सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

സമൃദ്ധിയുടെ നാളുകൾ - ജൈവകൃഷിയിലൂടെ

പവൻ ശർമ്മ | മഹാരാഷ്ട്ര

parivartan-img

ദാഗേവാദിയിലേക്ക് സ്വാഗതം- മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ അകോല പട്ടണത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമം. ആധുനിക കാലത്തെ കൃഷിയുടെ വികാസത്തിൽ ചെറിയ ഗ്രാമം വളരെ വിശിഷ്ടമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. 26 കിണറുകൾ, 35 ചെക്ക് ഡാമുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക ജലസേചന സംവിധാനമുള്ളതക്കാളി, കാബേജ് തുടങ്ങിയ നാണ്യവിളകളുടെ തഴച്ചുവളരുന്ന കൃഷി ഇവിടുത്തെ എല്ലാ കുടുംബങ്ങളെയും സാമ്പത്തിക ഭദ്രതയുള്ളവരാക്കി. എന്നാൽ സമൂഹത്തെ സേവിക്കുക എന്ന ദൗത്യവുമായി ഒരു ദമ്പതികൾ ഇവിടെ വന്നിരുന്നില്ലെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.

32 വർഷങ്ങൾക്ക് മുമ്പ് 1985- ഇലക്ട്രിക്കൽ, മെക്കാനിക്കൽ സ്ട്രീമുകളിൽ ഇരട്ട ബിരുദമുള്ള ഊർജ്ജസ്വലനായ എഞ്ചിനീയറായ മോഹൻറാവു ഗൈസാസ്, കഴിവുറ്റ, കാര്യശേഷിയുള്ള അദ്ദേഹത്തിൻറെ പത്നി സ്മിത എന്നിവർ ദാഗേവാഡിയിലെത്തുകയും 55 വീടുകളുള്ള ചെറിയ ഗ്രാമത്തിൻറെ മുഴുവൻ ചിത്രവും മാറ്റിമറിക്കുകയും ചെയ്തു. . ആർഎസ്എസിന്റെ സ്വയം സേവകൻ എന്ന നിലയിൽ ഗൈസാസ് ആദ്യമായി ഇവിടെ എത്തിയപ്പോൾ സ്ഥിതി വളരെ ദയനീയമായിരുന്നു. ഭൂരിഭാഗം സ്ഥലവും തരിശായി, ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത നിലയിലായിരുന്നു. ഗ്രാമത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ കുളം ഒഴികെ ഒരു ജലസേചന സ്രോതസ്സും അവിടെ ഉണ്ടായിരുന്നില്ല. എല്ലാ യുവാക്കൾക്കും പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും വീട്ടിൽ തനിച്ചാക്കി അവരുടെ അതിജീവനത്തിനായി എല്ലാ വർഷവും ഏതാണ്ട് 9 മാസം ഗ്രാമത്തിന് പുറത്ത് കഴിയേണ്ടിവന്നു.


അത്തരം ദുഷ്കരമായ സാഹചര്യങ്ങളിൽ സുയാഷ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മോഹൻറാവുവും സ്മിതയും ചേർന്ന് "പശു അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്ഡ് ഓർഗാനിക് ഫ്രെയിമിംഗ്" എന്ന മാതൃക ആവിഷ്കരിക്കുകയും അകോല വനവാസി കല്യാൺ ആശ്രമത്തിലെ (ഇവിടെ  മോഹൻറാവുജിയെ RSS നേതൃത്വം "പാലക് " ആയി അവരോധിച്ചിരുന്നു) ഏതാനും വിദ്യാർത്ഥികളുടെ കൃഷിയിടങ്ങളിൽ അത് പരീക്ഷിക്കുകയും ചെയ്തു. കുടുംബങ്ങൾ അവരുടെ 1 ഏക്കർ തരിശായി കിടന്ന ഭൂമിയിൽ നിന്ന് 40,000 രൂപ വാർഷിക വരുമാനം കൈവരിച്ചപ്പോൾ, കാർഷിക മാതൃക അയൽ ഗ്രാമങ്ങളിൽ ഉടനീളം പ്രയോഗിച്ചുട്രസ്റ്റ് വോളണ്ടിയർമാർക്ക് വിത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് ഗ്രാമവാസികളെപരിശീലിപ്പിക്കുകയും ഗോമൂത്രത്തിൽ നിന്ന് വളം ഉണ്ടാക്കുന്നതിൽ വൈദഗ്ധ്യം നൽകുകയുംമഴവെള്ളം ഫലപ്രദമായി ജലസേചനത്തിനു ഉപയോഗിക്കാനായി കിണറുകളും ചെക്ക് ഡാമുകളും സ്ഥാപിക്കുകയും ചെയ്തു. അയൽപക്കത്തുള്ള മെൽഘട്ട് ഗ്രാമത്തിൽ, ബാപ്പു കാലേയും ശ്യാം ബെൽസാരെയും ഒരു ഏക്കർ സ്ഥലത്ത് 10 ക്വിൻറൽ  സോയ ബീൻ, 1 ക്വിൻറൽ  ജ്വാർ എന്നിവ കൃഷി ചെയ്ത് 47,000 രൂപ സമ്പാദിച്ചു. “ഇപ്പോൾ നമ്മുടെ തരിശുഭൂമി നാണ്യവിളകളുടെ സ്വർണ്ണഖനിയായി മാറിയിരിക്കുന്നു,” ബാപ്പു കാലെ പറയുന്നു. അതുപോലെ തൊട്ടടുത്തുള്ള ബിബ ഗ്രാമത്തിലെ താമസക്കാരനായ മോത്തിലാൽ ബവ്നെ ഒരു ചെക്ക് ഡാം നിർമ്മിച്ചു, കൂടാതെ നാല് സഹകർഷകർ സംയുക്തമായി അതിൻറെ ജലസംഭരണി ഉപയോഗിച്ച് റാബി വിള കൃഷി ചെയ്യുകയും ഏക്കറിന് 18000 സമ്പാദിക്കുകയും ചെയ്തു. ആദ്യ നാനാജി ദേശ്മുഖ് അവാർഡ് നേടിയ സുയാഷ് ചാരിറ്റബിൾ ട്രസ്റ്റിൻറെ അവിശ്വസനീയമായ പ്രയത്നത്താൽ, ഇന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഒഡീസ എന്നിവിടങ്ങളിലെ 2600 ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് കർഷകർക്ക് ജൈവകൃഷിയുടെ അതുല്യ മാതൃകയിലൂടെ തങ്ങളുടെ ഭാഗ്യം സമ്പാദിക്കാൻ കഴിഞ്ഞു.

വിപുലമായ ജൈവ കാർഷിക മാതൃകയുടെ പ്രയോഗവും ഗൈസാസ് ജോഡിയുടെ ദൃഢനിശ്ചയവും കൊണ്ട് പ്രദേശം ഒന്നുമില്ലായ്മയിൽ നിന്ന് വലിയ പ്രാധാന്യത്തിലേക്ക് മാറി. എന്നിരുന്നാലും, യാത്ര അത്ര സുഗമമായിരുന്നില്ല. പദ്ധതിയുടെ ആദ്യ നാളുകളിൽ ഉമ്പർപാഡയിൽ വോളണ്ടിയർമാർക്ക് കടുത്ത ചെറുത്തുനിൽപ്പ് നേരിടേണ്ടിവന്നു, അവിടെ ഗ്രാമവാസികൾ അവരുടെ ജലപ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ മാത്രമേ തങ്ങൾ സഹകരിക്കുകയുള്ളൂ എന്ന നിബന്ധന മുന്നിൽ വെച്ചു. എന്നാൽ, തൻറെ മൂന്നേക്കർ സ്ഥലത്ത് സ്ട്രോബെറി കൃഷി ചെയ്ത് 1,60,000 രൂപ റെക്കോഡ് സമ്പാദിച്ച ഏകനാഥ് ഗയകവാദിനെ അഭിമുഖം നടത്താൻ വിവിധ ടി വി ചാനലുകളുടെ റിപ്പോർട്ടർമാർ ഇവിടെ ഇടയ്ക്കിടെ ക്യൂവിൽ നിൽക്കുമ്പോൾ അതേ ഗ്രാമവാസികൾ അഭിമാനിക്കുന്നു.

തുടക്കത്തിൽ വിത്ത് സംഭരണം മുതൽ കിണർ കുഴിക്കൽ വരെ ആവശ്യമായ പണം ഗ്രാമവാസികൾക്ക് ട്രസ്റ്റ് വായ്പയായി നൽകിയിരുന്നു, എന്നാൽ ഇപ്പോൾ കർഷകർ അത്തരം കാര്യങ്ങളെല്ലാം സ്വയം സഹായ സംഘങ്ങളിലൂടെ കൈകാര്യം ചെയ്യുകയും സ്വതന്ത്രരാകുകയും ചെയ്യുന്നു.

864 Views
अगली कहानी