सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

കർഷകൻ്റെ യഥാർത്ഥ കൂട്ടാളി - ഷേത്കാരി വികാസ് പദ്ധതി

പവൻ ശർമ്മ | മഹാരാഷ്ട്ര

parivartan-img

കൃഷി ചെയ്യുന്നത് ഒരിക്കലും തമാശയായികാണരുത്. നൂറ്റാണ്ടുകളായി കർഷകർ എപ്പോഴും ഒരു തളർന്നഅവസ്ഥയിലാണ്. കാലവർഷക്കെടുതിയും, വിളകൾക്ക് ഉണ്ടാകുന്ന രോഗബാധയുംമൂലം ചെറുകിട കർഷകരുടെ നിലനിൽപ്പ്എന്നും പ്രയാസകരമാണ്. മഹാരാഷ്ട്രയിലെ കൊഘാര ഗ്രാമത്തിലെ സുനിതാ ജാദവിനെക്കൾ നന്നായി യാഥാർത്ഥ്യം മനസ്സിലാക്കാൻ ആർക്കാണ് കഴിയുക. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ കൊൻഘര ഗ്രാമത്തിൽനിന്നുള്ള യുവതിയുടെ മൂന്നാമത്തെ മകൾ ഗർഭപാത്രത്തിൽ നിന്ന് ജനിച്ചപ്പോൾ തന്നെ അവളുടെ കർഷകനായ  ഭർത്താവ് ആത്മഹത്യ ചെയ്തു. വർഷാ വർഷം ഇന്ത്യയിലെ നൂറുകണക്കിന് കർഷകർ  ജീവിതത്തോട് പുറംതിരിഞ്ഞ് നിൽക്കുന്നത് അവരുടെ വയലിലെ വിളവെടുപ്പ് ഒരിക്കലും കുടുംബത്തിൻറെ പട്ടിണിയും കടത്തിൻറെകുരുക്കും തമ്മിലുള്ള വിടവ് നികത്തുന്നതിന് പര്യാപ്തമല്ല,


എന്നതിനാലാണ്. കർഷക ആത്മഹത്യയുടെ ഗ്രാഫ് വർധിച്ചതിനാൽ ആശങ്ക പ്രകടിപ്പിച്ചാണ് ഷേത്കാരി വികസന പദ്ധതികൾ ആരംഭിച്ചത്. യവത്മാൽ ജില്ലയിൽ അന്നത്തെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻറെ വിഭാഗ് പ്രചാരക് ശ്രീ സുനിൽ ദേശ്പാണ്ഡെ ജി ( ഇപ്പോൾ അഖിലേന്ത്യ സഹ സമ്പർക്ക പ്രമുഖ് ) യുടെ പരിശ്രമത്താൽ 1997 ആരംഭിച്ച പദ്ധതിയിലൂടെ സംഘടന വിദർഭ മേഖലയിലുള്ള കർഷകർക്ക് സീറോബജറ്റ് ഫാമിംഗിൽ പരിശീലനം നൽകി. അതിനോടൊപ്പം ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് തൊഴിൽ നൽകി അവരെ സ്വയംപര്യാപ്തരാക്കൂകയും ചെയ്തു, .


ദുരിതമനുഭവിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളെ സ്ഥാപനം വഴി പഠിപ്പിക്കുകയും അവർക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ഒരുക്കുകയും ചെയ്തു. നിലവിൽ 65 കുട്ടികളുള്ള ഹോസ്റ്റലിൽ ആദ്യബാച്ചിൽ ചില കുട്ടികൾ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ അത്തരം 400 കൃഷി കുടുംബങ്ങളെ വിവിധ തലങ്ങളിൽ സ്വാശ്രയമാക്കി


ഷേത്കാരി വികാസ് പദ്ധതിയുടെ  കോ-ഓർഡിനേറ്ററായ ഗജാനനൻ ജി യുടെ അഭിപ്രായത്തിൽ  കൃഷിയുടെ എല്ലാ അവസ്ഥയെ സംബന്ധിച്ചും ഗ്രാമങ്ങളിലെ പല തലങ്ങളിലും നമ്മുടെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയ വിപുലമായ പ്രവർത്തനം കാരണം മേഖലയിലെ കർഷകർ  ശരിക്കും മെച്ചപ്പെട്ടിട്ടുണ്ട്. "സൗജന്യ വിത്ത് വിതരണം, ജൈവ കൃഷി പരിശീലനം മുതൽ മറ്റ് നിരവധി തൊഴിലധിഷ്ഠിത പദ്ധതികൾ വരെ, ഷേത്കാരി വികാസ് പദ്ധതി കർഷകരുടെ ജീവിതം മികച്ചതാക്കാൻ നിരവധി പരിപാടികൾ നടത്തുന്നു" ഗജാനനൻ ജി പറയുന്നു, ഇൻസ്റ്റിറ്റ്യൂട്ട് വളരെ നന്നായി പ്രവർത്തിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിച്ചു. സ്ഥാപനം വഴി എല്ലാ വർഷവും ദീൻ ദയാൽ ഉപാധ്യായ പുരസ്കാരം സമൂഹത്തിൽ  നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന ജനങ്ങൾക്ക് സെപ്റ്റംബര് 25 ന് നൽകപ്പെടുന്നു

ബന്ധപ്പെടുക : ഗജാനനൻ ജി പർസോഡ്കർ

  മൊബൈൽ നമ്പർ .:- 8605542650

770 Views
अगली कहानी