सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

സേവനത്തിൻറെ പര്യായം "വിഷ്ണു കുമാർ ജി

പവൻ ശർമ്മ | മഹാരാഷ്ട്ര

parivartan-img

1950 കളിൽ ഷുഗർ ടെക്നോളജിയിൽ എഞ്ചിനീയറിംങ് ഡിഗ്രി നേടിയ 23 വയസ്സുകാരൻ യുവാവിന് ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ലിമിറ്റഡിൽ ജോലി ലഭിക്കുക എന്നതിൽ കവിഞ്ഞ വേറൊരു സൗഭാഗ്യമുണ്ടാവാനില്ല.എന്നാൽ ബാംഗ്ലൂരിൽ നിന്നും 90 കി.മീ ദൂരെയുള്ള അക്കിരാംപൂരിലെ രജൗരിയ കുടുംബത്തിലെ ഏഴാമത്തെ സന്താനമായ വിഷ്ണുവിൻ്റെ സ്വപ്നം മറ്റുള്ളവരിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. അദ്ദേഹം ചേരിപ്രദേശത്ത് താമസിക്കുന്നവരുടെ കണ്ണീരൊപ്പാൻ ആഗ്രഹിച്ചു.അതു പോലെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾക്ക് നല്ലൊരു ജീവിതം ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചു.അതു കൊണ്ടു തന്നെ 1962 വിഷ്ണു രജൗരിയ തൻ്റെ പിതാവായ അനന്ത രജൗരിയയോട് താൻ സംഘപ്രചാരനാവാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം തരണമെന്നും ആവശ്യപ്പെട്ടപ്പോൾ പിതാവ് ഒരു കാര്യം മനസ്സിലാക്കി.തൻ്റെ മകൻ ഇനിയൊരിക്കലും വീട്ടിലേക്ക് മടങ്ങി വരില്ല


ദക്ഷിണ ഭാരതത്തിൻ്റെ മണ്ണിൽ ജനിച്ച് ഉത്തര ഭാരതത്തിലെ ഡൽഹി മുതൽ ഭോപ്പാൽ വരെ സേവാ കാര്യങ്ങളുടെ വിശാലമായ ശൃംഖല നിർമ്മിച്ച വിഷ്ണുജിയെ അദ്ദേഹത്തിൻ്റെ ജീവിതാന്ത്യ ഘട്ടത്തിൽ സേവാ കാര്യങ്ങളുടെ പര്യായമായി കണക്കാക്കാൻ തുടങ്ങിയിരുന്നു.ദരിദ്രരരും അതിനോടൊപ്പം രോഗികളുമായവർക്ക് ചികിത്സയും മരുന്നും ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഇത്തരത്തിലുള്ളവരുടെ വേദന കണ്ട് വിഷ്ണുജിയുടെ മനസ്സിലുണ്ടായ ചിന്തയുടെ ഭാഗമായി ഡൽഹിയിൽ ആദ്യമായി " മൊബൈൽ മെഡിക്കൽ വാൻ " (Paliative Care Unit) പ്രവർത്തനമാരംഭിച്ചു.ഇന്നത് സേവാഭാരതി എന്ന സംഘടനയിലൂടെ ഭാരതത്തിലാകമാനം നൂറുകണക്കിന് മൊബൈൽ മെഡിക്കൽ വാഹനങ്ങൾ മുഖാന്തിരം പിന്നാക്ക സ്ഥലങ്ങളിൽ പോയി സൗജന്യമായി പരിശോധനയും മരുന്നും നൽകി വരുന്നു

പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന ശിശുക്കൾക്ക് നല്ലൊരു ജീവിതം പ്രദാനം ചെയ്യുന്നതിൻ്റെ ഭാഗമായി വിഷ്ണുജിയുടെ പ്രേരണയാൽ ആദ്യം ദില്ലിയിലും പിന്നീട് ഭോപ്പാലിലും "മാതൃച്ഛായ" എന്ന സംവിധാനം ആരംഭിക്കുകയുണ്ടായി. ഇന്ന് ഭാരതത്തിലെമ്പാടും നിരവധി മാതൃച്ഛായ പ്രകൽപങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ നൂറുകണക്കിന് കുട്ടികൾക്ക് അച്ഛനമ്മമാരുടെ വാത്സല്യവും കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ദത്തെടുക്കലിലൂടെ കുഞ്ഞുങ്ങളുടെ സ്നേഹവും ലഭിച്ചു വരുന്നു.കൂടാതെ യുവാക്കൾക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മഹിളകൾക്കായി തയ്യൽ എംബ്രോയ്ഡറി പരിശീലന കേന്ദ്രങ്ങൾ ,കുട്ടികൾക്കായി സംസ്കാര കേന്ദ്രങ്ങൾ എന്നിവ തുടങ്ങി.വിഷ്ണു ജി ദില്ലിയിൽ നിന്നും മദ്ധ്യ പ്രദേശിൽ എത്തിയപ്പോൾ അവിടെയുള്ള സേവനതത്പര രേയും തന്നോടൊപ്പം ചേർത്തു.ഇതിൻ്റെ ഫലമായി മദ്ധ്യപ്രദേശിൻ്റെ മുക്കിലും മൂലയിലും സേവാ പ്രകൽപങ്ങൾ ആരംഭിച്ചു. മദ്ധ്യ ക്ഷേത്രത്തിലെ ക്ഷേത്രീയ സേവാപ്രമുഖ് ഗോരേലാൽബാർ ചേ ജി പറയുന്നു " ഗുരുജിയുടെ ( അവിടെ വിഷ്ണു ജി യെ ഗുരുജി എന്നാണ് വിളിച്ചിരുന്നത് ) പ്രേരണയാൽ മദ്ധ്യപ്രദേശിൽ 21 ബാല- ബാലിക സദനങ്ങളും 6 മാതൃച്ഛായയുമുൾപ്പെടെ 400 സേവാ കാര്യങ്ങൾ തുടങ്ങുകയുണ്ടായി ". 

 വിഷ്ണു ജി കാൺപൂരിൽ നിന്നും ദില്ലിയിലെത്തിയപ്പോൾ തമസ്കരിക്കപ്പെട്ടവർക്കു വേണ്ടി സേവനം ചെയ്യണമെന്ന നിർദ്ദേശം സംഘത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി. പക്ഷേ;എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്ന കാര്യത്തിൽ ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. വിഷ്ണു ജി ഫുട്പാത്തിലെ ഒരു മരച്ചുവട്ടിൽ ഒരു തുണി വിരിച്ച് അതിലിരുന്ന് ഒരു കുട്ടിയെ പഠിപ്പിക്കാൻ തുടങ്ങി. ഇതു കണ്ട ലാലാ സിംഗ് രാംഗുപ്ത എന്ന ഒരു വ്യക്തി വിഷ്ണു ജിക്ക് ഇരിക്കാനായി ഒരു കസേര നൽകി. പിന്നീട് ഇതേ രാംഗുപ്താ ജിയുടെ സാമ്പത്തിക സഹായത്തോടു കൂടി ദില്ലിയിലെ സാവൻ പാർക്ക് എന്ന സ്ഥലത്തെ നിർദ്ധനരും എന്നാൽ മിടുക്കന്മാരുമായ കുട്ടികൾക്കു വേണ്ടി തിമം ജിലാ ഛാത്ര വാസ് എന്ന സ്ഥാപനം തുടങ്ങുകയും ഇന്ന് ദില്ലി സേവാഭാരതിയുടെ നേതൃത്വത്തിൽ അനേകം സംരഭങ്ങൾ നടന്നുവരുകയും ചെയ്യുന്നു. വിഷ്ണു ജിയുടെ 5 അടി പൊക്കമുള്ള മെലിഞ്ഞ ശരീരത്തിലെ വിരാട വ്യക്തിത്വത്തിൽ പ്രഭാവിതരായ അനേകമാളുകളിൽ ചിലർ ധനം നൽകി. ചിലർ മാനസികമായി അടുത്തു .ചിലർ സ്വന്തം ജീവിതം തന്നെ സേവാ കാര്യത്തിനായി സമർപ്പിച്ചു

 വിശ്വഹിന്ദു പരിഷത്തിൻ്റെ അന്താരാഷ്ട്ര ജനറൽ സെക്രട്ടറി ശ്യാംജി ഗുപ്ത, സ്വാന്തരഞ്ജൻജി എന്നിങ്ങനെ അനേകം യുവാക്കൾ വിഷ്ണു ജി യുടെ പ്രേരണയാൽ സംഘ പ്രചാരകന്മാരാകുകയും അത്ഭുതകരമായ പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു.വിഷ്ണു ജിയോടൊപ്പം അനേക വർഷം ചിലവഴിക്കുകയും വരിഷ്ഠ പ്രചാരകനും സേവാ ഇൻ്റർനാഷണലിൻ്റെ അന്താരാഷ്ട്ര സംയോജകനുമായ ശ്യാം പരാണ്ടേ ജി പറയുന്നു, "വിഷ്ണുജി ദാന ദാതാക്കളുടെ ഹൃദയത്തിൽ വസിക്കുകയായിരുന്നു. അദ്ദേഹം ആരോടാണോ എപ്പോഴാണോ എന്താണോ ആവശ്യപ്പെടുന്നത് അത് ലഭിക്കുമായിരുന്നു " .ദില്ലിയിലെ ഗോപാല ധാം ബാലസദനമാകട്ടെ, ഭോപ്പാലിലെ സേവാ ധാം മന്ദിർ ആകട്ടെ വിഷ്ണു ജി ആവശ്യപ്പെട്ടതനുസരിച്ച് ചിലർ ഉരുക്കു നൽകി, ചിലർ കട്ട നൽകി, മറ്റു ചിലരാകട്ടെ ഭൂമി തന്നെ ദാനമായി പ്രകൽപത്തിന് നൽകുകയുണ്ടായി. ഗുരുതരമായ രോഗാവസ്ഥയിൽ, മൃത്യു ശയ്യയിൽ ആയിരുന്നപ്പോഴും ആളുകളോട് ഫോണിൽ സംസാരിച്ച് പദ്ദതിക്കു വേണ്ടി ധന സമാഹരണം നടത്തിയിരുന്നു

സേവാഭാരതി യിൽ നിന്നും വിഭിന്നമായ ഒരു പരിചയം വിഷ്ണു ജിക്ക് സ്വീകാര്യമല്ലായിരുന്നു. സേവാ കാര്യങ്ങളിൽ അദ്ദേഹം അത്രയും ഇഴുകി ച്ചേർന്നിരുന്നു.ദില്ലിയിലെ പഴയ കാല സ്വയംസേവകനായ മായറാം മാതംഗ് ജി ഒരിക്കൽ വിഷ്ണു ജിയെ ക്കുറിച്ചുള്ള ഒരു പുസ്തകമെഴുതാനായി അനുവാദം ചോദിച്ചപ്പോൾ അത് അദ്ദേഹം നിരുത്സാഹപ്പെടുത്തുകയും താൻ ജീവിച്ചിരിക്കേ അതു സാധ്യമല്ലെന്നും, ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് ഒരു പരിചയമേ ഉള്ളൂ, അത് സേവാഭാരതിയാണ് എന്ന് പറയുകയും ചെയ്തു. ഇത്തരം സമർപ്പണ ഭാവത്തോടു കൂടി വിഷ്ണു ജിയാൽ വിതയ്ക്കപ്പെട്ട സേവനത്തിൻ്റെ വിത്തുകൾ ഇന്നൊരു വടവൃക്ഷമായി മാറുകയും ഭാരതത്തിലാകമാനം സേവനം ആവശ്യമുള്ളവർക്ക് വിഭിന്നങ്ങളായ പദ്ദതികളിലൂടെ സേവനം എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു


വിഷ്ണു ജി യെ മനസ്സിലാവണം എന്നുണ്ടെങ്കിൽ ഭയ്യാജി പറഞ്ഞ വാക്കുകളിലൂടെ മനസ്സിലാക്കാം. സഹസർകാര്യവാഹ് ഭയ്യാജി ജോഷി പറയുന്നു; " വിഷ്ണു ജി വിഭവങ്ങൾക്കു വേണ്ടി കാത്തിരുന്നില്ല.സഹയോഗികളുടെ അഭാവത്തിൽ തളർന്നില്ല, പരിതസ്ഥിതിക്കു മുന്നിൽ തലകുനിച്ചതുമില്ല".

952 Views
अगली कहानी