सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു - യമഗർവാഡി - ഒരു അതുല്യമായ സംരംഭം

പവൻ ശർമ്മ | മഹാരാഷ്ട്ര

parivartan-img

ഹനുമാൻ മന്ദിറിന് സമീപമുള്ള രംഗത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്, രേഖ എന്ന പെൺകുട്ടി, ഇളയ സഹോദരനോടൊപ്പം ഭിക്ഷ  യാചിക്കുകയാണ്, ദയയുള്ള ഹൃദയമുള്ള ആളുകൾ  എത്തിയില്ലെങ്കിൽ എല്ലാ ദിവസത്തെയും പോലെ വെറും വയറോടെ അതിശൈത്യ കാലത്ത് ഒരു പുതപ്പു പോലുമില്ലാതെ രാത്രിയും കഴിച്ചു കൂട്ടേണ്ടി വരുമെന്ന് ആലോചിച്ചുകൊണ്ട്. മഹാരാഷ്ട്രയ്ക്കടുത്ത് പഗോഡ എന്ന ഒരു ചെറിയ ഗ്രാമമുണ്ട്, അവിടെ രേഖ അവളുടെ മാതാപിതാക്കൾക്കൊപ്പം ആണ് താമസിച്ചിരുന്നു, അവർ പാർത്ഥി ഗോത്രത്തിൽ പെട്ടവരാണ്, ആളുകൾ പൊതുവെ തട്ടിയെടുക്കൽ, കവർച്ച എന്നിവ നടത്തി ജീവിക്കുന്നു, ഗോത്രം മാത്രമല്ല, ദോബ്രി കോലാത്തി, ഗോണ്ടി മഹാരാഷ്ട്ര തുടങ്ങിയ മറ്റ് ഗോത്രങ്ങളും തെറ്റായ രീതിയിലാണ് ജീവിക്കുന്നത്. രേഖയുടെ മാതാപിതാക്കളുടെ മരണശേഷം രേഖയെയും സഹോദരനെയും കൂടെ നിർത്താൻ ബന്ധുക്കളിൽ ആരും തയ്യാറാവാതിരുന്നത് ഇക്കാരണത്താലാണ്, അവരെ സഹായിക്കാൻ സമൂഹം പോലും മുന്നോട്ടുവന്നില്ല, എന്നിരിക്കിലും വിധിയെ തോൽപ്പിച്ച് അവർ മുന്നേറി.

സംസ്ഥാന തല ചെസ്സ് ചാമ്പ്യനാകുകയും ഇപ്പോൾ മുംബൈയിലെ ഫോർട്ടിസ് ആശുപത്രിയിൽ നേഴ്സ് ആയി  ജോലി ചെയ്യുകയും ആണ് രേഖ, ഇളയ സഹോദരൻ പത്താം ക്ലാസിൽ 85% മാർക്ക് നേടുക ഉണ്ടായി,  മാത്രമല്ല, അവരെപ്പോലെ ഏകദേശം 350 ഓളം കുട്ടികൾ ഡെവലപ്മെൻറ്  കൗൺസിൽ സ്കൂളുകളിൽ പഠിക്കുകയും അതെ സമയം  സ്പോർട്സ്, അഭിനയം എന്നീ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 25 വർഷങ്ങളായി ഗോത്രങ്ങളിലെ കുട്ടികളെ കൗൺസിൽ പരിപാലിക്കുന്നുണ്ട്. മുതിർന്ന മുൻ ആർ.എസ്.എസ് പ്രചാരക് ശ്രീ ഗിരീഷ് പ്രഭുനെയുടെ ശ്രമഫലമായി 1993 ഓഗസ്റ്റ് 23ന്വൃക്ഷങ്ങളുടെ തടി വെട്ടി അത്കൊണ്ട് ആറു കുട്ടികൾക്ക് വേണ്ടി ഒരു ചെറിയ ഹോസ്റ്റൽ ഉണ്ടാക്കി. സമൂഹത്തിൻറെ സഹായത്തോടെ മഹാദേവ് ഗെയ്ക്‌വാദ്, ചന്ദ്രകാന്ത് ഗഡെകർ, റാവോസാഹേബ് കുൽക്കർണി എന്നിവർക്ക് പ്രശസ്തമായ ഒരു സ്കൂൾ മാത്രമല്ല, ഒരു ഹോസ്റ്റലും സ്വന്തമായി നടത്തുന്നു, കുട്ടികൾക്ക് പഠനത്തോടൊപ്പം പ്രൊഫഷണൽ പരിശീലനവും നൽകുന്നു. .


മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ തുൽജാപൂർ താലൂക്കിലെ യമഗർവാഡി, കുറ്റവാളികളുടെ പേരിൽ അറിയപ്പെടുന്നു, എന്നാൽ സംഘ കാര്യകർത്താക്കളുടെ ശ്രമഫലമായി ഇത് മാറ്റിയെടുത്തു. പ്രദേശത്ത് ഏതെങ്കിലും മോഷണവും കവർച്ചയും നടന്നാൽ പോലീസ് ഉടനെ പാർധി, കോലി ഗോത്രക്കാരെ പ്രതിയാക്കി അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു, കാരണം ഗോത്രത്തിലുള്ളവർ ഇപ്പോഴും അവർക്കു സംശയത്തിൻറെ ഭാഗമാണ്, എന്നാൽ നിരന്തരമായ പ്രവർത്തനം മൂലം വർഗ്ഗത്തിൽപ്പെട്ട കുടുംബങ്ങളിലെ 32 പെൺകുട്ടികളെ വിവിധ ആശുപത്രികളിൽ നേഴ്സുമാരായി ജോലിക്കു ചേർക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.


പർമേശ്വർ കാലെയുടെ മാതാപിതാക്കളും പാർഥി ഗോത്രത്തിൽപ്പെട്ടവരാണ്, അവരുടെ താമസ സ്ഥലങ്ങൾ മാറ്റുകയും അവർ പോകുന്നിടത്തെല്ലാം ഒരു പുതിയ കുടിൽ ഉണ്ടാക്കുകയും ചെയ്യുന്നുചെയ്യുക എന്നത് അവരുടെ ഒരു രീതിയാണ്. തന്നെ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ലായിരുന്നു  എങ്കിൽ , തൻറെ  പഠിത്തം മുഴുമിപ്പിക്കാൻ സാധിക്കുമായിരുന്നില്ലന്നു അദ്ദേഹം തന്നെ സമ്മതിക്കുന്നു, മാത്രമല്ല മറ്റ് ഒരു സ്കൂളിലും ഒരു രജിസ്ട്രേഷന് പോലും സാധിക്കുമായിരുന്നില്ല , ഇന്ന് പരമേശ്വർ കാലേ  തൻറെ ഗോത്രത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും അവരുടെ കരിയർ മികവുറ്റതാക്കാൻ വേണ്ടി പഠിപ്പിക്കുന്നതിൽ ഏർപ്പെടുകയും ചെയ്യുന്നു.


ഇതെല്ലാം ഒട്ടും എളുപ്പമായിരുന്നില്ല, റാവുസാഹേബിൻറെ  അഭിപ്രായത്തിൽ ഇവിടുത്തെ കുട്ടികൾ അച്ചടക്കരാഹിത്യം നിറഞ്ഞവരായിരുന്നു, മാത്രമല്ല പല്ലുതേയ്ക്കാനോ കുളിക്കാനോ പോലും അവർ തയ്യാറാല്ല. മത്സ്യവും മാംസവും ഇല്ലാതെ അവർ ഭക്ഷണം കഴിച്ചിരുന്നില്ല, അവസരം ലഭിക്കുമ്പോഴെല്ലാം അവർ ഹോസ്റ്റലിൽ നിന്ന് ഓടി അകലാൻ ശ്രമിച്ചുകൊണ്ടിരിന്നു . ആടിനെയുമായി പകൽ മുഴുവൻ മണിക്കൂറുകളോളം കാട്ടിൽ അലഞ്ഞുനടക്കുകയും പ്രാവുകളെ സ്ലിംഗ് ഷോട്ട് ഉപയോഗിച്ച് കൊല്ലുകയും ചെയ്ത കുട്ടികളെ യോഗാഭ്യാസങ്ങളും മന്ത്രങ്ങളും പഠിപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇന്ന് കുട്ടികൾ അവരുടെ വ്യായാമമുറിയിൽ ദിവസേന വ്യായാമം ചെയ്യുന്നു, ഹോസ്റ്റലിൽ ഒരു വലിയ ലൈബ്രറിയും ഉണ്ട്, അവിടെ കുട്ടികൾ ബാങ്കിംഗ്, മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കായി പരിശീലിക്കുന്നു. അവരുടെ താൽപ്പര്യവും തിരഞ്ഞെടുപ്പും അനുസരിച്ച് അവർക്ക് പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവയ്ക്കായി പരിശീലനം നൽകുന്നു. കുട്ടികൾ സൃഷ്ടിക്കുന്ന ശാസ്ത്രത്തെ അധികരിച്ചു നിർമ്മിക്കുന്ന മോഡൽ എല്ലാവർഷവും  ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടുന്നു.

927 Views
अगली कहानी