന്ന ബഹുമതി നിരവധി തവണ നേടിയിട്ടുണ്ട്.
വനിതാ സ്വയം സഹായ സംഘം നിർമ്മിച്ചഉൽപ്പന്നങ്ങളുമായി ചന്ദ്രിക ജി ചൗഹാൻ.
ഭാക്കരിറൊട്ടിയുടെയും (കട്ടിയുള്ള ജ്വാർറൊട്ടി) കടല ചട്ണിയുടെയും പേര് കേൾക്കുമ്പോൾ ഒരോമറാഠിക്കാരന്റെ വായിലും വെള്ളമൂറും. മഹാരാഷ്ട്രയിലെ സാധാരണക്കാരന്റെ ഈ വിഭവത്തെ ഉദ്യോഗ് വർധിനി ഇന്ന് ഇവിടെ ഒരു ജനപ്രിയ ബ്രാൻഡാക്കി. പ്രവിശ്യയിലെ ഈ പരമ്പരാഗത ഭക്ഷണത്തെഅടിസ്ഥാനമാക്കി, ചന്ദ്രിക ജി അവരോടൊപ്പം എണ്ണൂറ് ബേക്കറികൾ ചേർത്തു. ഇതുമാത്രമല്ല, വൃദ്ധസദനങ്ങളിലെ ബന്ധുക്കൾക്കും രോഗികൾക്കും ഒന്നര രൂപയ്ക്ക് പോഷകാഹാരം നൽകിയിട്ടുണ്ട്. ഇത് വ്യാവസായിക വളർച്ചയുടെ ഒരു ഭാഗം മാത്രമാണ്. തയ്യൽ, എംബ്രോയ്ഡറി, കാറ്ററിംഗ് മൺപാത്ര നിർമ്മാണം, പയറും അരിയും വൃത്തിയാക്കൽ, വീട്ടുപകരണങ്ങൾ തയ്യാറാക്കൽ, പഴയ വസ്ത്രങ്ങളിൽ നിന്ന് ബാഗുകൾ ഉണ്ടാക്കൽ, ഉത്സവങ്ങളിൽ പ്രത്യേക ലഘുഭക്ഷണങ്ങൾ തയ്യാറാക്കൽ തുടങ്ങി വിവിധ ബിസിനസുകളിൽ സ്ത്രീകൾക്ക് സംഘടന സ്വയം തൊഴിൽ സൃഷ്ടിച്ചു. വനിതകളെ ഹെൽപ്പ് ഗ്രൂപ്പുകളിൽചേർത്തുകൊണ്ട് അവരെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കി. ഇത് മാത്രമല്ല, സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നു പണം സമ്പാദിക്കാനുള്ള വഴികൾ പഠിപ്പിക്കുകയും അതിലൂടെ സാധനങ്ങൾ വിപണനവും നടത്താനും പഠിപ്പിച്ചു. ഇനി സുലോചനയെ കുറിച്ച് പറയാം, അവൾ ചന്ദ്രിക തായിയിൽ വരുമ്പോൾ പല വീടുകളിലും (ചൗക്ക ബസാൻ ) ഭക്ഷണമുണ്ടാക്കുന്ന ജോലിചെയ്യുകയായിരുന്നു. ഹെയർകട്ടിംഗ് സലൂണുകളിൽ ബ്ലേഡുകൾ വിൽക്കാൻ നാവിക സമൂഹത്തിൽപ്പെട്ട ഈ സ്ത്രീയെ ചന്ദ്രിക ജി പ്രചോദിപ്പിച്ചു. സംഘടനയുടെ നിരന്തര മാർഗനിർദേശവും സഹകരണവും കൊണ്ട് ക്രമേണ സുലോചന സലൂണിലേക്ക് ആവശ്യമായ സാധനങ്ങളുടെ ഒരു ചെറിയ കട തുടങ്ങി.ഇന്ന് ആ കട സോളാപൂരിലെ ഏറ്റവും വലിയ മൊത്തവ്യാപാര ഏജൻസിയായി മാറിയിരിക്കുന്നു. ഇപ്പോൾ ഉദ്യോഗവർദ്ധിനിയുടെ മാർക്കറ്റിംഗ് ടീം മേധാവിയായ സുലോചനയും അടുത്തിടെ സലൂൺ കസേരകൾക്കായി ഒരു ഫാക്ടറി ആരംഭിച്ചിട്ടുണ്ട്.
അഹമ്മദാബാദിൽ നിന്ന് സോലാപൂരിലെത്തിയ ചന്ദ്രിക ചൗഹാൻ എന്ന സാധാരണക്കാരിയായവീട്ടമ്മയ്ക്ക്, ഭർത്താവിന്റെ തുറന്ന ഹൃദയ ശസ്ത്രക്രിയ വീടിന്റെ സാമ്പത്തിക സ്ഥിതിതകിടം മറിച്ചില്ലെങ്കിൽ ഒരുപക്ഷേ ഒരിക്കലും വീടിന്റെ ഉമ്മറപ്പടിക്ക് പുറത്ത് കടക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് തയ്യലിലും എംബ്രോയ്ഡറിയിലും സ്വർണമെഡൽ നേടിയ ബിരുദം തയ്യൽ, എംബ്രോയ്ഡറി എന്നിവയിലൂടെ
സ്വയം പര്യാപ്തയായി. സംഘത്തിന്റെ അന്നത്തെ പ്രാന്തിയ് സംഘചാലക് ഡോ. കുക്ഡെയുടെ
പ്രചോദനത്താൽ, ചന്ദ്രിക ജി തന്റെ ഈ
കഴിവ് ഉപയോഗിച്ച് മറ്റ് സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള പ്രവർത്തിക്കാൻ തുടങ്ങി. സോലാപൂരിലെ ഗോത്രേക്കർ ബസ്തിയുടെ കുടിലിൽ ആരംഭിച്ച ആദ്യ തയ്യൽ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച യാത്ര വനിതാ സംരംഭകത്വ പരിശീലനത്തിൽ സുവർണ അധ്യായമായി. ഇന്ന് വ്യവസായിക്ക് സ്വന്തമായി ഒരു റൊട്ടി ഉണ്ടാക്കുന്നവീട് ഉണ്ട്, അതിൽ പ്രതിദിനം അയ്യായിരം റൊട്ടി ഉണ്ടാക്കുന്നു. ഇത് വിവിധ സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും പോകുന്നു. ദിവസവും രണ്ടര മുതൽ മൂവായിരം വരെ ആളുകൾക്കുള്ള ഭക്ഷണം അവരുടെ അടുക്കളയിൽ തയ്യാറാക്കുന്നു, ഇത് വീട്ടിൽ ഇരിക്കുന്ന നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. പ്രതിമാസം രണ്ട് ക്വിന്റൽ കടല ചട്ണിയും സ്ഥാപനം വിൽക്കുന്നുണ്ട്. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷങ്ങളിൽ ഇവിടെയുണ്ടാക്കുന്ന പലതരം സ്നാക്സുകൾ വിദേശരാജ്യങ്ങളിലേക്കും പോകാറുണ്ട്. സമൂഹത്തോടുള്ള സംവേദനക്ഷമതയാണ് സംഘടനയുടെ അടിസ്ഥാനം. പരിശീലനത്തോടൊപ്പം ഇവിടെയെത്തുന്ന സ്ത്രീകൾക്ക് ഇന്ത്യൻ സംസ്കാരത്തോടും രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തബോധവും പഠിപ്പിക്കുന്നു.
അന്ധരായ കുട്ടികളുടെ കൈകൊണ്ട് നിർമ്മിച്ച ബാഗുകളുടെ വിപണനവും സംഘടന നടത്തുന്നുണ്ട്.
ഉദ്യോഗ് വർധിനിയുടെ വിജയം കണ്ട് രാഷ്ട്രീയ സേവാഭാരതി ഈ സ്ഥാപനത്തിന് സ്ത്രീകളുടെ വികസനത്തിനുള്ള സ്വയം സഹായ സംഘമായ വൈഭവ് ശ്രീ യോജനയുടെ ചുമതല നൽകിയതായി സംഘത്തിന്റെ കേന്ദ്ര സർവീസ് ടീം അംഗവും മുതിർന്ന പ്രചാരകനുമായ ഉദയ് ജോഗ്ലേക്കർ പറയുന്നു. രാജ്യത്തുടനീളമുള്ള സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള ഈ കാമ്പയിനിൽ ചന്ദ്രിക ജി രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. ബന്ധപ്പെടേണ്ട നമ്പർ: ചന്ദ്രിക ചൗഹാൻ
No. : 9422069455 –
नियमित अपडेट के लिए सब्सक्राईब करें।