सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

അർപ്പിത ജീവിതം :- അമ്മ യശോദയുടെ പുനർജ്ജന്മം വിമലാ കുമാവത്

പവൻ ശർമ്മ | മഹാരാഷ്ട്ര

parivartan-img

2003 ജനുവരി 26     ............... ഇന്ന് 65 വയസ്സിലധികം പ്രായമുള്ള വിമലാ കുമാവതിന് ദിവസമാണ് ജന്മദിനം ..............അല്ല പുനർജ്ജന്മം കിട്ടിയ ദിനംസത്യം പറഞ്ഞാൽ പല പഴയ ആളുകളെയും പോലെ അവർക്ക് അവരുടെ ജനനത്തീയതി ഓർമയിലില്ല  എന്നാൽ  സംഘത്തിൻറെ മുതിർന്ന പ്രചാരകനായ  ധൻപ്രകാശ് ത്യാഗിയുടെ പ്രചോദനത്താൽ  ജയ്പൂരിലെ  തൻറെ വീടിനടുത്തുള്ള വാൽമീകി കോളനിയിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന  5 കുട്ടികളെ ആദ്യമായി വീട്ടിൽ പഠിപ്പിക്കാൻ കൊണ്ടുവന്ന ദിവസം അവർ കൃത്യമായി ഓർക്കുന്നു. മൂന്ന് ആൺമക്കളും, മരുമക്കളും, പേരക്കുട്ടികളും നിറഞ്ഞ   കുടുംബത്തിന്റെ യജമാനത്തിയായ 8 ആം തരം വരെ പഠിച്ച വിമലാജി തൻറെ 48 ആം വയസിൽ  മാലിന്യം നീക്കം ചെയ്യുന്നത്  കുലത്തൊഴിലായി സ്വീകരിച്ച കുട്ടികളുടെ ഭാവി ശോഭനമാക്കാൻ തീരുമാനിച്ചു. കുട്ടികൾ ദിവസം മുഴുവനും മാലിന്യം നീക്കം ചെയ്യുന്നത്  കൊണ്ട് ലഭിക്കുന്ന കാശിൽ കുറച് ലഹരിക്കും ബാക്കി വരുന്നത് വീട്ടിലെ ചിലവുകൾക്കും നൽകുമായിരുന്നു. തോട്ടിപ്പണിക്കാരുടെ കോളനിയുടെ അവസ്ഥ വളരെ മോശമായിരുന്നു. കോളനിക്കു ചുറ്റും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ, ചെറ്റകുടിലുകളിൽ പന്നികൾക്കൊപ്പം വളരുന്ന കുട്ടികൾ, ലഹരിക്കടിമപെട്ട മാതാപിതാക്കൾ ഇങ്ങെനെയുള്ള പരിതസ്ഥിതിയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആര് ചിന്തിക്കാൻ. സമയത്താണ് വിമലാജി ഒരു ദൈവദൂതയെപ്പോലെ  കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവർ കുട്ടികുളുടെ മൂക്ക് വൃത്തിയാക്കി, നഖം മുറിച്ചുകൊടുത്തു, കൂടാതെ നല്ല സംസ്കാരവും വിദ്യാഭ്യാസവും കൂടി നൽകാൻ തുടങ്ങി. സാധാരണ വീട്ടമ്മയുടെ അസാമാന്യമായ ദൃഡനിശ്ചയവും നിസ്വാർത്ഥ സേവനവും നിരന്തരമായ പരിശ്രമവും കുട്ടികളുടെ ജീവിതത്തിൻറെ അവസ്ഥയെയും ദിശയെയും മാറ്റിമറിച്ചു.വിമലാജിയുടെ വീട്ടിൽ മൂന്നുവർഷമായി നടത്തിയിരുന്ന ക്ലാസ്സുകൾക്ക്  സേവാഭാരതി പ്രവർത്തകരുടെ സഹായം കൂടി ലഭിച്ചതോടെ അത്  പതുക്കെ സേവാഭാരതി ബാലവിദ്യാലയമായി മാറി, ഇന്ന് 400 അധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നു

ഇനി നമുക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ  ശിവാനിയെ പരിചയപ്പെടാം. തന്നെയും തൻറെ കുഞ്ഞനുജത്തിയേയും  വിമലാജി ബാലികാസദനത്തിലേക്ക് കൊണ്ടുവന്ന ദിവസം  പെൺകുട്ടി മറന്നിട്ടില്ല. മാതാപിതാക്കളുടെ മരണശേഷം, രണ്ട് സഹോദരിമാരും അവരുടെ ച്ഛൻറെ  6 അംഗ കുടുംബത്തോടൊപ്പം ചെറ്റകുടിലിലാണ് കഴിഞ്ഞിരുന്നത്ഇളയ സഹോദരിയുടെ ശരീരത്തിലെ വ്രണങ്ങളിൽ പുഴുവരിക്കുന്ന അവസ്ഥയിലാണ് വിമലാജി രണ്ടു കുട്ടികളെയും ബാലികാ സദാനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പക്ഷെ ശിവാനിക്ക് സദനത്തിൽ തങ്ങാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല, അവളെപ്പോഴും മറ്റുള്ളവരുമായി വഴക്കുകൂടുമായിരുന്നു. പക്ഷെ കഴിഞ്ഞ വർഷം 10 ആം തരത്തിൽ 62% മാർക്ക് നേടിയപ്പോൾ അവൾ അവളുടെ മുത്തശ്ശിയെ (വിമലാജിയെ) കെട്ടിപ്പിടിച്ചു കരഞ്ഞു, കൂടാതെ വിമലാജിയെ കുറിച്ച് ഒരു കവിതയും എഴുതിയിട്ടുണ്ട് കൊച്ചുമിടുക്കി. ഇപ്പോൾ  ബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയായ  ലക്ഷ്മിയെ എട്ടാം തരം പരീക്ഷയ്ക്ക് തയ്യാറാക്കാൻ വിമലാജി തന്റെ  52 ആം വയസ്സിൽ എട്ടാം ക്ലാസ് പരീക്ഷ വീണ്ടും എഴുതി. ഇത്തരത്തിൽ  അനേകം കഥകൾ ഇവിടെ കേൾക്കാൻ  കഴിയും


 തുടക്കത്തിൽ ഇവിടുത്തെ പ്രവർത്തനം വളരെ കഠിനം ആയിരുന്നു. ഒന്നാമതായി കുട്ടികളെ പഠിപ്പിക്കുന്നത്തിനു അവരുടെ  മാതാ പിതാക്കൾ  തയ്യാറായിരുന്നില്ല. അഴുക്കുചാലുകളിലും, റോഡരുകിലും കിടക്കുന്ന പ്ലാസ്റ്റിക് പെറുക്കി വിൽക്കുന്നതിലൂടെ 15 - 20 രുപ കുട്ടികൾ വീട്ടിൽ നൽകുമായിരുന്നു ഇതിനാണ് മാതാ പിതാക്കൾ കൂടുതൽ പ്രാധാന്യം നൽകിയത്. പലതവണ രക്ഷാകർത്താക്കളെ ബോധ്യപ്പെടുത്തിയ ശേഷം ഒരു ഉപാധിയിൽ കുട്ടികളെ പഠിക്കാൻ അയക്കാം എന്നവർ സമ്മതിച്ചു അതായത്ഒരു ദിവസം നാല് മണിക്കൂർ കുട്ടികളെ പഠിക്കാൻ  അയക്കും ബാക്കി സമയം അവർ ജോലിക്കു പോകും. തുടർച്ചയായ മൂന്ന് വർഷം കുട്ടികൾ വിമലാജിയുടെ വീട്ടിൽത്തന്നെയാണ് പഠിച്ചത്. കുട്ടികളുടെ എണ്ണം 100 ആയപ്പോൾ സേവാഭാരതിയുടെ സഹായത്തോടെ ടാർപോളിൻ കൊണ്ടുള്ള ഒരു വിദ്യാലയം നിർമിച്ചു. വിമലജി സ്കൂളിലെ പാഠങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ഗീത, ബാല  രാമായണം, ഭജന തുടങ്ങിയവയും കുട്ടികളെ പഠിപ്പിച്ചു. കുട്ടികൾ ഹാർമോണിയം, ധോലക്, മഞ്ജിറ എന്നിവ പഠിച്ചു കൂടാതെ വേനൽക്കാല അവധി ദിവസങ്ങളിൽ തയ്യൽ, എംബ്രോയിഡറി തുടങ്ങിയവയുടെ പരിശീലനവും നൽകുകയുണ്ടായി. ജയ്പൂരിലെ ആദ്ധ്യാത്മിക മേളയുടെ വേദിയിൽ കുട്ടികളുടെ ശബ്ദമാധുരിയിൽ ബാലരാമായണം അരങ്ങേറിയപ്പോൾ അത് കേട്ടുകൊണ്ടിരുന്ന ധൻപ്രകാശ്ജിയുടെ  കണ്ണുകൾ സന്തോഷം കൊണ്ട്  നിറഞ്ഞു. മേളയിൽ ലഭിച്ച അനേകം പുരസ്കാരങ്ങൾ അഭിമാനപുരസ്സരം കുട്ടികൾ കാണിക്കാറുണ്ട്


ഇന്ന്, ശാരദാ എൻക്ലേവിലെ രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ പഠിക്കുന്ന 325 കുട്ടികളുടെ മുഴുവൻ ചെലവും അവിടുത്തെ സമാജമാണ്വഹിക്കുന്നത്. 36‌ കുട്ടികൾ അവിടുത്തെ ഹോസ്റ്റലിൽ തങ്ങി പഠിക്കുന്നു. മുതിർന്ന കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിപ്പോകാതിരിക്കാനായി സ്വകുടുംബത്തെ ഉപേക്ഷിച്ച് വിമലജി ഇപ്പോൾ കുട്ടികളോടൊപ്പം ഇവിടെ താമസിക്കുന്നു. എസ്.എസ്.സി, ബാങ്കിങ് തുടങ്ങിയ പരീക്ഷകൾ എഴുതിക്കാനായി  മുത്തശ്ശിയായ വിമലാജി കുട്ടികളേയും കൂട്ടി പോകും. സംഗനേറിലെ ബാക്സാവൽ എന്ന സ്ഥലത്തെ ഒരു  താത്ക്കാലിക ഷെഡിൽ  125 കുട്ടികൾ പഠിക്കുന്ന വിദ്യാലയം  ഇതിൻറെ ശാഖ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.

 

വിമലാ കുമാവത് - 8769592989

849 Views
अगली कहानी