सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

വീർ സവർക്കർ മണ്ഡല് ശിവ ഗ്രാമത്തെ അത്ഭുതകരമായി മാറ്റി

ശ്രീജിത്ത് എൻ | മഹാരാഷ്ട്ര

parivartan-img

പാവപ്പെട്ട കുശവനായ ബാബൻ ദഗ്ഡുവിന് നഗരത്തിൽ മൺപാത്രങ്ങൾ ഉണ്ടാക്കാനും ഉപജീവനം കഴിക്കാനും ബുദ്ധിമുട്ടായപ്പോൾ, അദ്ദേഹം തന്റെ ഗ്രാമമായ ശിവെ യിലേക്ക് മടങ്ങി, തന്റെ ചെറിയ വയലിൽ കൃഷി ആരംഭിച്ചു. പെട്ടെന്നാണ് വിധി എല്ലാം കീഴ്മേൽ മറിച്ചത്. അവന്റെ അഞ്ച് മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായ 40 ക്വിന്റൽ വിളയ്ക്ക് തീപിടിച്ചു. ഭയാനകമായ വാർത്ത ഒരു മിന്നൽപ്പിണർ പോലെ അവനെ ബാധിച്ചു. ഭാഗ്യവശാൽ, ഈ ഗ്രാമത്തിലെ വീർ സവർക്കർ മണ്ഡലത്തിലെ യുവാക്കൾ ദഗ്ദുവിന്റെ സഹായത്തിനായി മുന്നോട്ട് വന്നു. ഈ സന്നദ്ധപ്രവർത്തകർ ഗ്രാമത്തിൽ നിന്ന് 25 ക്വിന്റൽ ധാന്യവും 20,000 രൂപയും അവന്റെ പ്രയാസകരമായ സമയത്ത് അവനെ സഹായിക്കാൻ ശേഖരിച്ചു. പുണെയിലെ ഖേദ് തെഹ്‌സിലിലെ ഈ ചെറിയ ഗ്രാമത്തിലെ പാവപ്പെട്ട കർഷകർക്കു  ഏതു പ്രതികൂല ഘട്ടത്തിലും  ഒപ്പം നില്ക്കാൻ സംഘത്തിലെ സ്വയം സേവകരുണ്ട്.


ശങ്കർ തുളസിറാം സത്പുതേ തന്റെ വീട് കത്തിച്ചാമ്പലായ ആ നിർഭാഗ്യകരമായ ദിവസം സ്വപ്നത്തിൽ പോലും മറക്കില്ല, അപ്പോൾ ഈ  ഊർജ്ജസ്വലരായ യുവ സ്വയംസേവകർ 1,75,000 രൂപ സ്വരൂപിക്കുക മാത്രമല്ല, തന്റെ കുടുംബത്തിന് സ്വീറ്റ് ഹോം രൂപത്തിൽ ഒരു അഭയകേന്ദ്രം പുനർനിർമ്മിക്കുകയും ചെയ്തു. രാമചന്ദ്ര ഗദ്ദേ സ്മൃതി ലൈബ്രറിയോ അല്ലെങ്കിൽ ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൗജന്യ കമ്പ്യൂട്ടർ ക്ലാസുകളോ ആകട്ടെ, ഈ ഗ്രാമത്തിൽ നടത്തുന്ന മറ്റ് നിരവധി സേവാ പദ്ധതികളിൽ ഇത് ഒരു ഉദാഹരണം മാത്രമാണ്. ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി സവർക്കർ മണ്ഡലിനൊപ്പം ഗ്രാമവികസന സമിതിയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ നയിക്കുകയാണ്.

 

2000-,ദേശീയ ഉണർവിനായുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരണത്തിന് കീഴിൽ, സംഘത്തിന്റെ സ്വയംസേവകർ ശിവെയിലെത്തി. നിലവിലെ പ്രവിശ്യയുടെയും ഗ്രാമവികസന മേധാവിയുമായ ശ്രീ രമേഷ് കോബാലിന്റെയും കൂട്ടാളികളുടെയും ശ്രമഫലമായി ഇപ്പോൾ ആഴ്ചയിൽ ശാഖ  ഇവിടെ പ്രവർത്തിക്കുന്നു. ശാഖയിൽ നിന്ന് വാർത്തെടുത്ത  സ്വയംസേവകരുടെ പ്രയത്‌നത്താൽ ഈ ഗ്രാമത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയെന്നു  സവർക്കർ മണ്ഡലത്തിന്റെ സ്ഥാപകൻ ശ്രീ രോഹിദാസ് ഗഡ്ഡെ  നന്ദിയുടെ സ്വരത്തിൽ  വിശദീകരിക്കുന്നു. 18 വർഷമായി തുടരുന്ന അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പര ശിവെ നിവാസികളിൽ ദേശീയത ഉണർത്തി. ഈ ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല, കാരണം, എല്ലാ വർഷവും മണ്ഡലം ഈ നിരാലംബരായ പെൺകുട്ടികൾക്കായി സമൂഹ ( കൂട്ട)വിവാഹങ്ങൾ സംഘടിപ്പിക്കുന്നു. ഇതുവരെ 400-ലധികം പാവപ്പെട്ട കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹം ഈ പരിപാടിയിലൂടെ സാധ്യമാക്കി. ശിവെയിൽ, ആളുകൾക്ക് അവരുടെ നിസ്സാര ആവശ്യങ്ങൾക്ക് പലിശക്കാരിൽ നിന്ന് കടം വാങ്ങേണ്ടതില്ല. കൂടാതെ, ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമായി സ്വയം സഹായ സംഘങ്ങളുണ്ടെന്നും അത് വളരെ പ്രയോജനപ്രദമാണെന്നും രമേഷ് കോബാൽ ജി അറിയിക്കുന്നു. ആവശ്യമുള്ള സമയത്ത്, ഈ ഗ്രൂപ്പിൽ നിന്ന് 1% പലിശയ്ക്ക് പണം കടം വാങ്ങാം. ശ്രീ രാംഗീർ ബാബ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ ജ്ഞാനദീപ് സ്കൂൾ നടത്തുന്നു, അതിനാൽ ഈ ഗ്രാമത്തിലെ കുട്ടികൾക്ക് നഗരത്തിന് തുല്യമായ വിദ്യാഭ്യാസം ലഭിക്കും. ഈ സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിൽ വീർ സവർക്കർ മണ്ഡല് പ്രധാന പങ്കുവഹിക്കുന്നു. ഈ കുട്ടികളെ മത്സര പരീക്ഷകൾക്ക് സജ്ജരാക്കുന്നതിനുള്ള ചർച്ചാ കേന്ദ്രമായ രാമചന്ദ്ര ഗദ്ദേ സ്മൃതി വായന ശാലയിൽ  തുടർച്ചയായി നടക്കുന്ന കൗൺസിലിംഗ് ക്ലാസുകൾ മികച്ച ഫലം നൽകുന്നു. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സെന്റർ ആകർഷണ കേന്ദ്രമാണ്, കാരണം ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ പോലും കമ്പ്യൂട്ടർ പഠിക്കാൻ ഇവിടെയെത്തുന്നു. വായനശാലയിൽ ലഭ്യമായ 15,000-ലധികം പുസ്തകങ്ങൾ വിദ്യാഭ്യാസത്തിന്റെ ഒരിക്കലും അവസാനിക്കാത്ത ശേഖരവും വരും തലമുറകൾക്കുള്ള വിലയേറിയ സമ്മാനവുമാണ്.

414 Views
अगली कहानी