सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

മാറ്റത്തിൻറെ സഞ്ജീവനിയായി മുള ഉത്പന്നങ്ങൾ

മഹാരാഷ്ട്ര

parivartan-img

മുങ്ങിമരിക്കു വാൻ തുടങ്ങുന്നവന് രക്ഷപെടാൻ വൈക്കോലിൻ്റെസഹായം മതി യെന്നതു പോലെ കച്ചിലെ(ഗുജറാത്ത്) ഹൃദയഭേദകമായ ഭൂകമ്പത്തിൽ മരവിച്ച ജനജീവിതത്തിന് മുളയുടെ പിന്തുണ ലഭിച്ചു . മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ  വനവാസി പ്രദേശമായ മേലാഘാട്ടിലെ ലവാദാ യിൽസമ്പൂർണ്ണ മുള കേന്ദ്രം നടത്തുന്ന സുനിൽ ദേശ്പാണ്ഡേ യും ഭാര്യ നിരുപമ ദേശ്പാണ്ഡേയും സംഘത്തിൻ്റെസന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കച്ചിൽ ഒരു ചെറിയ മുള ഗ്രാമം ഉണ്ടാക്കി. ഇത് ഭൂകമ്പ ബാധിത പ്രദേശത്തെ ആളുകൾക്ക് സഞ്ജീവനിയായി മാറി.


 2001 ജനുവരി 26ന് ഗുജറാത്തിൽ  ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയ ഭയാനകമായ ഭൂകമ്പം ആരും മറന്നു കാണില്ല. നിലംപൊത്തിയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകൾ മാറാൻ പോലും തയ്യാറാകാത്ത അവസ്ഥയിലായിരുന്നു. ആരുടെയൊക്കെയോ സ്വർണാഭരണങ്ങളും, വിലപിടിച്ച വസ്തുക്കളും അവശിഷ്ടങ്ങൾ ഇടയിൽ തന്നെ കുഴിച്ചിട്ടു. ഭരണകൂടം എത്രശ്രമിച്ചിട്ടും അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് ഒരിഞ്ചുപോലും നീങ്ങുന്നതിന് ആളുകൾ തയ്യാറായില്ല

സാഹചര്യത്തിൽ സുനിൽ ജി  45 പേരടങ്ങുന്ന സംഘത്തിനോപ്പംകച്ചിൽ എത്തി.പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സംഘം ഭുംഗേയെന്ന് വിളിക്കുന്ന മുളവീടുകൾ  നിർമ്മിച്ച് ദുരിതബാധിതരായ കുടുംബങ്ങൾക്ക് മേൽക്കൂര ഒരുക്കി ,ഒരു വർഷം അവരുടെ കൂടെ താമസിച്ചുഅവിടെമുളകൊണ്ട് നിർമ്മിച്ച 742അതുല്യ കെട്ടിടങ്ങൾ അന്നത്തെ സംഘ ചാലക് പൂജ്യ ശ്രീ സുദർശൻ ജി ഉദ്ഘാടനം ചെയ്തു. അതിൽ സ്കൂളുകളും ,വീടുകളും, ആശുപത്രികളും  ഉണ്ടായിരുന്നു .


ഒരിക്കൽ ആർ.എസ്.എസ് മുതിർന്ന പ്രചാരക് നാനാജി ദേശ് മുഖിനൊപ്പം സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ച സുനിൽ ദേശ് പാണ്ഡെ ജി   എല്ലായ്പ്പോഴും വാനവാസികളുടെ (ഗോത്രവർഗക്കാരുടെ ) ഉന്നമനത്തിനായി എന്തെങ്കിലും മഹത്തായ പ്രവർത്തനം നടത്താൻ ആഗ്രഹിച്ചു. തൻറെ സ്വപ്നത്തിൻറെ  ഫലമായി, 1994- അദ്ദേഹം മഹാരാഷ്ട്രയിലെ മെൽഘട്ട് ജില്ലയിലെ ലവാദ ഗ്രാമത്തിൽ ആർ.എസ്.എസ് ഉന്നതരുടെ അനുഗ്രഹത്തോടെ സമ്പൂർണ ബാംബൂ കേന്ദ്രം സ്ഥാപിച്ചു.

ഇന്ന് കേന്ദ്രം തങ്ങളുടെ പരമ്പരാഗത മുള കലാസൃഷ്ടികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്തുകൊണ്ട് മേഖലയിലെ 38 ഗ്രാമങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 250 സ്വയം സഹായ ഗ്രൂപ്പുകളിലൂടെ പാവപ്പെട്ട ഗോത്രവർഗങ്ങളുടെ ജീവിതത്തിൽ സജീവമായി വികസനം കൊണ്ടുവരുന്നു. "ഞങ്ങളുടെ പ്രധാന ശ്രദ്ധ അവരുടെ സ്വന്തം പാരമ്പര്യ കലാസൃഷ്ടി ഒരു ലാഭകരമായ തൊഴിൽ മാർഗ്ഗമാക്കി മാറ്റുന്നതിലൂടെ സാമ്പത്തികമായും സാമൂഹികമായും ഗോത്രവർഗക്കാരെ സ്വതന്ത്രരാക്കുന്നതിലാണ്", സുനിൽ ദേശ് പാണ്ഡെ ജി പറയുന്നു. 

ഭിൽ ഗോത്രത്തിൽ നിന്ന് വരുന്ന ഗോരെലാൽ അഹാരിയ ജി  പതിമൂന്ന് വർഷമായി കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. അംഗഭംഗമുള്ള അദ്ദേഹത്തിന്റെ ശരീര ഘടന സാധാരണമല്ലെങ്കിലും, മുള കലാസൃഷ്ടികളുടെ വ്യത്യസ്ത രൂപത്തിൽ അദ്ദേഹം അതിഗംഭീര മിടുക്കനാണ്. ഒരിക്കൽ അവൻ തൻറെ കുടുംബത്തിന് ഒരു ബാധ്യതയായിരുന്നു  എന്നാൽ ഇന്ന് അവൻ തൻറെ കുടുംബത്തിന് ഏറ്റവും വലിയ സാമ്പത്തിക അപ്പോർട്ട് ആണ്. നിലവിൽ നാഗപൂരിൽ നിന്നുള്ള 20 അന്ധരായ വിദ്യാർത്ഥികൾക്ക് അദ്ദേഹം പരിശീലനം നൽകുന്നു. അതുപോലെ, കൊരാകൂ ഗോത്രത്തിൽ നിന്നുള്ള ഒരു ഭിന്നശേഷിക്കാരൻ, സോഹൻലാൽ ജി കഷ്ദേക്കർ, കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി മുള കലാസൃഷ്ടികളിൽ തന്റെ വൈദഗ്ധ്യം തെളിയിക്കുന്നു. ഗോരെലാൽ ജിയും സോഹൻലാൽ ജിയും ബാംബൂ കേന്ദ്രയിലെ സമ്പൂർണ മുഖ്യ പരിശീലകരാണ്.

 

സമ്പർക്ക ഉറവിടം:- സഹദേവ് ദാദുജി  

Phone :-9764634511 

1296 Views
अगली कहानी