नियमित अपडेट के लिए सब्सक्राईब करें।
5 mins read
മഹാരാഷ്ട്ര
ഒരു സാധാരണ കുർത്തയും ധോത്തിയും ധരിച്ച മാധവറാവു ജി തലശ്രീ കാടുകളിലൂടെ കാൽനടയായി നടന്നാണ് വനവാസികൾ ക്കായി 50 വർഷക്കാലം അന്തമില്ലാത്ത അറിവുകൾ പകർന്നു നൽകിയത്. കൊടുംതണുപ്പിലും കത്തുന്ന വേനലിലും വർഷകാലത്തെ മഹാമാരിയിലും അടിപതറാതെ അദ്ദേഹം വനവാസികളുമായി നിരന്തരസമ്പർക്കം നടത്തിപ്പോന്നു. ഇന്നത്തെ തലമുറയെ മുന്നോട്ടു നയിക്കാൻ പര്യാപ്തമായ സേവയുടെയും ഭക്തിയുടെയും അവിസ്മരണീയമായ കഥയാണ് ഈ ലേഖനത്തിൽ പറയുന്നത്.
കല്യാണിലെ ഒരു ഇടത്തരം കുടുംബത്തിൽ 1927 ഡിസംബർ 25 ന് ജനിച്ച മാധവറാവു കാണെ തന്റെ ജീവിതയാത്ര കൊണ്ട് സംഘത്തിൻറെ ആത്മാവും മുഖവുമായി തീരുകയായിരുന്നു.തന്റെ ജീവിതത്തിലെ മഹത്തായ 28 വർഷങ്ങൾക്ക് കാനെജി തലശ്രീ താലൂക്കി (മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ) ലുള്ള വനവാസികളുടെ ജീവിതത്തിലെ ഉന്നമനത്തിനായും വിദ്യാഭ്യാസത്തിനായും നിരന്തരം പ്രവർത്തിച്ചിരുന്നു. സ്വജീവിതം മുഴുവനായും മറ്റുള്ളവർക്കായാണ് അദ്ദേഹം ഉഴിഞ്ഞുവച്ചത്. മാധവറാവു തന്റെ തീരെ ചെറുപ്പകാലത്തു തുടങ്ങിയ സത്യാഗ്രഹം ജീവിതം ഗോവയുടെ വിമോചനസമരം വരെ എത്തി നിന്നിരുന്നു. 1961-ൽ കല്യാൺ മുനിസിപ്പാലിറ്റിയിൽ പ്രസിഡൻറ് ആകുന്ന സമയത്ത് ആ സ്ഥാനത്തെത്തുന്ന ആ രാജ്യത്തെ ഏറ്റവും ചെറുപ്പക്കാരനായ വ്യക്തി അദ്ദേഹമായിരുന്നു. കല്യാൺ മുനിസിപ്പാലിറ്റിയിൽ അദ്ദേഹത്തിന്റെ ഭരണകാലാവധി പൂർണ വിജയമായിരുന്നു. ആ സമയത്ത് കല്യാണിലെ വിഭാഗ് പ്രചാരകും കാണേജിയുടെ ഉപദേശകനും ആയിരുന്ന ദാമു അണ്ണ ടോക്കേക്കർ ജി ആണ് രാഷ്ട്രീയത്തിൽ തിളങ്ങി നിന്നിരുന്ന ആ കർമ്മയോഗിയെ തലശ്രിയിലെ വനവാസികൾക്ക് വേണ്ടി പ്രവർത്തിക്കാനായി അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്.കാണെജിയുടെ അശ്രാന്തപരിശ്രമത്തേ തുടർന്ന് ഹിന്ദു സേവാസംഘം വെറും അഞ്ചു കുട്ടികളെ വച്ചു കൊണ്ട് 1967 കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വനവാസി വസതി ഗൃഹം എന്ന ഹോസ്റ്റൽ ആരംഭിച്ചു. പിന്നീട് കാണെജിയുടെ പരിശ്രമഫലമായി ഏതാണ്ട് ഒമ്പത് ഏക്കറിനു മുകളിൽ ഭൂമി ഈ സംഘടനയ്ക്ക് സംഘടനയായി സംഭാവനയായി ലഭിച്ചു. കഴിഞ്ഞ 55 വർഷത്തിലേറെയായി രണ്ടായിരത്തിലധികം കുട്ടികളാണ് ഇവിടെ തങ്ങി തങ്ങളുടെ സമഗ്ര വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പിന്നീട് തങ്ങളുടെ കർമ്മപഥത്തിൽ ഡോക്ടർമാരോ, എൻജിനീയർമാരോ മറ്റു സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരോ ആയി അവർ എത്തിപ്പെടുകയും ചെയ്തു.
മാധവ്ജിയുടെ
25 വർഷത്തെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിൽ ഫലമായി ധാരാളം കുട്ടികൾക്ക് മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുവാനും അതോടൊപ്പം അവരെ ഉത്തരവാദിത്വമുള്ള മനുഷ്യരാക്കുവാനും സാധിച്ചു.
മാധവറാവു വിന്റെ കല്യാണിലെ മുറി തുടർച്ചയായി 24 വർഷങ്ങൾ വാരണാസിയിലെ കുട്ടികൾക്ക് തങ്ങളുടെ വീട് തന്നെയായിരുന്നു. അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിച്ചു കഴിഞ്ഞു അദ്ദേഹത്തിന് ചികിത്സയ്ക്ക് വേണ്ടി വിനിയോഗിക്കേണ്ട തുക വനവാസി വസതി ഗൃഹ ഹോസ്റ്റലിന് വേണ്ടി വിനിയോഗിക്കാനാണ് അദ്ദേഹം ഡോക്ടർമാരോട് താൽപര്യപ്പെട്ടത്. സ്റ്റുഡൻസ് ഹോസ്റ്റലിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സംഘത്തിന്റെ തൃതീയ വർഷ പരിശീലനം പൂർത്തിയാക്കിയ സ്വയംസേവക് അപ്പാജി ജോഷിയും മാധവറാവുജി യോടൊപ്പം ചേർന്നു. മാധവറാവു ജി ആധുനികയുഗത്തിലെ ഒരു യോഗി തന്നെയായിരുന്നു. ചൂടിക്കട്ടിലിൽ (തടിയുടെയോ മുളയുടെയോ ഫ്രെയിമിൽ കയർ വലിഞ്ഞു കൈ കൊണ്ട് നിർമ്മിക്കുന്ന കട്ടിൽ) ഉറങ്ങി, കുടിലുകളിൽ താമസിച്ച്, കാൽനടയായി നടന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻറെ അശ്രാന്ത പരിശ്രമം കൊണ്ട് തലശ്രീ, ദാഹനു, പൽഖർ എന്നിവിടങ്ങളിലെ നക്സലിസം പൂർണമായും തുടച്ചുനീക്കപ്പെട്ടു. ദത്തോപാന്ത് ഠേംഗ്ഡ്ജി യുടെ വാക്കുകളിൽ അദ്ദേഹത്തിൻറെ ജീവിതത്തെ സംക്ഷിപ്തമായി പറഞ്ഞാൽ,
“മാധവറാവു ജി പ്രശസ്തിയുടെ തിളക്കത്തിൽ നിൽക്കേണ്ട തന്റെ ജീവിതത്തെ ആണ് വനവാസി പ്രദേശങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞു വച്ചത്”.
नियमित अपडेट के लिए सब्सक्राईब करें।